ഏഴാം വയസ്സിൽ 28’കാരൻ മലയാളിയെ പ്രണയിച്ചു കേരളത്തിന്റെ മരുമകളായി ; ഒടുവിൽ സിനിമയിലും പാരീസ് ലക്ഷ്മിയുടെ കഥ

പാരിസ് ആണ് ജന്മദേശമെങ്കിലും മലയാളികളുടെ ഹൃദയത്തിൽ ആരാധനയുടെ കൂട് ഒരുക്കിയ സുന്ദരിയാണ് പാരീസ് ലക്ഷ്മി. ലക്ഷ്മി ഇപ്പോൾ കേരളത്തിന്റെ സ്വന്തം മരുമകളാണ്. കേരളകലകളൊടുള്ള അതിയായ ആരാധന മൂലം ഫ്രാൻസിൽ നിന്നും കേരളത്തിലേക്ക് കുടിയേറിയ അസാധ്യ നർത്തകി, അഭിനേത്രി, മികച്ച കലാകാരി. മലയാള സിനിമയിൽ തുടക്കം കുറിച്ച ലക്ഷ്മി വളരെ ചുരുക്കം സിനിമകളിൽ മാത്രമാണ് അഭിനയിച്ചത് എങ്കിലും, അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനം കാഴ്ചവെച്ച കയ്യടി നേടി ഈ സുന്ദരി. ബിഗ് ബി യിലെ ‘ ഓ ജനുവരി’ എന്നു തുടങ്ങുന്ന ഗാനത്തിനു ചുവടുകൾ ചലിപ്പിച്ചാണ് താരം സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുന്നത്.

പിന്നീട് ബാംഗ്ലൂർ ഡേയ്സ്ലെ മിഷേൽ ആയി താരം തിളങ്ങി. പിന്നീട് സാൾട്ട് മാംഗോ ട്രീ, ടിയാൻ, ഓലപ്പീപ്പി, പാലു മുട്ടായി , തമിഴ് ചിത്രം ബാംഗ്ലൂർ നാട്കൾ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഒപ്പം റിയാലിറ്റി ഷോകളിലെ വിധികർത്താവായും ലക്ഷ്മി തിളങ്ങിയിട്ടുണ്ട്. ലക്ഷ്മി മാത്രമല്ല ലക്ഷ്മിയുടെ കുടുംബവും ഇന്ത്യൻ കലകളോട് വളരെയധികം സ്നേഹവും ഇഷ്ടവും നിലനിർത്തുന്ന പാരീസ് വംശജരാണ്. മലയാളത്തനിമയുള്ള ലക്ഷ്മിയെ അറിയാത്ത മലയാളി പ്രേക്ഷകർ വളരെ വിരളമാണ്. പ്രേക്ഷകരുടെ ലക്ഷ്മി ആണെങ്കിലും അങ്ങ് പാരീസിൽ ‘സോഫിയ ലക്ഷ്മി ക്വിനോ ‘ ആണ് താരം. ലക്ഷ്മിയുടെ ഏക സഹോദരനും, ഇന്ത്യൻ കലകളായ മൃദംഗ, തബല വാദ്യോപകരണങ്ങളിൽ അഗ്രഗണ്യനാണ്.

മികച്ച നർത്തകിയായ താരം വളരെ ചെറുപ്പത്തിൽ തന്നെ ഭരതനാട്യവും കഥകളിയും തുടങ്ങി പല നൃത്തരൂപങ്ങളും അഭ്യസിക്കാൻ തുടങ്ങി. 7 വയസ്സിലാണ് ലക്ഷ്മി ആദ്യമായി ഇന്ത്യയിൽ എത്തിയത്. ദൈവവിധി പോലെ തന്റെ ഏഴു വയസിൽ തന്നെയാണ് ആദ്യമായി വിവാഹം കഴിക്കാൻ പോകുന്ന ആളെയും നേരിട്ട് കാണുന്നത്. ലക്ഷ്മി പ്രണയിച്ച് വിവാഹം കഴിച്ചത് പ്രശസ്ത കഥകളി വിദ്വാൻ പള്ളിപ്പുറം സുനിലിനെയാണ്. 7 വയസ്സിൽ ഇന്ത്യയിൽ എത്തിയ ലക്ഷ്മി ഭരതനാട്യം കാണാനിടയാവുകയും പിന്നീട് ഭരതനാട്യം ഫ്രാൻസിൽ എത്തി അഭ്യസിക്കുകയും ചെയ്തു. പാരീസിൽ നിന്നും ലക്ഷ്മിയുടെ കുടുംബം ഇന്ത്യയിലെത്തുമ്പോൾ സ്ഥിരമായി കേരളത്തിലെ ഫോർട്ട് കൊച്ചിയിൽ കഥകളി കാണാൻ എത്തുമായിരുന്നു.

അങ്ങനെയാണ് സുനിൽ പള്ളിപ്പുറം ആയി ലക്ഷ്മിക്കും ലക്ഷ്മിയുടെ കുടുംബത്തിനും ഒരു സൗഹൃദബന്ധം ഉടലെടുക്കുന്നത്. എന്നാൽ ഭരതനാട്യത്തെ കൂടുതൽ അറിയാനും, പഠിക്കാനും വേണ്ടി താരം വീണ്ടും തന്റെ 16 വയസ്സിൽ ഇന്ത്യയിലെത്തി. പത്മ സുബ്രഹ്മണ്യം ഉൾപ്പെടെ നിരവധി പ്രമുഖ നർത്തകിമാരുടെ കീഴിൽ നൃത്ത അഭ്യാസം തുടങ്ങി. അങ്ങനെ വീണ്ടും കഥകളിയാചാര്യൻ പള്ളിപ്പുറം സുനിലിനെ കാണാനിടയായി.കഥകളിയോട് ഇഷ്ടമുള്ള ലക്ഷ്മി സുനിലും ആയി അടുക്കുകയും, ഇരുവരുടെയും വ്യക്തിത്വങ്ങൾ തമ്മിൽ ആകർഷിക്കുകയും, സൗഹൃദത്തിൽ ആവുകയും ചെയ്തു. ഏറെ നാളത്തെ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും, പ്രണയം വിവാഹത്തിലേക്കും വഴിമാറി.

രണ്ടു വംശജരായ ഇരുവരുടെയും വിവാഹത്തിന് നിരവധി തടസ്സങ്ങൾ ഉണ്ടായിരുന്നു. വീട്ടുകാരുടെ അനുവാദം എന്നത് ഒരു വലിയ കടമ്പ തന്നെയായിരുന്നു. എന്നാൽ അത് ലഭിക്കാത്തതിനെ തുടർന്ന് ഇരുവരും 2012 ഇൽ രജിസ്റ്റർ മാരേജ് ചെയ്തു. ലക്ഷ്മിക്ക് 21 വയസ്സും, സുനിലിന് 35 വയസും ആയിരുന്നു വിവാഹം കഴിക്കുമ്പോൾ പ്രായം. കലാശക്തി എന്ന നൃത്തവിദ്യാലയം നടത്തിവരികയാണ് ഇരുവരും. മാത്രമല്ല, ആനന്ദകരമായ മാതൃകാജീവിതം നയിക്കുകയാണ് ഇരുവരും. തങ്ങളുടെ ജീവിതത്തെ വിമർശിച്ചവർക്കുള്ള മറുപടിയാണ് ഇതന്നും ഇരുവരും പറയുന്നു. സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ ലക്ഷ്മി തന്റെ നൃത്ത വീഡിയോകളും, ഭർത്താവിനോടൊപ്പം ഉള്ള ചിത്രങ്ങളും, എല്ലാം തന്നെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

KERALA FOX

Leave a Reply

Your email address will not be published. Required fields are marked *

x
error: Content is protected !!