പ്രതിസന്ധികളെ തരണം ചെയ്ത് വിജയം നേടിയ ടെസ്സ അത്ഭുതമാണ് , അതിലുപരി അഭിമാനമാണ്

അച്ഛനമ്മമാർക്ക് താങ്ങാണ് മക്കൾ എന്നാണ് പൊതുവെ പറയാറ് .. അത് അക്ഷരംപ്രതി ശരിയാണ് എന്ന് തെളിയിക്കുന്ന ഒരു പെൺകുട്ടിയുടെ യാതാർത്ഥ ജീവിതകഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രെധ നേടിക്കൊണ്ടിരിക്കുന്നത് . പരിയാരം സ്വദേശി ജോയി – ആലീസ് ദമ്പതികളുടെ മകൾ ടെസ്സ എന്ന പെൺകുട്ടിയാണ് ഇപ്പോൾ ഏവരുടെയും മനസ് കീഴടക്കുന്നത് .. ജീവിതത്തിൽ പ്രതിസന്ധികൾ ഓരോന്നായി വന്നുകൊണ്ടിരുന്നപ്പോഴും തളരാതെ പോരാടിയ ടെസ്സ നേടിയെടുത്തത് കണ്ണൂർ യൂണിവേഴ്സിറ്റി MSW എക്‌സാമിൽ മൂന്നാം റാങ്കാണ് .. പകൽ കാൻസർ രോഗബാധിതയായ അമ്മയെ പരിചരിച്ചും , പിതാവിനെ സഹായിച്ചും , പശുവിനെ വളർത്തിയും, ബാക്കി ലഭിക്കുന്ന സമയം പഠിത്തത്തിനായി മാറ്റിവെച്ചും ടെസ്സ എന്ന പെൺകുട്ടി നേടിയ മൂന്നാം റാങ്കിന് ഒന്നാം റാങ്കിനേക്കാൾ തിളക്കമുണ്ട് .. ടെസ്സയുടെ ജീവിത കഥ ഇങ്ങനെ ;

ടെസ്സ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ‘അമ്മ ആലീസിന് അർബുദരോഗം സ്ഥിതികരിക്കുന്നത് , അത് ആ കുടുംബത്തെ ശരിക്കും പിടിച്ചുലക്കുകയും ചെയ്തു . അമ്മയുടെ ബാധിച്ച അർബുദത്തോട്‌ പടപൊരുതാൻ ചികിത്സ തുടങ്ങിയെങ്കിലും ചികിത്സയുടെ ആവശ്യത്തിനായി കൃഷി സ്ഥലങ്ങൾ ഓരോന്നായി വിൽക്കേണ്ടിയതായി വരുകയും എട്ടര ഏക്കറോളം സ്ഥലത്തുനിന്നും വെറും 10 സെന്റ് ഭൂമി എന്നൊരു അവസ്ഥയിലേക്ക് എത്തുകയും ചെയ്തു . ഇതിനിടയിൽ അഞ്ചിലേറെ ശസ്ത്രക്രിയകളാണ് അമ്മയ്ക്ക് നേരിടേണ്ടിവന്നത് .. 10 സെന്റ് വീടും നാല് പശുക്കളും തൊഴുത്തും , കുറച്ചു പച്ചക്കറി കൃഷിയും മാത്രമായി എല്ലാം ഒതുങ്ങിയെങ്കിലും ജീവിത പ്രതിസന്ധികളെ പൊരുതി തോൽപ്പിക്കാൻ തന്നെയായിരുന്നു ടെസ്സയുടെ തീരുമാനം .. അമ്മയെ പരിചരിക്കുന്നത് അച്ഛൻ ആയത്കൊണ്ട് തന്നെ മുഴുവൻ നേരം പണിക്കുപോകാൻ ടെസ്സയുടെ അച്ഛന് സാധിച്ചിരുന്നില്ല .. പണിക്ക് പോകുന്ന സമയങ്ങളിൽ മതില് കെട്ട് പണിക്കാരനായ അച്ഛന് സഹായിയായി ടെസ്സ ഒപ്പം പോവാറുണ്ട്..  അമ്മയോടും അച്ഛനോടും പണ്ടുമുതലേ ഒരുപാട് സ്നേഹവും കരുതലും നൽകിയ ടെസ്സയ്ക്ക് മാതാപിതാക്കളെ സഹായിക്കാനും യാതൊരുവിധ മടിയും ഉണ്ടായിരുന്നില്ല ..

തന്നാൽ കഴിയുന്ന വിധത്തിൽ തന്റെ മാതാപിതാക്കളെ സഹായിക്കാൻ തീരുമാനിച്ച ടെസ്സ കോളേജിൽ നിന്നും ഉച്ചഭക്ഷണസമയത്ത് അമ്മയെ പരിചരിക്കാനും പശുക്കളെ കറക്കാനുമായി വീട്ടിൽ എത്തുമായിരുന്നു . ടെസ്സയുടെ ജീവിത സാഹചര്യങ്ങൾ മനസിലാക്കിയ അധ്യാപകർ ടെസ്സയ്ക്ക് പൂർണ പിന്തുണ നൽകുകയും ചെയ്തിരുന്നു . വീട്ടിലെ പണികളും പശുക്കളുടെ കാര്യവും , ഒക്കെ നോക്കിയാ ശേഷം മീതെ ലഭിക്കുന്ന സമയത്തായിരുന്നു ടെസ്സയുടെ പഠനം .. ആരോടും പരാതിയും പരിഭവവുമില്ലാത്ത ടെസ്സ ടെസ്സ നേടിയെടുത്തത് കണ്ണൂർ യൂണിവേഴ്സിറ്റി MSW എക്‌സാമിൽ മൂന്നാം റാങ്കാണ്.. റാങ്ക് മൂന്നാണേലും ഒന്നാം റാങ്കിനേക്കാൾ തിളക്കമുണ്ട് എന്നാണ് ഏവരും പറയുന്നത് .. ഇതുപോലൊരു മകളെ ലഭിക്കാൻ ഭാഗ്യം ചെയ്ത മാതാപിതാക്കൾ ആണെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ..ഓരോ ദുരിതങ്ങൾ മുന്നിൽ വരുമ്പോഴും ദൈവങ്ങളെ പഴി ചാരിയും , തന്റെ വിധിയെ പഴിച്ചു മുന്നോട്ട് പോകുന്നവരും ഈ പെൺകുട്ടിയെ കണ്ട് പഠിക്കണം .. ദുരിതങ്ങളെ എല്ലാം തന്റെ ചവിട്ടുപടികളാക്കി മുന്നേറി നേടിയ മൂന്നാം റാങ്കിന് ഒന്നാം റാങ്കിനേക്കാൾ പത്തരമാറ്റ് തിളക്കം കൂടുതലുണ്ട്

KERALA FOX

Leave a Reply

Your email address will not be published. Required fields are marked *

x
error: Content is protected !!