“നീ നിന്റെ അമ്മയോടോ പെങ്ങളോടോ ചെയ്യുവോട ഇതുപോലെ “, പട്ടാപ്പകൽ കയറിപിടിക്കാൻ വന്ന യുവാവിനെ പഞ്ഞിക്കിട്ട് പെൺകുട്ടി

അനുവാദമില്ലാതെ ശരീരത്തിൽ കൈവെച്ചാൽ കരഞ്ഞുകൊണ്ട് പോകുന്ന പെൺകുട്ടികളുടെ കാലമൊക്കെ കഴിഞ്ഞു , അനുവാദമില്ലാതെ മോശമായി സ്പർശിച്ചാൽ തിരികെ പ്രതികരിക്കാൻ ശേഷിയുള്ള ഇരട്ട ചങ്കുള്ള പെൺകുട്ടികൾ ഇന്ന് നമ്മുടെ സമൂഹത്തിൽ നിരവധിയുണ്ട് . അത്തരത്തിൽ ഇപ്പോഴിതാ ഇരട്ട ചങ്കുള്ള പെൺകുട്ടിയുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . പട്ടാപ്പകൽ വഴി ചോദിയ്ക്കാൻ എന്ന വ്യാജേന പെൺകുട്ടിയുടെ മാറിടത്തിൽ പിടിച്ചിട്ട് മുങ്ങാൻ ശ്രെമിച്ച യുവാവിനെ പഞ്ഞിക്കിട്ട ഭാവന എന്ന പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ വൈറലാകുന്നത് . ആസാം ഗുവാഹത്തി രുഗ്മിണി നഗറിലാണ് സംഭവം നടന്നത് .. വഴി സൈഡിലൂടെ നടന്നുകൊണ്ടിരുന്ന യുവതിയുടെ അടുത്തെത്തി സ്ഥലത്തെക്കുറിച്ചറിയാമോ വഴി പറഞ്ഞു തരുമോ എന്നായിരുന്നു യുവാവിന്റെ ചോദ്യം .. എന്നാൽ നിങ്ങൾ പറഞ്ഞ സ്ഥലത്തെക്കുറിച്ച് അറിയില്ല എന്നും മറ്റാരോടേലും ചോദിക്കു എന്ന് പറഞ്ഞു തിരിഞ്ഞു നടന്ന പെൺകുട്ടിയുടെ പുറകെ ചെന്ന് മാറിടത്തിൽ അമർത്തിയ ശേഷം ബൈക്കിൽ സ്ഥലം വിടാൻ ശ്രെമിക്കുകയായിരുന്നു യുവാവ് ..

ഒരു നിമിഷം അകെ മൊത്തം പതറിപ്പോയെങ്കിലും ഒട്ടകം സമയം പാഴാക്കാതെ ഭാവന പ്രതികരിക്കുകയും ചെയ്തു ..ബൈക്കിൽ രക്ഷപെടാൻ ശ്രെമിച്ച യുവാവിനെ ബൈക്കിന്റെ പിന്നിൽ പിടിച്ചു വലിച്ചു താഴെ ഇടുകയായിരുന്നു ആദ്യം ഭാവന ചെയ്തത് . ബൈക്കിൽ പിടിച്ചുവലിച്ചതോട് കൂടി വണ്ടിയുടെ നിയന്ത്രണം നഷ്‌ടമായ യുവാവ് ഓടയിലേക്ക് തലകുത്തി വീഴുകയായിരുന്നു . ഓടി ചെന്ന യുവതി ബൈക്കിന്റെ താക്കോൽ എടുത്തു മാറ്റുകയും പിന്നീട് യുവാവിനെ കൈകാര്യം ചെയ്യുകയുമായിരുന്നു . സംഭവത്തിന് പിന്നാലെ പല തവണ രക്ഷപെടാൻ ശ്രെമിച്ച യുവാവിനെ പെൺകുട്ടി കണക്കിന് കൈകാര്യം ചെയ്യുകയും “നിന്റ അമ്മയോടും പെങ്ങളോടും ആണേൽ നീയിത് ചെയ്യുവോ എന്നായിരുന്നു എല്ലാവരെയുടെയും കേൾക്കെ ചോദിച്ചത് .. ഷെമിക്കണം സഹോദരി അറിയാതെ സംഭവിച്ചതാണ് എന്ന് മാപ്പ് പറഞ്ഞെങ്കിലും പെൺകുട്ടി തന്നോട് മോശമായി പെരുമാറിയ യുവാവിനോട് യാതൊരുവിധ ദാക്ഷ്യണ്യവും കാണിച്ചില്ല .. നീ ചെയ്ത മോശം പ്രവൃത്തിക്ക് നീ ശിക്ഷ അനുഭവിക്കണം എന്നായിരുന്നു യുവതിയുടെ മറുപടി ..

ആളുകൾ ഓടികൂടിയതോടെ മൊബൈൽ ക്യാമെറയിൽ വീഡിയോ പകർത്തുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു ..ബഹവനയുടെ പരാതിയെത്തുടർന്ന് യുവാവിനെ പോലീസ് അറസ്റ് ചെയ്യുകയും ചെയ്തു .. ഏതൊരു പെൺകുട്ടിയും പതറിപോകുന്ന നിമിഷത്തിൽ ധീരമായി പോരാടിയ ഭാവന എന്ന പെൺകുട്ടിക്ക് സോഷ്യൽ മീഡിയയിൽ നിറ കയ്യടിയാണ് ലഭിക്കുന്നത് . അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ കഴിയാത്തവർക്ക് ഇതുപോലെ തന്നെ പണി കൊടുക്കണം എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ .. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം

KERALA FOX

Leave a Reply

Your email address will not be published. Required fields are marked *

x
error: Content is protected !!