അവൾക്ക് പിന്നാലെ അവനും യാത്രയായി ; അനന്യയുടെ പങ്കാളിയും ആത്മഹത്യ ചെയ്ത നിലയിൽ

പ്രശസ്ത ട്രാൻസ്ജെൻഡറും, ആക്ടിവിസ്റ്റും, കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയും ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥിയുമൊക്കെയായിരുന്ന അനന്യയുടെ വിയോഗം ആർക്കും വിശ്വസിക്കാൻ സാധിക്കാത്ത ഒന്നായിരുന്നു. കൊല്ലം പെരുമൺ സ്വദേശിനി അനന്യ കഴിഞ്ഞ ദിവസമാണ് മറിച്ച നിലയിൽ ഇടപ്പള്ളിയിലെ തന്റെ ഫ്ലാറ്റിൽ കാണപ്പെട്ടത്. ട്രാൻസ്ജെൻഡർസിനായി ശക്തമായി പ്രതികരിച്ചിരുന്നു അനന്യയുടെ പ്രായം വെറും 28 വയസ്സ് മാത്രമായിരുന്നു. റേഡിയോ ജോക്കിയായി മാത്രമല്ല അവതാരകയായും , രാഷ്ട്രീയ പ്രവർത്തകയായും തിളങ്ങിയിരുന്നു അനന്യ. ട്രാൻസ്ജെൻഡറസിനെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുന്നതിനെതിരെവലിയ പോരാട്ടം തന്നെ നടത്തിയ ആളായിരുന്നു അനന്യ.

മനസ്സു കൊണ്ട് പെണ്ണാകാൻ ആഗ്രഹിച്ചത് പോലെ തന്നെ അനന്യയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ശരീരം കൊണ്ടും ഒരു പെണ്ണ് ആകണം എന്നത്. അതിനായി താൻ കൂട്ടി വച്ചിരുന്ന സമ്പാദ്യം മുഴുവൻ അനന്യ ശസ്ത്രക്രിയ ചെയ്യാൻ ചിലവഴിച്ചു. കൊച്ചിയിലെ റീനൽ മെഡ്സിറ്റിയിലെ ഡോക്ടർ അർജുൻ അശോകന്റെ നേതൃത്വത്തിൽ ആണ് അനന്യയുടെ ശസ്ത്രക്രിയ നടത്തിയത്. എന്നാൽ വിജയകരമായി പൂർത്തിയാക്കേണ്ട തന്റെ ലിംഗമാറ്റ ശസ്ത്രക്രിയ അതീവ പരാജയം ആയിരുന്നു എന്ന് അനന്യ പറഞ്ഞിരുന്നു.

പരാജയമായ ശസ്ത്രക്രിയയുടെ പരിണിത ഫലങ്ങൾ താൻ അനുഭവിക്കുകയാണെന്നും കഴിവുറ്റ ഡോക്ടറാണെന്ന് തരത്തിലുള്ള നിരവധി അവകാശവാദങ്ങൾ ഉന്നയിച്ചതിന് ശേഷമാണ് ഇത്തരമൊരു വൈകൃതം തന്റെ ശരീരത്തിനുമേൽ അയാൾ കാണിച്ചത് എന്നും സമൂഹ മാധ്യമത്തിലൂടെ അനന്യ ആരോപിച്ചിരുന്നു. അസഹനീയമായ വേദനയോടൊപ്പം, ഒന്ന് മൂത്രമൊഴിക്കാൻ പോലും തനിക്ക് പറ്റുന്നില്ലെന്നും. ഒരു ദിവസം എട്ടു മുതൽ പന്ത്രണ്ട് പാഡുകൾ വരെ വെക്കേണ്ടി വരുന്നെന്നും അനന്യ പറയുന്നു. തന്റെ ശരീരത്തിലെ രക്തം മുഴുവൻ വാർന്നു വാർന്നു പോകുന്ന അവസ്ഥ ആണെന്നും അനന്യ പറഞ്ഞിരുന്നു.

ഇപ്പോഴിതാ അനന്യയുടെ വിയോഗത്തിന്റെ വേദന മാറും മുന്നേ മറ്റൊരു ദുഖകരമായ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. അനന്യയുടെ പങ്കാളി ആയ ജിജു ഗിരിജാ രാജിനേയും മരിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. വൈറ്റിലയിലെ താമസസ്ഥലത്താണ് ജിജുവിനെ ജീവനറ്റ നിലയിൽ കണ്ടെത്തിയത്. അനന്യയുടെ വിയോഗത്തിൽ വളരെ വിഷമത്തിൽ ആയിരുന്നു ജിജു എന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു. ഇന്നലെ ജിജുവിനെ മോർച്ചറിയുടെ മുന്നിൽ വിഷമിച്ചിരിക്കുന്നതായി കണ്ടു എന്ന് അനന്യയുടെ സുഹൃത്ത് വൈഗ ഫേസ്ബുക്കിൽ കുറിച്ചു.

KERALA FOX

Leave a Reply

Your email address will not be published. Required fields are marked *

x
error: Content is protected !!