പുലർച്ചെ മൂന്ന് മണി നടുറോഡിൽ എന്തോ സാധനം കിടക്കുന്നപോലെ പട്രോളിങ്ങ് ഉദ്യോഗസ്ഥർക്ക് തോന്നി ശേഷം സംഭവിച്ചത് കുറിപ്പ്

കോഴിക്കോട്ടെ സിവിൽ പോലീസ് ഓഫീസർമാർ ആണ് അജേഷും ഷിനുമോനും. രാവിലെ മൂന്ന് മണിക്ക് പട്രോളിംഗിനിടെ കേരള വർമ്മ കോളേജ് സമീപം റോഡിന് നടുവിൽഎന്തോ ഒരു സാധനം കിടക്കുന്നത് കണ്ടു. ഉടനെ തന്നെ അവർ വാഹനം നിർത്തി പുറത്തേക്ക് ഇറങ്ങി നോക്കി. അടുത്ത് ചെന്ന അവർ അമ്പരന്നു നിന്നു. റോഡിൽ വീണ് കിടക്കുന്നത് ഏതാണ്ട് 80 വയസ്സ് പ്രായമുള്ള ഒരു വൃദ്ധൻ ആണ്. നല്ല വൃത്തിയുള്ള വസ്ത്രം ആയിരുന്നു ആ മനുഷ്യൻ ധരിച്ചിരുന്നത്. പോലീസ്കാരുടെ ചോദ്യങ്ങൾക്ക് ഒന്നും ഉത്തരം പറയാൻ പോലും ആ വൃദ്ധന് കഴിഞ്ഞില്ല.

പോലീസ്കാർ ഒത്തിരി തട്ടി വിളിച്ചിട്ടും അയാൾ എഴുന്നേറ്റില്ല. അവർ രണ്ടു പേരും കൂടി ആ വൃദ്ധനെ താങ്ങി എടുത്ത് അടുത്തുള്ള പീടികയുടെ വരാന്തയിൽ ഇരുത്തി. അവരുടെ മൊബൈൽ ഫോണിൽ ഒരു ഫോട്ടോ എടുത്ത്. അടുത്തുള്ള വീടുകളുടെ വാതിലിൽ തട്ടി. പുറത്തിറങ്ങിയവരോട് ആ വൃദ്ധനെ പരിചയം ഉണ്ടോ എന്നു അന്വേഷിച്ചു. അധികം ആരും ആ മനുഷ്യനെ തിരിച്ചറിഞ്ഞില്ല. അതിലെ പോയ മീൻ കാരനും പത്ര വിതരണക്കാരനും അയാളെ തിരിച്ചറിഞ്ഞു. ഇവരുടെ രണ്ടു പേരുടെ കൈയ്യിൽ നിന്നും വൃദ്ധൻ്റെ മേൽവിലാസം വാങ്ങി.

അടുത്ത വീട്ടുകാരോട് ചോദിച്ച് വിലാസം ഉറപ്പും വരുത്തി. വിലാസം കൃത്യമാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം പോലീസ്കാർ അവരുടെ ജീപ്പിൽ കയറ്റി സുരക്ഷിതം ആയി അയാളുടെ വീട്ടിൽ കൊണ്ടാക്കി. ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് നടന്നു റോഡിൽ എത്തിയത് ആയിരുന്നു വയോധികൻ. വാർദ്ധ്യക്കം സംബന്ധിച്ച് ഉള്ള ഒത്തിരി രോഗങ്ങൾ ഉള്ള വയോധികൻ മരുന്നുകൾ കഴിക്കുന്നുണ്ട്. അതിൻ്റെ സെഡേഷൻ കാരണം ഉറക്കത്തിൽ എഴുന്നേറ്റ് നടന്നതാവാം എന്നാണ് വീട്ടുകാർ പറയുന്നത്.

കേരള വർമ്മ കോളേജിനടുത്ത് ആണ് വയോധികൻ താമസിക്കുന്നത്. ചീറി പാഞ്ഞു വണ്ടികൾ പോകുന്ന റോഡിൻ്റെ നടുവിൽ ആയിരുന്നു വൃദ്ധൻ കിടന്നിരുന്നത്. പോലീസുകാരുടെ സമയോചിതം ആയ ഇടപെടൽ കാരണം ആണ് വലിയ ഒരു അപകടത്തിൽ നിന്നും വൃദ്ധനെ രക്ഷപെടുത്താൻ കഴിഞ്ഞത്. പോലീസുകാർ അച്ഛനെയും കൊണ്ട് വീട്ടിലെത്തിയപ്പോൾ ആണ് വീട്ടുകാർ സംഭവം അറിയുന്നത്. അവർ കരുതിയത് അച്ഛൻ വീട്ടിനുള്ളിൽ സുഖം ആയി ഉറങ്ങുകയായിരുന്നു എന്നാണ്.

എന്തായാലും അച്ഛനെ തിരിച്ച് എത്തിച്ച പോലീസ്കാർക്ക് കുടുംബാംഗങ്ങൾ നന്ദി പറഞ്ഞു. വളരെ അധികം അപകടങ്ങൾ പതിയിരക്കുന്ന ജോലി ആണ് പോലീസ്കാരുടേത്. അതിനിടയിൽ ഇത് പോലുള്ള സംഭവങ്ങൾ അവർ ഒത്തിരി നേരിടാറുണ്ട്. പലപ്പോഴും അവരുടെ കൃത്യ സമയത്ത് ഉള്ള ഇടപെടലുകൾ ആണ് സമൂഹത്തിലെ പല വലിയ പ്രശ്നങ്ങളും പരിഹരിച്ച് വിടുന്നത്. ഇങ്ങനെ രാവും പകലും കഷ്ടപ്പെടുന്ന ഇവരുടെ സാന്നിധ്യം ആണ് നമ്മുടെ നാട്ടിൽ സമാധാനം നിലനിർത്തുന്നത്

KERALA FOX

Leave a Reply

Your email address will not be published. Required fields are marked *

x
error: Content is protected !!