ജൂഹിയുടെ അവസ്ഥയെ പറ്റി നടി നിഷ സാരംഗ്; കണ്ണടച്ചാൽ ഉറങ്ങാൻ പറ്റുന്നില്ല ജൂഹിയുടെ അമ്മയെ അവസാനമായി ഒരു നോക്കു കാണാൻ പോയ നടി നിഷ സാരംഗിന്റെ വാക്കുകൾ കണ്ണീരിലാക്കുന്നു

ഉപ്പും മുളകും എന്ന സീരിയലിൽ കൂടി ശ്രദ്ധേയം ആയ താരമാണ് നടി ജൂഹി റുസ്തഗി, കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ അമ്മ ഭാഗ്യലക്ഷ്‌മി മരണപ്പെട്ടത്, ജൂഹിയുടെ അമ്മ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി തട്ടിയതിനെ തുടർന്ന് ഭാഗ്യലക്ഷ്‌മി റോഡിൽ തെറിച്ച് വീഴുകയായിരുന്നു, ജൂഹി സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ അച്ഛൻ രഘുവീര്‍ ശരണ്‍ റുസ്തഗി ഈ ലോകത്ത് നിന്ന് വിടവാങ്ങുകയായിരുന്നു, ശേഷം നടി ജൂഹിക്കും ചേട്ടൻ ചിരാഗിനും തണലായി നിന്നത് അമ്മ ഭാഗ്യ ലക്ഷ്മിയായിരുന്നു

ഇപ്പോൾ ഉപ്പും മുളകിൽ ജൂഹിയുടെ അമ്മയായി വേഷമിട്ട നടി നിഷ സാരംഗിന്റെ വാക്കുകൾ ആണ് ഏവരെയും കണ്ണീരിലാകുന്നത്, വനിതയോട് പങ്ക് വെച്ച വാക്കുക്കൾ ഇങ്ങനെ, ഭാഗ്യലക്ഷ്‌മി എന്നെ നിഷാമ്മേ എന്നാണ് വിളിക്കുന്നത്, മരിക്കുന്നതിന് നാല് ദിവസം മുമ്പായിരുന്നു ഞാൻ ഭാഗ്യലക്ഷ്‌മിയെ അവസാനമായി കാണുന്നത്, ഒരു പാവമായിരുന്നു ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മി, ആ അമ്മയ്ക്ക് രണ്ട് മക്കളെ കുറിച്ചും വലിയ പ്രദീക്ഷകൾ ആയിരുന്നു ഉണ്ടായിരുന്നത്, ഉപ്പും മുളകും ലൊക്കേഷനിൽ വെച്ചാണ് നമ്മൾ പരിചയ പെടുന്നത് ജൂഹിയുടെ കൂടെ അമ്മ എപ്പോഴും ഉണ്ടാകും

ഞാൻ ഉറങ്ങീട്ട് ഇപ്പോൾ രണ്ട് ദിവസത്തോളമായി, കണ്ണടയ്ക്കുമ്പോൾ എല്ലാം ആ രംഗങ്ങൾ ആണ് മനസ്സിൽ വരുന്നത്, ഉപ്പും മുളകും ഷൂട്ടിങ് സമയത്ത് എൻറെ ബാഗ് സൂക്ഷിക്കുന്നത് ജൂഹിയുടെ അമ്മയാണ്, അവസാന കണ്ട സമയത്ത് പാറുകുട്ടിയുടെ അമ്മ ഗംഗയോട് എവിടെപ്പോയാലും നിഷാമ്മേടെ ബാഗ് ഞാനാ പിടിക്കണേ… അതൊരു ശീലമാ…അല്ലേ നിഷാമ്മേ…’’ എന്നു പറയുകയും ചെയ്തു, ഇനി എനിക്ക് ആ വിളി കേൾക്കാനാകില്ലല്ലോ നടി നിഷ സാരംഗ് പറയുന്നു

അവസാനം ഞാൻ ജൂഹിയുടെ അമ്മയെ ഒരു നോക്ക് കാണാൻ പോയപ്പോൾ ജൂഹി എന്നെ നോക്കിയ ഒരു നോട്ടമുണ്ട്, അത് കണ്ട് എന്റെ നെഞ്ച് പിടഞ്ഞു പോയി. എന്നെക്കാൾ ജൂഹിക്ക് നിഷാമ്മേനെയാണ് ഇഷ്ടം എന്ന് ഭാഗ്യലക്ഷ്മി എപ്പോഴും പറയുമായിരുന്നു. അതൊക്കെയാണ് അപ്പോൾ എന്റെ മനസ്സിൽ വന്നത്, ഞാൻ തിരികെ വീട്ടിൽ വന്നെങ്കിലും എനിക്ക് ഉറങ്ങാൻ പറ്റുനില്ലയിരുന്നു, ഇപ്പോഴും അതിന്റെ ഞെട്ടലിൽ നിന്ന് ഞാൻ മുക്തയായിട്ടില്ല എന്തിനാ ആലോചിച്ചിരിക്കുന്നേ. അമ്മ ഉറങ്ങ്.എന്ന് എൻറെ മക്കൾ പറഞ്ഞെങ്കിലും എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല എന്നായിരുന്നു നടി നിഷ സാരംഗിന്റെ വാക്കുകൾ ഏവരെയും കണ്ണീരിൽ ആക്കുന്നതായിരുന്നു

KERALA FOX

Leave a Reply

Your email address will not be published. Required fields are marked *

x
error: Content is protected !!