നടി ആനിയുടെ ജന്മദിനത്തിന് ഭർത്താവും സംവിധായകനുമായ ഷാജി കൈലാസിൻറെ വക സർപ്രൈസ്

മലയാളത്തിലെ എക്കാലത്തെയും പ്രശസ്‌ത നടിമാരിൽ ഒരാളാണ് നടി ആനി, 1993 ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന മലയാള സിനിമയിൽ കൂടി അഭിനയ ലോകത്തേക്ക് കടന്ന് വന്ന താരമാണ് ആനി, ആനി പത്താം ക്ലാസിൽ പഠിക്കുമ്പോൾ ദുർദർശനിന് വേണ്ടി സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനെ അഭിമുഖം ചെയ്യാൻ അവസരം ലഭിക്കുകയായിരുന്നു, തുടർന്ന് അദ്ദേഹം തന്റെ അടുത്ത മലയാള ചിത്രമായ അമ്മയാണെ സത്യം എന്ന സിനിമയിലേക്ക് നായികയായി ക്ഷണിക്കുകയായിരുന്നു, ആ സ്വീകരണം സ്വീകരിക്കുകയയും ആ ചിത്രത്തിൽ കൂടി നായികയായി അരങ്ങേറ്റം കുറിക്കുകയും ആയിരുന്നു

എന്നാൽ വെറും മൂന്ന് വർഷം മാത്രമേ ആനി മലയാള സിനിമയിൽ അഭിനയിച്ചുള്ളു 1996ൽ മലയാള സിനിമയിൽ നിന്ന് നീണ്ട ഇടവേള തന്നെ എടുത്ത് എന്ന് പറയാം, മൂന്ന് വർഷത്തിന് ഇടയിൽ പതിനാറോളം ചിത്രങ്ങളിൽ ആണ് ആനി നായികയായി അഭിനയിച്ചത്, 1996 സംവിധായകൻ ഷാജി കൈലാസിനെ വിവാഹം ചെയ്‌ത ശേഷമാണ് സിനിമയിൽ നിന്ന് വിട്ട് നിന്നത്, എന്നാൽ 2015 തൊട്ട് മിനിസ്‌ക്രീനിൽ കൂടി അവതാരകയായും, വിധികർത്താവായും തിരിച്ച് എത്തുകയായിരുന്നു, ആനിക്കും ഷാജി കൈലാസിനും കൂടി മൂന്ന് ആണ് മക്കൾ ആണ് ഉള്ളത്, ജഗന്നാഥൻ, ഷാരോൺ, റോഷൻ എന്നിവരാണ് അവരുടെ പേര്

വിവാഹ ശേഷം നടി ആനി എന്ന പേര് മാറ്റി ചിത്ര എന്ന് ആക്കിയെങ്കിലും ഇന്നും ആനി എന്ന് തന്നെയാണ് അറിയപ്പെടുന്നത്, ഷാജികൈലാസിന്റെയും ആനിയുടെയും പ്രണയ വിവാഹം ആയിരുന്നു, ഷാജി കൈലാസ് സംവിധാനം ചെയ്‌ത്‌ സുരേഷ് ഗോപി നായികാനായി അഭിനയിച്ച രുദ്രാക്ഷം എന്ന മലയാള സിനിമയിൽ നായിക ആനിയായിരുന്നു, സംവിധായകനും നടനുമായ രഞ്ജിപണിക്കർ വഴിയാണ് ആനിയോടുള്ള ഇഷ്ട്ടം ഷാജി കൈലാസ് ആദ്യമായി പറയുന്നത്, പിന്നിട് ഒരു വിമാന യാത്രയിൽ കൈയിൽ മോതിരം അണിയിച്ച് കൊണ്ട് ഷാജി കൈലാസ് തൻറെ പ്രണയം വെളിപ്പെടുത്തുകയായിരുന്നു, ഇന്നും ആ പ്രണയത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഷാജികൈലാസ്

ഇന്ന് ആനിയുടെ ജന്മദിനത്തിന് ഷാജി കൈലാസ് പങ്ക് വെച്ച കുറിപ്പാണ് ശ്രെധേയം ആകുന്നത്, ആനിയുടെ ഒരു ചിത്രം പങ്ക് വെച്ച് കൊണ്ട് ഷാജി കൈലാസ് കുറിച്ചത് ഇങ്ങനെ “എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം നീ ഒടുവിൽ എന്റെ ഭാര്യയായ ദിവസമായിരുന്നു. ഓരോ ദിവസവും കടന്നുപോകുമ്പോൾ ഞാൻ നിന്നെ കൂടുതൽ കൂടുതൽ സ്നേഹിക്കുന്നു. എന്റെ ഭാര്യ, എന്റെ ജീവിത പങ്കാളി, എന്റെ ഉറ്റ സുഹൃത്ത്, എന്റെ നായക, ഏറ്റവും വലിയ പിന്തുണക്കാരി എന്നീ തരങ്ങൾ, ദൈവം എനിക്ക് സമ്മാനിച്ച ഏറ്റവും സുന്ദരിയായ സ്ത്രീയാണ് നീ . എന്റെ ജീവിതത്തിലേക്ക് നീ കൊണ്ടുവരുന്ന എല്ലാ സ്നേഹത്തിനും വെളിച്ചത്തിനും നന്ദി മാത്രം മതിയാകില്ല. ഹാപ്പി ബർത്ത്ഡേ മൈ ലവ്.. ഇത് പൂർണ്ണമായി ആസ്വദിക്കുക.” ഇതായിരുന്നു ഷാജി കൈലാസ് ആനിക്ക് കൊടുത്ത സർപ്രൈസ്, ഇന്ന് പിറന്നാൾ ആകോഷികുന്ന ആനിയെ നിരവതി പേരാണ് ആശംസകൾ കൊണ്ട് മൂടുന്നത്

KERALA FOX

Leave a Reply

Your email address will not be published. Required fields are marked *

x
error: Content is protected !!