ഐസിയു വിൽ നിന്നും എന്നെ ഇവിടെ എത്തിച്ചത് എന്റെ ഭാര്യയുടെ കാത്തിരിപ്പാണ് , ഭാര്യാ സുനിതയെക്കുറിച്ചുള്ള സലിം കുമാറിന്റെ വാക്കുകൾ ഇങ്ങനെ

മലയാളി ആരാധകരുടെ പ്രിയ നടനാണ് സലിം കുമാർ ..1996 ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെയായിരുന്നു താരം സിനിമാലോകത്തേക്ക് എത്തിയത് . പിന്നീട് നിരവധി ചിത്രങ്ങളിൽ വെത്യസ്തമായ വേഷങ്ങളിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ടതാരമായി താരം മാറുകയും ചെയ്തു . തനിക്ക് ലഭിക്കുന്ന ഏത് വേഷവും മനോഹരമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് . അന്നും ഇന്നും മലയാളി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന നിരവധി കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച മലയാളികളുടെ പ്രിയ താരം സലിം കുമാറിന്റെ 25 ആം വിവാഹവാർഷികമായിരുന്നു സെപ്റ്റംബർ 14 ന് ..നിരവധി ആരധകരായിരുന്നു താരത്തിന് വിവാഹ വാർഷിക ആശംസകൾ നേർന്നു രംഗത്ത് വന്നത് . ഇപ്പോഴിതാ താരത്തിന്റെ വിവാഹ വാർഷിക ദിനത്തിൽ ഭാര്യാ നൽകിയ പിന്തുണയെക്കുറിച്ചും പ്രാർത്ഥനയെക്കുറിച്ചും വെളിപ്പെടുത്തിയ സലിംകുമാറിന്റ പഴയ കുറിപ്പാണ് വീണ്ടും വൈറലായി മാറുന്നത് .. ഭാര്യയെക്കുറിച്ചുള്ള താരത്തിന്റെ കുറിപ്പ് ഇങ്ങനെ ;

22 വർഷങ്ങൾക്ക് മുൻപ് ഒരു സെപ്റ്റംബർ 14 നു ആയിരുന്നു ഞങ്ങളുടെ വിവാഹം. അന്ന് ഞാനൊരു മിമിക്രിക്കാരൻ ആയിരുന്നു. സുനിത എന്റെ ജീവിതത്തിലേക്ക് വന്ന പിറ്റേ ദിവസം ആണ് എന്നെ സിനിമയിലേക്ക് വിളിക്കുന്നത്. അന്ന് കലാഭവൻ മണി എന്റെ കല്യാണത്തിന് വന്നു സ്റ്റേജിൽ വച്ചു നാട്ടുകാരോട് പറഞ്ഞു “ഞാൻ സിനിമയിൽ വന്നു, ഇപ്പോൾ എല്ലാവരും പറയുന്നു ഇനി വരാനുള്ളത് സലിംകുമാർ ആണെന്ന് ; സുനിതക്ക് ഭാഗ്യമുണ്ടെങ്കിൽ അതു നടക്കും ” അവന്റെ നാക്ക്‌ പൊന്നായി. എന്നും ഓർക്കാറുണ്ട് സഹോദരാ, കേൾക്കാറുമുണ്ട്. ഈ ഇരുപത്തിമൂന്നു വർഷങ്ങൾക്കിടയിൽ ഞങ്ങൾ തമ്മിൽ ഒന്ന് വഴക്കിട്ടതായി ഞാൻ ഓർക്കുന്നില്ല അഥവാ ഉണ്ടെങ്കിൽ തന്നെ അതിനൊന്നും പത്തു മിനിറ്റിന്റെ ആയുസ്സു പോലും ഉണ്ടായിട്ടില്ല. 49 വയസ്സ് കഴിഞ്ഞ എന്റെ ജീവിതത്തിൽ എന്നെ ഇവിടെ വരെ എത്തിച്ചതിൽ പ്രധാനികൾ രണ്ടു സ്ത്രീകളാണ്.

ഒന്ന് എന്റെ അമ്മ കൗസല്ല്യ, പിന്നെ എന്റെ ഭാര്യ സുനിത. മൂന്നുനാലു വർഷങ്ങൾക്ക് മുൻപ് എനിക്ക് ഒരു മേജർ ഓപ്പറേഷൻ ഉണ്ടായിരുന്നു, അതിനുശേഷം ഡോക്ടർ എന്നോട് പറഞ്ഞു “ഞങ്ങളൊക്കെ നിങ്ങളുടെ ഭാര്യയോട് പറഞ്ഞു ആൾക്ക് കുഴപ്പം ഒന്നുമില്ല റൂമിൽ പോയി റസ്റ്റ്‌ ചെയ്‌തോളാൻ. പക്ഷെ അവർ നിങ്ങളെ റൂമിലേക്കു മാറ്റുന്നത് വരെ I.C.U വിന്റെ വാതിക്കൽ നിന്നും മാറിയിട്ടില്ല”.എനിക്ക് അതിൽ ഒട്ടും അതിശയം തോന്നിയില്ല കാരണം ആ കാത്തിരിപ്പായിരുന്നു I.C.U വിൽ നിന്നും എന്നെ ഇവിടെ വരെ എത്തിച്ചത്. ഭാര്യയോട് നന്ദി പറയാമോ എന്ന് എനിക്കറിയില്ല. എന്നാലും.. നന്ദി..സുനു.. ഇതായിരുന്നു സലിം കുമാർ മുൻപൊരു വിവാഹവാര്ഷികത്തിൽ ഭാര്യയെക്കുറിച്ചു സോഷ്യൽ മീഡിയയിൽ കുറിച്ചത് .. എന്തായാലും 25 ആം വിവാഹവാര്ഷികം ആഘോഷിക്കുന്ന സലിം കുമാറിന് സിനിമ മേഖലയിൽ നിന്നടക്കം നിരവധി ആരധകരാണ് ആശംസകളുമായി രംഗത്ത് വരുന്നത് ..

KERALA FOX

Leave a Reply

Your email address will not be published. Required fields are marked *

x
error: Content is protected !!