അഞ്ചാം മാസത്തിൽ പ്രസവിച്ച ലോകത്തിലെ ഏറ്റവും ചെറിയ നവജാത ശിശു

 

അഞ്ചാം മാസം ജനിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നവജാത ശിശു . ഒരു അണ്ണാൻ കുഞ്ഞിന്റെ വലിപ്പം മാത്രമുള്ള കുഞ്ഞു . ഒന്നിന് പിറകെ ഒന്നായെത്തിയ രോഗങ്ങളും ശസ്ത്ര ക്രിയകളും. ഡിയോർ എന്ന ആ കുഞ്ഞു പോരാളിയുടെ അതിജീവനത്തിന്റെ കഥയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്

2016 മാർച്ച് 31 നായിരുന്നു ലോകത്തിന് തന്നെ അത്ഭുതമായി മാറിയ ആ കുഞ്ഞിന്റെ ജനനം. ഒരിക്കലും രക്ഷ പ്പെടില്ല എന്ന് ഡോക്റ്റർമാർ വിധിയെഴുതിയ അവളുടെ പോരാട്ടം ആരേയും അമ്പരപ്പിക്കുന്നതാണ്. അഞ്ചാം മാസത്തിൽ ജനിച്ചതുകൊണ്ടു തന്നെ ശ്വാസ കോശം പൂർണ്ണ വളർച്ച എത്തിയില്ല എന്നതായിരുന്നു അവൾക്ക് നേരിടേണ്ടി വന്ന ആദ്യ വെല്ലുവിളി. അതുകൊണ്ടു തന്നെ ജനിച്ചു 7 മാസത്തോളം വെന്റിലേറ്ററിലായിരുന്ന അവളുടെ വാസം.

അച്ഛനമ്മമാർക്ക് ഒന്ന് എടുക്കാനോ തലോടാനോ പോലും കഴിയാത്ത ദിനങ്ങൾ . എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം എന്ന ഭയത്തിൽ തീ തിന്ന് തള്ളിനീക്കിയ ദിനങ്ങൾ. സ്ഥിതി കൂടുതൽ വഷളാക്കി ഹൃദയ സംബന്ധമായ പ്രശനം കൂടി വന്നതോടെ സ്ഥിതി വഷളായി . ഉടൻ തന്നെ വാൻഡർബിൽറ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് മാറ്റി ഹൃദയ ശസ്ത്രക്രിയ നടത്തി . തൊട്ടു പിന്നാലെ നിമോണിയ കൂടി പിടിപെട്ടതോടെ രക്ഷപ്പെടാനുള്ള സാധ്യത 10% ൽ താഴെ ആയി മാറി .

എന്നാൽ ഈശ്വരൻ ഇത്തവണയും ആ കുഞ്ഞിനെ കൈവിട്ടില്ല. അവിടെയും അവൾ പോരാടി വിജയിച്ചു. എന്നാൽ അവിടം കൊണ്ടും ഒന്നും അവസാനിച്ചില്ല ഭക്ഷണം കഴിക്കാൻ gtube ഘടിപ്പിക്കേണ്ടി വന്നു. പനിയും ശ്വാസം മുട്ടുമൊക്കെയായി മറ്റ് അസുഖങ്ങളും ഒക്കെയായി 157 ദുരിത ദിനങ്ങൾ. ഒടുവിലവൾ എല്ലാ വെല്ലുവിളികളെയും അതിജീവിച്ചു ഏഴാം മാസം വീട്ടിലേക്ക് പോയി.

നാല് വർഷങ്ങൾക്കിപ്പുറം ഇന്നവൾ ഒരു മിടുക്കി കുട്ടിയായി മാറി . ഇന്നവൾക്കു നാല് വയസായിരുന്നു . മകളെ കുറിച്ച് അവളുടെ അമ്മയുടെ വാക്കുകൾ ഇങ്ങനെ. നമുക്ക് ഏറെക്കാലം കാത്തിരുന്ന് കിട്ടിയ നിധിയായിരുന്നു അവൾ . ഗർഭകാലത്തു ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നു . ഗുളികകൾ ഒക്കെ തനിക്ക്  അലര്ജിയായി മാറി . ആരോഗ്യവും വഷളായി. കുഞ്ഞു രക്ഷപെടാൻ ഉള്ള സാധ്യത വളരെ കുറവായിരുന്നു.

തന്റെ ജീവനും അപ കടത്തിലാകുമെന്നതുകൊണ്ടു അബോർട്ട് ചെയ്യാൻ ഡോക്റ്റർമാർ എല്ലാവരും നിർദേശിച്ചു. എന്നാൽ നമുക്കത് ചിന്തിക്കാൻ കൂടി കഴിയില്ലായിരുന്നു. 6 മാസത്തോളം താൻ ആശുപത്രിയിൽ ആയിരുന്നു . വേദന കൊണ്ട് കരയാത്ത ദിവസങ്ങില്ലായിരുന്നു. എന്നാൽ ഇന്നവളുടെ മുഖത്തെ ചിരി കാണുമ്പോൾ ആ വേദനകൾക്കൊക്കെ ഒരു സുഖം തോനുന്നു

ഇത് പറയുമ്പോൾ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊ ഴുകുന്നുണ്ടായിരുന്നു. പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി  മറ്റാരുമില്ലെന്ന വാചകം അനര്ഥമാക്കുന്ന വാക്കുകൾ.

ആ കുഞ്ഞിനും അമ്മയ്ക്കും ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

 

 

KERALA FOX
x
error: Content is protected !!