വേദനയിലും മുഖത്തെ പുരികവും തൊലിയും ഉരുകി ഇറങ്ങുന്നത് ഞാൻ അറിഞ്ഞു , പെൺകുട്ടിയുടെ അനുഭവക്കുറിപ്പ് സോഷ്യൽ മീഡിയയിൽ കണ്ണ് നിറയ്ക്കുന്നു

സ്ത്രീകൾ പോരാളികളാണ് , തോറ്റുകൊടുക്കുന്ന കാലം ഒക്കെ കഴിഞ്ഞു ഇനി പൊരുതുക മാത്രമാണ് ലക്‌ഷ്യം എന്ന് ഓരോ സ്ത്രീകളും തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു . ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളിൽ തളർന്നുപോയശേഷവും വീണ്ടും ജീവിതവിജയം നേടിയെടുത്ത നിരവധി സ്ത്രീകളുടെയും പെൺകുട്ടികളുടെയും യാതാർത്ഥ ജീവിതകഥ നമ്മൾ നിരന്തരം സോഷ്യൽ മീഡിയയിൽ കാണാറുണ്ട് .. അതിൽ ചിലതൊക്കെ ഏറെ വൈറലായി മാറുകയും ചെയ്യാറുണ്ട് .. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു യുവതിയുടെ ജീവിത കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . ഒരു നിമിഷം സങ്കടവും അതിലുപരി സന്തോഷവും അഭിമാനവും തോന്നിപ്പോകുന്ന നിമിഷം .. യുവതിയുടെ അനുഭവക്കുറിപ്പ് ഇങ്ങനെ ;

കടുത്ത ദാരിദ്രം നിറഞ്ഞ കുടുംബത്തിലായിരുന്നു ഞാൻ ജനിച്ചത് . ജനിച്ചതുമുതൽ ദാരിദ്രം എന്റെ കൂടെപ്പിറപ്പിനെ പോലെ ഒപ്പമുണ്ടായിരുന്നു ..അതുകൊണ്ട് സഹോദരങ്ങളെ മാത്രമാണ് വീട്ടിൽ പഠിക്കാൻ അനുവദിച്ചിരുന്നത് . സഹോദരൻ പഠിച്ച ബുക്കുകൾ കാണുമ്പോൾ ഒരുപാട് സങ്കടം തോന്നിയിട്ടുണ്ട് . എന്നാൽ ജീവിതത്തെ വീണ്ടും താളം തെറ്റിക്കുന്ന അവസ്ഥയായിരുന്നു പിന്നീട് സംഭവിച്ചത് .. അച്ഛൻ അപ്രതീക്ഷിതമായി മരണപെട്ടു , ഇതോടെ ഉത്തരവാദിത്തങ്ങൾ എല്ലാം സഹോദരന്റെ തലയിലേക്ക് വന്നു , അവനെ ഞാനും സഹായിക്കേണ്ടതായി വന്നു .. ഞാൻ വീട്ടുജോലികൾ ചെയ്യാൻ തുടങ്ങി .. ഒപ്പം തയ്യൽ പഠിത്തം കൂടി ആരംഭിച്ചു . ദൈവനിയോഗം പോലെ തയ്യൽ പഠിത്തം വളരെ വേഗം പൂർത്തിയാക്കാൻ എനിക്ക് സാധിച്ചു .. അതോടെ വീട്ടുജോലി ഉപേക്ഷിച്ചു തയ്യൽ ജോലി തിരഞ്ഞെടുത്തു , തയ്യൽ രംഗത്ത് നല്ലൊരു ഭാവി പലരും എനിക്ക് വേണ്ടി ആശംസിച്ചു . വളരെ വേഗം ജോലികൾ തീർക്കുന്നതിനൊപ്പം ഡിസൈനിങ്ങിനും കൂടി പഠിത്തത്തിൽ ഉൾപ്പെടുത്തി . അതോടെ ഓർ ഡിസൈനർ ആവണം എന്നുള്ള ആഗ്രഹം എന്നിൽ ഉടലെടുത്തു ..

അങ്ങനെ ജീവിതം പുതിയ പ്രതീക്ഷകളുമായി മുന്നോട്ട് പോകുമ്പോഴാണ് ആ വാർത്ത എത്തിയത് .. വിവാഹം കഴിഞ്ഞ മൂത്ത സഹോദരിക്ക് ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞിനെ നഷ്ടപ്പെട്ടു എന്നത് , വലിയ ഷോക്ക് തന്നെയായായിരുന്നു . അവളെ കാണാൻ ഞാൻ ആശുപത്രിയിലേക്ക് പോയി .. അവിടെ വെച്ച് അവളുടെ ഭർത്താവിനൊപ്പം ഭർത്താവിന്റെ അനുജനെയും കണ്ടു .. ഒരിക്കൽ പോലും ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടില്ല , എന്നിട്ടും അയാൾ എന്നോട് അവിടെ വെച്ച് വിവാഹ അഭ്യർത്ഥന നടത്തി . ഞാൻ ഭയന്നു പോയി .. എനിക്ക് ആകെ വെറും പതിനാറു വയസ് മാത്രമായിരുന്നു പ്രായം . അപ്പോൾ തന്നെ വിവാഹത്തിന് എതിരുപറഞ്ഞ എന്നെ അയാൾ വിവാഹത്തിനായി നിർബദ്ധിച്ചുകൊണ്ടിരുന്നു . നിർബന്ധം പറഞ്ഞിട്ടും ഞാൻ അത് നിരസിച്ചു . എന്റെ അമ്മയും എന്റെ തീരുമാനതോട് ഉറച്ചുനിന്നു .. ഒരിക്കൽ അയാൾ എന്റെ വീട്ടിൽ എത്തി കയ്യിൽ കരുതിയിരുന്ന എന്തോ ഒന്ന് എന്റെ മുഖത്തേക്ക് ഒഴിച്ചു എന്നിട്ട് പറഞ്ഞു ” എനിക്ക് കിട്ടാത്തത് വേറെ ഒരുത്തനും കിട്ടണ്ടേ എന്ന് ” ഇത് മാത്രമേ എനിക്കോര്മയുണ്ടായിരുന്നുള്ളു .. അയാൾ എന്റെ മുഖത്തേക്ക് ഒഴിച്ചത് ആസിഡായിരുന്നു . ഒരു അലർച്ചയും മുഖം വെന്തുരുകുന്നതും മാത്രമാണ് ഓർക്കുന്നത് . വേദനയിൽ കയ്യിൽ കിട്ടിയതൊക്കെ വെച്ച് മുഖം തുടച്ചു , വെള്ളത്തിൽ മുഖം മുക്കി വെച്ചിട്ടും നീറ്റൽ കുറഞ്ഞില്ല .. ആ ഒരു വേദന മരണത്തേക്കാൾ ഭീകരമായിരുന്നു എന്ന് തോന്നിപോയി ..

മരണവേദനയിലും പലരോടും ആശുപത്രിയിൽ കൊണ്ടുപോകാൻ കേണപേക്ഷിച്ചു , പക്ഷെ പോലീസ് കേസ് ഭയന്ന് ആരും എന്നെ ആശുപത്രിയിൽ കൊണ്ടുപോയില്ല . ഒടുവിൽ ‘അമ്മ എത്തിയാണ് എന്നെ ആശുപത്രിയിൽ എത്തിച്ചത് .. ഞങ്ങൾ ആശുപത്രിയിൽ എത്തിയപ്പോൾ ഒരുപാട് വൈകിയിരുന്നു . അതുകൊണ്ട് ഡോക്ടറെ കാണണമെങ്കിൽ അടുത്ത ദിവസമേ പറ്റു എന്ന് പറഞ്ഞു . നേരം വെളുക്കുന്നത് വരെ വേദന സഹിച്ചുപിടിച്ചുനിൽക്കാൻ കഴിയുമായിരുന്നില്ല . എന്റെ വേദന കൊണ്ടുള്ള കരച്ചിൽ മറ്റുള്ള രോഗികൾക്ക് ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞ് അവർ എന്നെ ഐസൊലേഷൻ വാർഡിൽ കിടത്തി .. പിന്നീടുള്ള മൂന്ന്വർഷങ്ങൾ നരകതുല്യമായിരുന്നു . പലതരം ചികിത്സകൾ സർജറികൾ , പലരും വീട്ടുകാരോട് പറഞ്ഞു അവളെ ചികില്സിക്കുന്നത് നഷ്ടമാണ് എന്നൊക്കെ , മറ്റു ചിലർ കുടുംബത്തിന്റെ മാനം കളഞ്ഞവർ എന്നൊരു പേരും നൽകി .. ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്ന് പലപ്പോഴും തോന്നിപോയി .. വർഷങ്ങൾക്ക് ശേഷം വീണ്ടും സാദാരണ ജീവിതത്തിലേക്ക് ഞാൻ എത്തി . വിവാഹം ഭർത്താവ് എന്നതൊക്കെ വെറും സ്വപ്നം മാത്രമായി അവശേഷിച്ചു . എന്റെ വികൃതമായുള്ള മുഖം കണ്ട് ആരും എന്നെ സ്വീകരിച്ചില്ല . ഒടുവിൽ 2010 ഞാൻ വിവാഹിതയായി . ഒടുവിൽ അയാൾ എനിക്കും എന്റെ സഹോദരനും ബാധ്യതയായി മാറി .. അയാളെയും തീറ്റിപ്പോറ്റേണ്ട അവസ്ഥയാണ് എനിക്കുണ്ടായത് . സഹികെട്ട് അയാളുമായുള്ള ബേധം വേർപിരിഞ്ഞു . എന്നാൽ ആ ബന്ധത്തിൽ എനിക്കൊരു മകൻ ജനിച്ചിരുന്നു .. അവനെ ഞാൻ അയാൾക്ക് വിട്ടു നൽകിയില്ല .

ജോലി ഇല്ലാതെ ജീവിക്കാൻ പ്രയാസമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു .. എന്നാൽ 2014 ൽ വന്ന ഒരു പത്രപരസ്യം എന്റെ ജീവിതം മാറ്റിമറിച്ചു . ആസിഡ് ആക്രമണങ്ങളിൽ നിന്നും രെക്ഷപെട്ടവരെ നിയമിക്കുന്ന റസ്റ്റോറെന്റിനെക്കുറിച്ചുള്ള വാർത്തയായിരുന്നു അത് ..ഷിറോസ് എന്ന സംഘടനയിലൂടെ ഞാൻ എന്റെ കഥ ലോകത്തോട് വിളിച്ചുപറഞ്ഞു ..എന്റെ മകനുവേണ്ടിയാണ് ഞാനിപ്പോൾ ജീവിക്കുന്നത് .അവനു എന്റെ മുഖമോ ഒന്നും വിഷയമല്ല , അവനു എന്നെ ജീവനാണ് .. അവന്റെ കൂട്ടുകാർ എന്നെ കളിയാക്കുമ്പോൾ അവൻ കളിയാക്കുന്ന കൂട്ടുകാരെ പറഞ്ഞു തിരുത്തുകയും ‘അമ്മ അനുഭവിച്ച വേദനകളും അവരോട് പറഞ്ഞുകൊടുക്കുകയും എന്റെ ‘അമ്മ ഒരു പോരാളി ആണെന്നും പറയും .. അവൻ എന്റെ ജീവനാണ് , ഞാനൊരു അമ്മയാണ് അതിലുപരി ഒരു പോരാളിയും .. ഇതായിരുന്നു യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് .. കുറിപ്പ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്

KERALA FOX

Leave a Reply

Your email address will not be published. Required fields are marked *

x
error: Content is protected !!