പല ഭാഷകളിൽ മിന്നി തിളങ്ങേണ്ടിയിരുന്ന റിസ ബാവായുടെ വലിയ സിനിമ ജീവിതം തന്നെ തകർത്തുകളഞ്ഞതിന് പിന്നിൽ ഒരു ചതിയായിരുന്നു , സംവിധായകൻ ആലപ്പി അഷറഫിന്റെ കുറിപ്പ് വൈറലാകുന്നു

മലയാള സിനിമാലോകത്തെയും ആരധകരെയും കണ്ണീരിലാഴ്ത്തുന്ന വാർത്തയാണ്  പുറത്തുവന്നിരിക്കുന്നത് . മികച്ച അഭിനയത്തിലൂടെയും വ്യത്യസ്ത കഥാപാത്രത്തിലൂടെയും മലയാളി പ്രേഷകരുടെ ഇഷ്ട നടനായി മാറിയ റിസ ബാവ അന്തരിച്ചു . 54 വയസായിരുന്നു . മൂന്ന് ദവസങ്ങൾക്ക് മുൻപ് പക്ഷാഘാതത്തെ തുടർന്ന് താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . നിരവധി ഹിറ്റ് ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത താരം വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തിയത് . നിഭാഗ്യവശാൽ ചിത്രം റിലീസായില്ല . പിന്നീട് 1990 ൽ പുറത്തിറങ്ങിയ ഡോക്ടർ പശുപതി എന്ന ചിത്രത്തിലൂടെ താരം നായകനായി അരങ്ങേറ്റം കുറിച്ചെങ്കിലും ശ്രെധ നേടിയത് സിദ്ധിഖ് ലാൽ സംവിദാനം ചെയ്ത് അതെ വര്ഷം തന്നെ പുറത്തിറങ്ങിയ ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലൂടെയായിരുന്നു .. ചിത്രത്തിലെ വില്ലൻ കഥാപാത്രമായ ജോൺ ഹോനായി ഏറെ ശ്രെധ നേടുകയും ചെയ്തു . മലയാള സിനിമയിലെ ഏറ്റവും മികച്ച 10 വില്ലൻ കഥാപാത്രങ്ങളിൽ മുൻപന്തിയിലാണ് ജോൺ ഹോനായിയുടെ സ്ഥാനം .. തുടക്കം കുറിച്ച ആദ്യ രണ്ടു ചിത്രങ്ങളിലെയും പ്രകടനം പ്രേക്ഷക ശ്രെധ നേടുകയും ചെയ്തതോടെ താരം പിന്നീട് സിനിമാലോകത്ത് സജീവ സാന്നിധ്യമാവുകയായിരുന്നു .. റിസ ബാവായുടെ വലിയ സിനിമ ജീവിതം തന്നെ തകർത്തുകളഞ്ഞ ഒരു ചതിയുടെ കഥയാണ് ഇപ്പോൾ സംവിധയകാൻ ആലപ്പി അഷറഫിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ..ആലപ്പി അഷറഫിന്റെ കുറിപ്പ് ഇങ്ങനെ ;

ബഹുകേമൻമാരായ നായകൻമരെക്കാളേറെ കൈയ്യടി നേടിയൊരു വില്ലൻ..മലയാള സിനിമയിൽ ആ വിശേഷണം മറ്റാരെക്കാളുമേറെ ഇണങ്ങുക റിസബാവയ്ക്കായിരിക്കും. ഒരിക്കൽ ആ നടൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകിയത് ഇന്നലെ എന്ന പോലെ ഇന്നു ഞാനോർക്കുന്നു. റിസബാവ നമ്മെ വിട്ടുപിരിഞ്ഞ ഈ സന്ദർഭത്തിൽ ഒരിക്കൽ കൂടി ഞാനതോർത്തു പോകുന്നു.ഇൻ ഹരിഹർ നഗർ ഹിറ്റായ് കത്തി നിലക്കുന്ന കാലം.ജോൺ ഹോനായ് എന്ന വില്ലൻ കഥാപാത്രം റിസബാവ എന്ന നടനെ ചലച്ചിത്ര മേഖലയിലെ സജീവ ചർച്ചാ കേന്ദ്രമാക്കി.വില്ലൻ ഒരു തരംഗമായ് മാറുന്ന അപൂർവ്വ കാഴ്ച.ഇൻ ഹരിഹർ നഗറിൻ്റെ നിർമ്മാണത്തിൽ ഞാനും ഒരു പങ്കാളിയായിരുന്നു. പടം ഒരു തരംഗമായപ്പോൾ ഇന്ത്യയിലെ മിക്കവാറും എല്ലാ ഭാഷകളിലും ഈച്ചിത്രം റീമേക്ക് ചെയ്യാൻ നിർമ്മാതക്കൾ മുന്നോട്ട് വന്നു.കഥ വിൽക്കാനുള്ള പവർ ഓഫ് അറ്റോണി സിദ്ധീക്-ലാൽ എൻ്റെ പേരിലായിരുന്നു എഴുതി വെച്ചിരുന്നത്.ഇക്കാരണത്താൽ കഥയ്ക്കായ് എന്നെയാണ് പലരും സമീപിച്ചിരുന്നത്.ഹിന്ദി റീമേക്കിനുള്ള അവകാശം സ്വന്തമക്കിയത്, നിർമ്മാതാവ് ബപ്പയ്യയുടെ വമ്പൻ കമ്പനി ..ഒറ്റ നിബന്ധന മാത്രം , ഞങ്ങൾക്ക് വില്ലൻ റിസബാവ തന്നെ മതി.

തെലുങ്കിൽ ഹിറ്റ് മേക്കർ നിർമ്മാതാവ് ഗോപാൽ റെഡ്ഡി കഥക്ക് ഒപ്പം ആവശ്യപ്പെട്ടത് , ജോൺ ഹോനായ് എന്ന റിസബാവയുടെ ഡേറ്റ് കൂടിയായിരുന്നു.തമിഴിൽ നമ്പർ വൺ നിർമ്മാതാവ് സൂപ്പർ ഗുഡ്ഫിലിംസിൻ്റെ ചൗധരി അടിവരയിട്ടു പറയുന്നു വില്ലൻ അതെയാൾ തന്നെ മതി. കന്നഡക്കാർക്കും വില്ലനായ് റിസബാവയെ തന്നെ വേണം ..അഭിനയ ജീവതത്തിൽ ഒരു നടനെ , തേടിയെത്തുന്ന അപൂർവ്വ ഭാഗ്യം.പക്ഷേ നിർഭാഗ്യവശാൽ റിസബാവാ ഈ അവസരങ്ങൾ ഒന്നും സ്വീകരിച്ചില്ല. ഞാനായിരുന്നു അവർക്കൊക്കെ വേണ്ടി റിസബാവയുമായ് അന്നു സംസാരിച്ചിരുന്നത്. ഞാൻ നേരിൽ കണ്ടു സംസാരിക്കാൻ മദിരാശിയിൽ നിന്നും അദ്ദേഹത്തിൻ്റെ ഷൂട്ടിംഗ് സ്ഥലമായ പാലക്കാട്ടെത്തി. നിർഭാഗ്യം … അന്നെന്തു കൊണ്ടോ ആ കുടി കാഴ്ച നടന്നില്ല.റിസബാവക്കായ് വിവിധ ഭാഷകളിൽ മാറ്റി വെച്ച ആ വേഷങ്ങളിൽ മറ്റു പല നടന്മാരും മിന്നിതിളങ്ങി.കാലങ്ങൾ കഴിഞ്ഞ് , ഒരിക്കൽ ഞാൻ റിസബാവയോട് സ്നേഹപൂർവ്വം അതേക്കുറിച്ചാരാഞ്ഞു.

എത്ര വില പിടിച്ച അവസരങ്ങളാണ് അന്നു നഷ്ടപ്പെടുത്തിയതെന്ന് ഇപ്പോൾ തിരിച്ചറിയുന്നില്ലേ ?.ഒരു നിമിഷം റിസബാവ മൗനമായിനിന്നു .അന്ന് ആ അവസരങ്ങൾ സ്വീകരിച്ചിരുന്നങ്കിൽ ..ഹിന്ദിയിലും തെലുങ്കിലും, തമിഴ് കന്നഡ തുടങ്ങിയ പല ഭാഷകളിലും എത്രയോ അവസങ്ങളൾ താങ്കളെ തേടി വന്നേനെ. ഒരു പക്ഷേ ഇൻഡ്യയിലാകെ അറിയപ്പെടുന്ന ഒരു മികച്ചനടനാകാനുള്ള അവസരങ്ങളാണ് താങ്കൾ വേണ്ടന്ന് വെച്ചത്.. നനഞ്ഞ കണ്ണുകളോടെ റിസബാവ അന്ന് അത് എന്നോട് പറഞ്ഞു് , “എൻ്റെ ഒപ്പം നടന്ന വിശ്വസ്ഥ സ്നേഹിതൻ എന്നെ വഴി തെറ്റി ച്ചതാണിക്കാ…” ഒരു നിമിഷം ഞാനൊന്നു പകച്ചു. “നിന്നെക്കൊണ്ടു മാത്രമാണ് ഹരിഹർ നഗർ ഓടിയത് നീയില്ലങ്കിൽ ആ സിനിമ ഒന്നുമല്ല.. “ഏതു ഭാഷയാണങ്കിലും വമ്പൻ നടന്മാരുടെ കൂടെ ഇനി അഭിനയിച്ചാൽ മതി, ആ അവസരങ്ങൾ ഇനിയും നിന്നെ തേടി വരും… ” ഞാനത് വിശ്വസിച്ചു പോയി ഇക്കാ”.ഏതവനാ അവൻ ,ഞാൻ ക്ഷോഭത്തോടെ ചോദിച്ചു . റിസബാവ തന്നെ വഴി തെറ്റിച്ച ആളാരാണെന്ന് എന്നോട് പറഞ്ഞു. ആ പേരുകേട്ട് ഞാൻ ഞെട്ടിപ്പോയി.റിസബാവയെ വഴി തെറ്റിച്ച അയാൾ എൻ്റെ കൂടി സുഹൃത്തായ ഒരു മിമിക്രിക്കാരനായിരുന്നു.

ഒരിക്കലും തിരികെ ലഭിക്കാതെ പോയ ആ അവസങ്ങൾ പോലെ- ഇനി ഒരിക്കലും തിരിയെ വരനാകാത്ത ലോകത്തേക്ക് പ്രിയപ്പെട്ട റിസബാവ മടങ്ങിക്കഴിഞ്ഞു…ഇതായിരുന്നു ആലപ്പി അഷറഫിന്റെ കുറിപ്പ് ..നിരവധി ചിത്രങ്ങളിൽ വെത്യസ്തമായ നിരവധി കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത താരം നായകനായും സഹനടനായും വില്ലനായും മലയാള സിനിമയിൽ ചുവടുറപ്പിക്കുകയായിരുന്നു .ചമ്പക്കുളം തച്ചൻ , ഉപ്പുകണ്ടം ബ്രദേഴ്‌സ് , അനിയൻ ബാവ ചേട്ടൻ ബാവ , കാബൂളിവാല , ചുക്കാൻ , ഇൻ ഹരിഹർ നഗർ , ഹലോ , പോക്കിരിരാജ , വധു ഡോക്ടറാണ് അടക്കം 120 ൽ അധികം ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട് . ബിഗ് സ്‌ക്രീനിന് പുറമെ മിനി സ്ക്രീനിലും താരം വേഷമിട്ടുണ്ട് ..മിനി സ്ക്രീനിലും തിളങ്ങിയ താരം ഇതിനോടകം തന്നെ 20 ൽ അധികം സീരിയലുകളിലും വേഷമിട്ടിട്ടുണ്ട് .. പ്രമുഖ താരങ്ങളും ആരാധകരുമാണ് താരത്തിന് ആദരാഞ്ജലി അർപ്പിച്ചു രംഗത്ത് വരുന്നത് .. മലയാള സിനിമാലോകത്തിന് തീരാനഷ്ടം എന്നാണ് ആരധകർ പറയുന്നത് ..

KERALA FOX

Leave a Reply

Your email address will not be published. Required fields are marked *

x
error: Content is protected !!