മകളുടെ പേരിടൽ ചടങ്ങും നൂലുകെട്ടും ആഘോഷമാക്കി നടി അശ്വതി ശ്രീകാന്ത്; മകൾക്ക് നടി അശ്വതി ഇട്ട പേര് കണ്ടോ

മലയാള സീരിയൽ പ്രേമികൾക്ക് ഇഷ്ടമുള്ള ഒരു താരമാണ് നടി അശ്വതി ശ്രീകാന്ത്, അവതാരകയിൽ നിന്ന് അഭിനയലോകത്ത് എത്തിയ താരം പെട്ടന്നാണ് മലയാളികളുടെ ശ്രദ്ധ പിടിച്ച് പറ്റിയത്, അഭിനയത്തിന് പുറമെ സോഷ്യൽ മീഡിയയിലും വളരെ സജീവമായ താരം തൻറെ എല്ലാ വിശേഷങ്ങളും തൻറെ പ്രേക്ഷകരുമായി പങ്ക് വെക്കാറുണ്ട്, ഫ്‌ളവേഴ്‌സ് കോമഡി സൂപ്പർ നെറ്റിൽ അവതാരകയായിട്ടായിരുന്നു രംഗപ്രേവേഷം പിന്നീട് താരത്തിന് ഫ്ലവർസിൽ തന്നെ സംപ്രേഷണം ചെയുന്ന ചക്കപ്പഴം എന്ന സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയായിരുന്നു

ചക്കപ്പഴത്തിൽ കേന്ദ്ര കഥാപാത്രമായ ഉത്തമന്റെ ഭാര്യയായിട്ടാണ് അശ്വതി ശ്രീകാന്ത് അഭിനയിക്കുന്നത്, ആശ എന്ന കഥാപാത്രമാണ് ചക്കപ്പഴത്തിൽ അശ്വതിയുടേത്, സീരിയലിന് പുറമെ രണ്ട് മലയാള ചലച്ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട് കൂടാതെ നല്ലൊരു എഴുത്ത് കാരികൂടിയാണ് അശ്വതി, താരം എഴുതിയ രണ്ട് പുസ്‌തകങ്ങൾ വിപണിയിൽ വാങ്ങാൻ ലഭ്യമാണ്, 2012ൽ ആയിരുന്നു താരത്തിന്റെ വിവാഹം നടന്നത്, ശ്രീകാന്ത് ആയിരുന്നു താരത്തിന്റെ കഴുത്തിൽ താലി ചാർത്തിയത്, നീണ്ട കാലത്തേ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്

ഈ വർഷം മാർച്ചിലായിരുന്ന തനിക്ക് ഒരു കുഞ്ഞ് കൂടി ജനിക്കാൻ പോകുന്നു എന്ന സന്തോഷ വാർത്ത സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചത്, ഇരുവർക്കും പത്മ എന്ന മകൾ കൂടിയുണ്ട്, അശ്വതി തൻറെ വളക്കാപ്പ് ചടങ്ങും മറ്റും സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചിരുന്നു, കഴിഞ്ഞ മാസമായിരുന്നു അശ്വതിക്കും ശ്രീകാന്തിനും ഒരു പെൺകുട്ടി കൂടി ജനിച്ചത്, കുഞ്ഞ് ജനിച്ച അന്ന് തന്നെ മൂത്ത മകൾ പത്മയ്ക്ക് കൂട്ടായി കുഞ്ഞനുജത്തി എത്തി എന്ന സന്തോഷം തൻറെ സോഷ്യൽ മീഡിയയിൽ കൂടി അശ്വതി പങ്ക് വെച്ചിരുന്നു

കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞിന്റെ പേരിടൽ ചടങ്ങും നൂല് കെട്ടും നടന്നത്, ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ താരം തന്നെ തൻറെ സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചിട്ടുണ്ട്, തൂവെള്ള ഡ്രെസ്സിൽ ആയിരുന്നു അശ്വതിയും പത്മയും കുഞ്ഞും, ഈ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറീരിക്കുകയാണ്, കമല ശ്രീകാന്ത് എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്, ഞങ്ങളുടെ കുഞ്ഞു രാജകുമാരി കമല ശ്രീകാന്തിനെ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നുവെന്നാണ് മകൾക്കൊപ്പമുളള ചിത്രം പങ്കുവച്ച്കൊണ്ട് അശ്വതി ശ്രീകാന്ത് കുറിച്ചത്

KERALA FOX

Leave a Reply

Your email address will not be published. Required fields are marked *

x
error: Content is protected !!