യുവതി മുഖത്തടിച്ച സെക്യൂരിറ്റിക്കാരനായ റിങ്കുവിനെ നിങ്ങൾ മറന്നോ ? റിങ്കു ഇപ്പോൾ

വാഹനം മാറ്റിവെച്ചു എന്ന കാരണത്താൽ പരസ്യമായി യുവതി മുഖത്തടിച്ച സെക്യൂരിറ്റി ജീവനക്കാരനായ റിങ്കുവിനെ മലയാളികൾ അത്രപെട്ടെന്ന് മറക്കാനിടയില്ല .. കാരണം അത്രമേൽ ഓരോ മലയാളികളുടെയും മനസ്സിൽ സങ്കടം നിറച്ച സംഭവമായിരുന്നു ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനായ റിങ്കുവിന് യുവതിയിൽ നിന്നും ലഭിച്ച മോശം അനുഭവം . ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ സ്കൂട്ടർ വെച്ചിട്ട് യുവതി പോവുകയും പിന്നീട് അധികൃതരിൽ നിന്നും നിർദേശം ലഭിച്ചതിനെത്തുടർന്ന് വാഹനം റിങ്കു മാറ്റി വെക്കുകയുമായിരുന്നു . എന്നാൽ വാഹനം അന്വഷിച്ചെത്തിയ യുവതി തന്റെ അനുവാദം കൂടാതെ വണ്ടി മാറ്റിവെച്ചു എന്നറിഞ്ഞതോടെ ദേഷ്യത്തോടെ സെക്യൂരിറ്റി ജീവനക്കാരനായ റിങ്കുവിന് നേരെ പാഞ്ഞടുക്കുകയും കയർക്കുകയും പിന്നീട് റിങ്കുവിന്റെ മുഖത്ത് ആഞ്ഞടിക്കുകയുമായിരുന്നു ..

എന്നാൽ പരസ്യമായി തന്നെ തല്ലിയിട്ടും സ്ത്രീ ആണെന്ന ബഹുമാനത്തിലും പ്രത്യാഘാതങ്ങൾ ഭയന്നും റിങ്കു തിരിച്ച് ഒന്നും ചെയ്യാതെ മാറി നിൽക്കുകയായിരുന്നു .സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നിരവധി ആളുകളാണ് റിങ്കുവിനെ പിന്തുണച്ചും യുവതിക്ക് എതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയത് ..അടി കൊണ്ട റിങ്കു യാതൊരു രീതിയിലും യുവതിയോട് മോശമായി പെരുമാറിയില്ല എന്നതാണ് സത്യം .. എന്നാൽ പരസ്യമായി റിങ്കുവിന്റെ മുഖത്തടിച്ചു യുവതിക്കിട്ട് രണ്ടെണ്ണം തിരികെ കൊടുക്കണമായിരുന്നു എന്നാണ് സ്ത്രീകൾ അടക്കം അഭിപ്രായങ്ങൾ രേഖപ്പെടുത്തി സോഷ്യൽ മീഡിയയിൽ രംഗത്ത് എത്തുകയും ചെയ്തിരുന്നു ..ഈ ഒരു സംഭവം ഏവരും ഏറ്റെടുത്തതോടെയാണ് റിങ്കുവിനെക്കുറിച്ചും കുടുംബത്തിന്റെ അവസ്ഥയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ മലയാളികൾ അറിഞ്ഞത് .

സാമ്പത്തിക സ്ഥിതി മോശമായത് മൂലം പഠനം പാതിവഴിയിൽ നിന്നും പോവുകയും ഹൃദ്രോഗിയായ അമ്മയ്ക്ക് ഒരു സഹായമായി സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലിയിൽ പ്രവേശിക്കുമായുമായിരുന്നു . കർണാടകയിൽ മെക്കാനിക്കൽ എൻജിനിയറിങ് പഠിച്ചുകൊണ്ടിരുന്നപ്പോൾ ഫീസടക്കാൻ നിവർത്തിയില്ലാത്തതിനെത്തുടർന്നായിരുന്നു റിങ്കു പഠനം ഉപേക്ഷിച്ചത് .. എന്നാൽ സ്വകര്യ ആശുപത്രിയിൽ റിങ്കുവിന് നേരിടേണ്ട വന്ന മോശം അനുഭവത്തിനു ശേഷം നിരവധി സഹായ വാഗ്ദാനങ്ങൾ റിങ്കുവിനെ തേടിയെത്തി. വിദേശത്ത് ജോലി അടക്കം നിരവധി വാഗ്ദാനങ്ങൾ റിങ്കുവിന് ലഭിച്ചു .. പിന്നീട് ഒട്ടേറെപ്പേരുടെ സഹായങ്ങൾ മൂലം അമ്മയുടെ ശസ്ത്രക്രിയയും കഴിഞ്ഞതോടെ റിങ്കു പുതിയ ജോലിക്കായി ദുബായിലേക്കെത്തി .. നാടിന് എന്നും സഹായങ്ങളുമായി മുന്നിലെത്താറുള്ള പ്രവാസി മലയാളി ബൈജു ചാലിലാണ്‌ റിങ്കുവിന് ദുബായിൽ ജോലി വാഗ്ദാനം ചെയ്തു രംഗത്ത് എത്തിയത് ..

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെടിഎസ് എന്ന കമ്പനിയുടെ ടെക്നിക്കൽ വിഭാഗത്തിന്റെ മാനേജിങ് പാർട്ണർ ആയ ബൈജു ചാലിൽ എന്ന വ്യക്തിയാണ് റിങ്കുവിന് ജോലി നൽകിയത് .മാധ്യമങ്ങളിൽ റിങ്കുവിന്റെ വാർത്ത എത്തിയതോടെ ഉടൻ തന്നെ ബൈജു ജോലി വാഗ്ദാനം നൽകി രംഗത്ത് എത്തുകയായിരുന്നു .പരസ്യമായി അപമാനിക്കപ്പെട്ട റിങ്കുവിന് നല്ലൊരു ജോലി നൽകി സാഹിയിച്ച ബൈജുവിനും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്. റിങ്കു ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നാണു കേരളക്കര ഒന്നടങ്കം പ്രാർത്ഥിക്കുന്നത്.

KERALA FOX

One response to “യുവതി മുഖത്തടിച്ച സെക്യൂരിറ്റിക്കാരനായ റിങ്കുവിനെ നിങ്ങൾ മറന്നോ ? റിങ്കു ഇപ്പോൾ”

 1. Mohammed Ansari says:

  മുല്ലപെരിയാർ സംരക്ഷിക്കു.
  കേരളത്തിൽനിന്ന് ഒരു മാസ് petition തമിഴ്നാട് മുഖ്യമന്ത്രിക് അയക്കു.ഇപ്പോഴത്തെ തമിഴ്നാട് മുഖ്യമന്ത്രി യുമായി സംവേദിക്കു. അദ്ദേഹം ഒരു മനുഷ്യത്വം ഉള്ള ആളാണ്. നല്ലതെ ചെയ്യൂ.

  ആഗോള മലയാളികളുടെ ഒപ്പ് ശേഖരിച്ചു ഒരു നിവേദനം തമിഴ്നാട് മുഖ്യമന്ത്രിക്ക് കൊടുക്കണം, താമസിക്കരുത്.
  ” Time & Tide Waits for Non. ”

  ഡാമിന്റെ പുറത്തായ്യി ഒരു Turtil Shell Slab (Inter lock slab) ഒരടി അകലത്തിൽ പാകുക. പിന്നീട് ഡാമിനും ഷെൽ ഭിത്തിക്കും ഇടയിൽ ഉരുക് മെഷ് പാകി കോൺക്രീറ്റ ഫിൽ ചെയ്യുക. അങ്ങനെ ഡാമിന്റെ ഭിത്തിക്ക് സപ്പോർട്ടയി ബലപ്പെടുത്തുക.
  ഇതാണ് നമുക്കിപ്പോൾ ചെയ്യാവുന്ന ഏക കാര്യം. എത്രയും വേഗം ഇത് ചെയ്യുക. ആമാന്തിക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *

x
error: Content is protected !!