എനിക്ക് ഓടി വന്നു ചക്കരയുമ്മ തരാനും നിൻ്റെ പിറന്നാൾ ദിനത്തിൽ കൂടെ നില്ക്കാനും കഴിഞ്ഞില്ല; നടൻ ദീപൻ മുരളി മകളുടെ ജന്മദിനത്തിൽ പറഞ്ഞത്

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌ത ബിഗ്‌ബോസ് സീസൺ ഒന്നിൽ കൂടി മലയാളികൾക്ക് സുപരിചതനായ താരമാണ് നടൻ ദീപൻ മുരളി, നടൻ ദീപൻ മുരളി പ്രശസ്തനായത്‌ ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്‌തിരുന്ന സീത എന്ന ഹിറ്റ് സീരിയലിൽ ഗിരിധർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിൽ കൂടെയായിരുന്നു, നടൻ ദീപൻ മുരളി അഭിനയ ലോകത്തേക്ക് കാലെടുത്ത് വെക്കുന്നത് 2013ൽ ആണ്, ശഷിരേഖ പരിണയം ആണ് താരത്തിന്റെ ആദ്യ സീരിയൽ

നിറകൂട്ട്, ഇവൾ യമുവ,പരിണയം,സ്ത്രീധനം, സീത എന്നി സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്, ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന പുതിയ സീരിയൽ ആയ തൂവല്‍സ്പര്‍ശത്തിൽ അവിനാശായെത്തുന്നത് നടൻ ദീപൻ മോഹൻ ആണ്, ഈ സീരിയലിന്റെ ഷൂട്ടിംഗ് തിരക്ക് കാരണം മകളുടെ രണ്ടാം പിറന്നാളിന് പങ്കെടുക്കാൻ പറ്റാത്തതിലുള്ള വിഷമം പങ്കവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രെധേയം ആകുന്നത്

2018ൽ ആയിരുന്നു നടൻ ദീപൻ മുരളിയുടെ വിവാഹം നടന്നത്, മായയെ ആണ് ദീപൻ കല്യാണം കഴിച്ചത്, ഇരുവരുടെയും പ്രണയ വിവാഹം കൂടിയായിരുന്നു നീണ്ട എട്ടു വർഷത്തെ പ്രണയത്തിന് ശേഷമാണ് മായയുടെ കഴുത്തിൽ ദീപൻ മുരളി താലി ചാർത്തുന്നത്, ഇരുവർക്കും 2019ൽ ആണ് മകൾ ജനിക്കുന്നത്, മകൾക്ക് മേധസ്വി എന്നാണ് പേര് നൽകിയിരിക്കുന്നത്, മകൾ ജനിച്ചതോടെയാണ് ജീവിതത്തിൽ അര്‍ത്ഥവും വെളിച്ചവും വന്നത് എന്ന് നിരവതി തവണ താരം മുംബ് പറഞ്ഞിരുന്നു, മകളുടെ ജന്മദിനത്തിന് പങ്കെടുക്കാൻ പറ്റാത്തതിനെ കുറിച്ച് താരം കുറിച്ചത് മകളോടൊപ്പം ഒള്ള ഒരു ചിത്രം പങ്ക് വെച്ച് കൊണ്ടായിരുന്നു, താരത്തിന്റെ വാക്കുകൾ ഇങ്ങനെ

അച്ചൻ്റെ എല്ലാമെല്ലാമായ മേധസ്വി മോൾക്ക് ഇത്തിരി ദൂരത്തു നിന്നും ഒത്തിരി സ്നേഹത്തോടെ എന്റെ മുത്തിന് ഒരായിരം ജന്മദിനാശംസകൾ നേരുന്നു…രണ്ടു വർഷമായി നിൻ്റെ കളിയും,ചിരിയും,കൊഞ്ചലും,കുറുമ്പും,കുസുത്രിയും,അച്ചൻ വിളിയും എനിക്ക് എന്തിനേക്കാളും കിട്ടുന്ന ആനന്ദം ജീവിതം പൂർണ്ണമാക്കുന്നത്… ജീവൻ്റെ പാതിയിൽ ഞങ്ങൾക്ക് ദൈവം തന്ന വരദാനം.ഷൂട്ടിങ്ങ് കഴിഞ്ഞ് സ്വയം ക്വാറന്റീൻ ആയതിനാൽ എനിക്ക് ഓടി വന്നു ചക്കരയുമ്മ തരാനും നിൻ്റെ പിറന്നാൾ ദിനത്തിൽ കൂടെ നില്ക്കാനും കഴിയാതെ പോകുന്ന വിഷമം പറയാൻ കഴിയുന്നില്ല ,നീ ആരോഗ്യത്തോടെയും സന്തോഷത്തോടെ ഇരിക്കാൻ ആണ് അച്ചൻ്റെ പ്രാഥ്തനയും കരുതലും……. അച്ചൻ എത്രയുംവേഗം ഓടിയെത്തും, ഇതായിരുന്നു നടൻ ദീപൻ മുരളി കുറിച്ചത്, താരത്തിന്റെ കുറിപ്പിന് താഴെ നിരവതി പേരാണ് ജന്മദിന ആശംസകൾ അറിയിച്ച് കൊണ്ട് കുറിച്ചത്

KERALA FOX

Leave a Reply

Your email address will not be published. Required fields are marked *

x
error: Content is protected !!