നടി നമിത പൊട്ടക്കിണറ്റിൽ വീണു , എല്ലാം കണ്ട് ആസ്വദിച്ച് സംവിധായകൻ

നടി നമിത എന്ന് പറഞ്ഞാൽ പ്രേക്ഷകർക്ക് പെട്ടന്ന് തന്നെ ആളെ പിടികിട്ടും.തെന്നിദ്ധ്യൻ താരസുന്ദരിമാരുടെ പട്ടികയിൽ ഇന്നും താരസുന്ദരിമാർക്ക് വെല്ലുവിളിയായി ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരസുന്ദരിയാണ് നമിത.സൗന്ദര്യം കൊണ്ടും ഗ്ലാമർ വേഷങ്ങൾക്കൊണ്ടും അഭിനയം കൊണ്ടും ഒരേപോലെ തിളങ്ങുന്നതിൽ താരം മറ്റുള്ള സുന്ദരി നടിമാർക്ക് എന്നും വെല്ലുവിളി തന്നെയായിരുന്നു.ഒരു ഘട്ടത്തിൽ പ്രമുഖന്മാരുടെ ചിത്രങ്ങളിലെല്ലാം നമിതയുടെ ഒരു ഗ്ലാമർ സോങ് പതിവായിരുന്നു.യുവാക്കളുടെ മനസ്സിനെ ഹരം കൊള്ളിക്കുന്ന തരത്തിലുള്ള ഗ്ലാമർ വേഷങ്ങളായിരുന്നു താരം ചെയ്തിരുന്നത്.അതുകൊണ്ട് തന്നെ നിരവധി ആരാധകർ താരത്തിന് ഉണ്ട് താനും.തമിഴിലും തെലുങ്കിലും തരംഗമായി മാറിയ നമിത മലയാളത്തിൽ മോഹൻലാലിനൊപ്പം പുലിമുരുഗൻ എന്ന ചിത്രത്തിലും ബ്ലാക്ക് സ്റ്റാലിയൻ എന്ന ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്.ഇപ്പോഴിതാ ആരധകരുടെ പ്രിയ നടി നമിത കിണറ്റിൽ വീണ ചിത്രങ്ങളും വർത്തയുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.കിണറ്റിൽ വീണ നമിതയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി ആരാധകരാണ് കാര്യം തിരക്കി രംഗത്ത് വരുന്നത്.

നമിത കിണറ്റിൽ വീണ വാർത്ത എത്തിയതിന് പിന്നാലെ അതിന്റെ സത്യാവസ്ഥയും പുറത്തുവന്നിട്ടുണ്ട്.നമിതയുടെ ഏറ്റവും പുതിയ മലയാള ചിത്രം ബൗ വൗ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം നടക്കുന്നത്.കിണറിന് സമീപം ഫോൺ വിളിച്ചുകൊണ്ടിരിക്കുന്ന നമിതയുടെ ഫോൺ കയ്യിൽ നിന്നും വഴുതി പോകുന്നത് കണ്ട് ഫോൺ എത്തിപിടിക്കുന്നതിന് ശ്രെമിക്കവെയാണ് നമിത കിണറ്റിൽ വീഴുന്നത്.ഏകദേശം 35 അടി താഴ്ചയുള്ള കിണറ്റിലേക്കാണ് നമിത വീണത്സി.സിനിമ സെറ്റിലുള്ളവർ പലരും ഒന്ന് പേടിച്ചെങ്കിലും രംഗം ചിത്രത്തിൽ ഉള്ളതാണെന്നറിഞ്ഞപ്പോഴാണ് പലർക്കും ശ്വാസം നേരെ വീണത്.സംവിദായകന്മാരായ മാത്യു സക്കറിയ , ആർ എൽ രവി എന്നിവർ സത്യാവസ്ഥ മറ്റുള്ളവരെ പറഞ്ഞു ബോധ്യപെടുത്തുകയായിരുന്നു.നമിതയുടെ മലയാളത്തിലെ മൂന്നാമത്തെ ചിത്രമായ ബൗ വൗ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.സസ്പെൻസ് ത്രില്ലറാണ് ചിത്രം.മൂന്നിലാധികം ഭാഷകളിലേക്കാണ് ചിത്രം റിലീസിനെത്തുന്നത്.

മികച്ച അഭിനയം കൊണ്ടും ഗ്ലാമർ വേഷങ്ങൾക്കൊണ്ടും ആരധകരുടെ പ്രിയ നടിയായ നമിത കിണറ്റിൽ വീണെന്ന വാർത്ത നിമിഷ നേരങ്ങൾകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.ഇതിന്റെ സത്യാവസ്ഥ അറിയാനുള്ള ശ്രെമമായിരുന്നു നമിതയുടെ കട്ട ആരധകർ.ഒടുവിൽ സത്യാവസ്ഥ വെളിപ്പെടുത്തി സംവിദായകർ എത്തിയപ്പോഴാണ് പലർക്കും ഇതൊരു സിനിമ ചിത്രീകരണമാണെന്ന് മനസിലായത്.

തെന്നിദ്ധ്യയിലടക്കം ഇന്ത്യയിൽ വലിയ ഫാൻ ബേസ് ഉള്ള നടികൂടിയാണ് നമിത.മലയാളം തമിഴ് തെലുങ് കന്നഡ ബോളിവുഡ് അടക്കം നിരവധി ഭാഷകളിൽ സജീവ സാന്നിധ്യമാണ് നമിത .2019 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം പൊട്ട് ആണ് നമിതയുടെ റിലീസ് ആയ ഒടുവിലത്തെ ചിത്രം .2020 ൽ പുറത്തിറങ്ങാനിരുന്ന മിയ ഇതുവരെ റിലീസ് ചെയ്തിട്ടില്ല.ഇതിനു ശേഷമാണു മലയാള ചിത്രത്തിലേക്ക് അഭിനയിക്കാൻ താരം എത്തുന്നത്.നമിത കിണറ്റിൽ വീണ ചിത്രങ്ങളും വാർത്തകളും സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചതിന് പിന്നാലെയാണ് സംബഹവതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി അണിയറപ്രവർത്തകർ എത്തിയത്

KERALA FOX
x