കടം പറഞ്ഞ ലോട്ടറിക്ക് ആറുകോടി അടിച്ചപ്പോൾ വാക്ക് പാലിച്ച സ്മിജയെ ഓർമയിലെ; സ്മിജയ്ക്ക് സമ്മാനവുമായി ലോട്ടറിയുടെ വിജയി ചന്ദ്രൻ

കഴിഞ്ഞ മാർച്ചിലെ ആറു കോടിയുടെ ബംബർ ലോട്ടറി അടിച്ച ചന്ദനെ ഓർമയിലെ, അന്ന് ചന്ദ്രനെക്കാൾ സോഷ്യൽ മീഡിയയിലും വാർത്തകളിലും നിറഞ്ഞത് ലോട്ടറി കൊടുത്ത സ്മിജയായിരുന്നു, ഇപ്പോൾ സ്മിജയെ തേടി ചന്ദ്രന്റെ വക പ്രതീക്ഷിക്കാത്ത സമ്മാനം എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ചന്ദ്രന് ലോട്ടറി അടിച്ച പണം ലഭിച്ചത്, പണം കിട്ടിയപാടെത്തന്നെ സ്മിജയെ വീട്ടിൽ വിളിച്ച് വരുത്തിയാണ് ചന്ദ്രൻ സ്മിജയ്ക്ക് സമ്മാനം നൽകിയത്

ഒരു ലക്ഷം രൂപയാണ് ചന്ദ്രൻ സ്മിജയ്ക്ക് നൽകിയത്, കഴിഞ്ഞ ദിവസം ചന്ദ്രൻ സ്മിജിയെ വിളിച്ചിട്ട് വീണ്ടുമൊരു ലോട്ടറി എടുക്കാനാണ് വീട്ടിലോട്ട് വരണം എന്ന് പറയുകയായിരുന്നു, തുടർന്ന് ലോട്ടറിയുമായി വീട്ടിൽ എത്തിയ സ്മിജയ്ക്ക് ഒരു ലക്ഷം രൂപ നൽകുകയായിരുന്നു, കഴിഞ്ഞ മാസം ലോട്ടറി വിറ്റതിന്റെ കമ്മിഷൻ തുക സ്മിജയ്ക്ക് ലഭിച്ചിരുന്നു, അറുപത് ലക്ഷം രൂപയായിരുന്നു കമ്മീഷൻ നികുതിയും കൂടെ കഴിച്ച് അമ്പത്തിയൊന്ന് ലക്ഷം രൂപ സ്മിജയ്ക്ക് കഴിഞ്ഞ മാസം കിട്ടിയിരുന്നു

ചന്ദ്രന്റെ കൈയിൽ നിന്ന് സമ്മാനം ലഭിച്ചശേഷം വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് സ്മിജ, തനിക്ക് സമ്മാനമായി ലഭിച്ച ഈ തുക മുഖമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംഭാവന നൽകും എന്നാണ് സ്മിജ പറഞ്ഞിരിക്കുന്നത്, പണം നൽകാത്ത ലോട്ടറിക്ക് ആയിരുന്നു ആറു കോടിയുടെ ബംബർ അടിച്ചത്, സമ്മാനം അടിച്ചത് പണം തരാത്ത ലോട്ടറി ആണെന്ന് അറിഞ്ഞിട്ടും തൻറെ സത്യസന്ധതയുടെ മുന്നിൽ പറഞ്ഞ വാക്ക് പാലിക്കുകയായിരുന്നു

അവസാന നിമിഷം വിറ്റ് പോകാത്തത് ടിക്കറ്റുകൾ പലരെയും ഫോണിൽ കൂടി വിളിച്ച് വേണമോ എന്ന് ആവശ്യപ്പെടുകയായിരുന്നു, അങ്ങനെ വിളിച്ച കൂട്ടത്തിൽ ചന്ദ്രനെ കൂടെ വിളിക്കുകയായിരുന്നു, അങ്ങനെ മാറ്റി വെച്ച ഇരുനൂറ് രൂപയുടെ ടിക്കറ്റ് ആണ് ചന്ദ്രന് അടിച്ചത്, സമ്മാനം അടിച്ചന്ന് അറിഞ്ഞ രാത്രി തന്നെ സ്മിജ ആ ടിക്കറ്റ് ചന്ദ്രനെ ഏൽപിക്കുകയായിരുന്നു, ഏജൻസി കമ്മിഷനും നികുതിയും കഴിഞ്ഞ് നാല് കോടി ഇരുപത് ലക്ഷമാണ് ചന്ദ്രന് കിട്ടിയത്, ലക്ഷങ്ങൾ കമ്മിഷൻ ആയി സ്മിജയ്ക്ക് ലഭിച്ചങ്കിലും തൻറെ ജോലി കളയാൻ സ്മിജ തയാറായിട്ടില്ല ഇപ്പോഴും തൻറെ തൊഴിൽ അദ്ദേ പഴേ സ്ഥലത്ത് തന്നെ തുടരുകയാണ് സ്മിജ

KERALA FOX

Leave a Reply

Your email address will not be published. Required fields are marked *

x
error: Content is protected !!