ഭാര്യക്ക് ധൈര്യം പകരാൻ ലേബർ റൂമിലെത്തിയ ഭർത്താവിനെ കണ്ടോ

ഭാര്യക്ക് ധൈര്യം പകരാൻ ലേബർ റൂമിൽ കൂടെ കയറി ഭർത്താവ്. എന്നാൽ ഭാര്യക്ക് വേദന തുടങ്ങിയതോടെ സഹി ക്കാനാകാതെ ആ ഭർത്താവ് ചെയ്തത് ഇങ്ങനെ. സോഷ്യൽ മീഡിയയിൽ വൈറലായ രസകരമായ ഒരു പ്രസവ വീഡിയോ ആണ് ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത്.

വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിച്ചു വരികെയായിരുന്നു സഹപ്രവർത്തകരായ ബെന്നും ആമിയും. എന്നാൽ അപ്രതീക്ഷിതമായായിരുന്നു ബെന്നിന്റെയും ആമിയുടെയും ജീവിതത്തിലേക്ക് ആ കുഞ്ഞിന്റെ കടന്നു വരവ്. ആദ്യ പ്രസവം ആയതുകൊണ്ട് തന്നെ എല്ലാവരെയും പോലെ ആമിക്കും ഉദ്ഖ ണ്ടയും ഭയവും ഒക്കെ ഉണ്ടായിരുന്നു. അങ്ങനെ കാത്തിരുന്ന പ്രസവ ദിവസമെത്തി.

ആമിക്ക് ലേബർ റൂമിലേക്ക് ഒറ്റയ്ക്ക് പോകാൻ പേടി. അങ്ങനെയാണ് ധൈര്യ ശാലിയായ ഭർത്താവ് ബെൻ തന്റെ കാമുകിക്ക് ധൈര്യം പകരാൻ ലേബർ റൂമിൽ കൂടെ കയറിയത്. വൺ ബോൺ എവരി മിനിറ്റ് എന്ന ബ്രിട്ടീഷ് ഡോക്കുമെന്ററി ചാനൽ പ്രസവ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ അവിടെ ഉണ്ടായിരുന്നു. അതോടെ ബെന്നിന്റെ കരുതൽ ഇരട്ടിയായി.

അങ്ങനെ ആമിക്ക് വേദന തുടങ്ങി. ബെൻ ആകട്ടെ അവൾക്ക് ധൈര്യം പകർന്ന് കൂടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. എന്നാൽ വേദന കടുത്തു തുടങ്ങിയതോടെ ബെൻ വിയർക്കാൻ തുടങ്ങി, ഒടുവിൽ ബോധം കെട്ട് വീണു. അവിടെയുണ്ടായിരുന്ന നഴ്സുമാർ വെള്ളം കുടഞ്ഞു ബെന്നിനെ എണീപ്പിച്ചെങ്കിലും , എണീറ്റ ഉടനെ വാള് വെച്ച ബെൻ വീണ്ടും ബോധം കെട്ട് വീണു.

അവശനായി നിലത്തു കിടക്കുകയാണെങ്കിലും വാള് വെക്കുന്നതിനിടയിൽ ആമിയുടെ സുഖ വിവരങ്ങൾ ബെൻ ഇടക്കിടക്ക് ചോദിക്കുന്നുണ്ടായിരുന്നു. ഒടുവിൽ പ്രസവം എല്ലാം കഴിഞ്ഞ ശേഷം ബെന്നിന്റെ പ്രതികരണം ഇങ്ങനെ.

“അവൾ വേദന കൊണ്ട് പുളയുന്നത് കണ്ട് നിൽക്കാൻ എനിക്കായില്ല. ഞാൻ വല്ലാതെ വിയർക്കാൻ തുടങ്ങി , എനിക്ക് എന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നതായി അനുഭവപ്പെട്ടു .  പിന്നെ ഓർമ്മ വന്നപ്പോൾ ഞാൻ തറയിൽ കിടക്കുകയാണ്.”

ബെൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഭാര്യമാരെ ലേബർ റൂമിലേക്ക് കൊണ്ട് പോകുമ്പോൾ ഭർത്താക്കന്മാർ കൂടെ പോകണമെന്നു ബെൻ പറയുന്നു. ഒരു കുഞ്ഞിനായി അവര നുഭവിക്കുന്ന വേദനയും കഷ്ടപ്പാടും നമുക്ക് അവരോടുള്ള സ്നേഹവും കരുതലും ഇരട്ടി ആക്കുമെന്നും ബെൻ കൂട്ടി ചേർത്തു .

 

ബെൻ തന്നെയാണ് ഈ രസകരമായ പ്രസവ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ലേബർ റൂമിലെ തന്റെ അനുഭവം എന്ന തലക്കെട്ടോടെ ആണ് വീഡിയോ പങ്കു വെച്ചത് . ലക്ഷ കണക്കിന് പേരാണ് ഇതു വരെ ഈ പ്രസവ വീഡിയോ കണ്ട് കഴിഞ്ഞത്. ആമിക്കും കുഞ്ഞിനും ആശംസ അറിയിക്കുന്നതിനോടൊപ്പം. ബോധമില്ലാതെ കിടക്കുമ്പോഴും ആമിയോടു വിശേഷങ്ങൾ തിരക്കുന്ന ബെനിന്റെ കരുതലിനെ പലരും പ്രശംസിക്കുന്നുണ്ട്.

KERALA FOX
x