പ്രിത്വിരാജിന്റെ അനിയത്തിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ !!!

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളി ആരാധകരുടെ മനസ് കവർന്ന നിരവധി താരങ്ങൾ നമുക്കുണ്ട്..അത്തരത്തിൽ നിഷ്കളങ്കമായ അനിയത്തി കഥാപാത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിയ പ്രിയ നടിയാണ് രസ്ന പവിത്രൻ.ജിത്തു ജോസഫ് സംവിദാനം ചെയ്ത് പൃഥ്വിരാജ് നായകനായെത്തിയ ചിത്രം ഊഴം എന്ന ചിത്രത്തിലൂടെയായിരുന്നു രസ്നയുടെ മലയാള സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം.ചിത്രത്തിൽ പ്രിത്വിരാജിന്റെ സഹോദരി വേഷം കൈകാര്യം ചെയ്‌തത്‌ രസ്നയായിരുന്നു.അതുപോലെ തന്നെ സത്യൻ അന്തിക്കാട് സംവിദാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായെത്തിയ ജോമോന്റെ സുവിശേഷങ്ങളിലും ദുൽഖറിന്റെ സഹോദരി വേഷം കൈകാര്യം ചെയ്തതും രസ്നയായിരുന്നു .

ഇരുചിത്രങ്ങളിലെയും അഭിനയം കൊണ്ട് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു താരം നേടിയത് .ഇതോടൊപ്പം നിരവധി ആരാധകരെ സമ്പാദിക്കുവാനും താരത്തിന് കഴിഞ്ഞു.ഇപ്പോഴിതാ രസ്നയുടെ വേറിട്ട ഗെറ്റപ്പിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.വെത്യസ്തമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് താരം ഇടയ്ക്കിടെ എത്താറുള്ളതാണ് .ഇപ്പോഴിതാ അത്തരത്തിൽ വെത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രമാണ് താരം ആരധകരുമായി പങ്കുവെച്ചിരിക്കുന്നത്..

കഴിഞ്ഞ വർഷമായിരുന്നു രസ്നയുടെ വിവാഹം കഴിഞ്ഞത് , ഡാലിൻ സുകുമാരൻ ആയിരുന്നു വരൻ .ഗുരുവായൂരിൽ നടന്ന വിവാഹച്ചടങ്ങിൽ സത്യൻ അന്തിക്കാട് അടക്കം ചില പ്രമുഖർ പങ്കെടുത്തിരുന്നു.മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളിൽ രസ്ന വേഷമിട്ടുണ്ട് , സൂപ്പർ താരങ്ങളായ പ്രിത്വിരാജിന്റെയും ദുൽഖർ സൽമാനെയും സഹോദരിയായി മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.മലയാളത്തിലും തമിഴിലും ഒരേ പോലെ തിളങ്ങിയ രസ്ന “തെരിയുമാ ഉന്നൈ കാതലിച്ചിട്ടെൻ ” എന്ന തമിഴ് ചിത്രത്തിൽ നായികയായി മികച്ച അഭിനയമായിരുന്നു കാഴ്ചവെച്ചത്.

 

വെത്യസ്തമായ ഫോട്ടോഷൂട്ടിലൂടെയും ചിത്രങ്ങളിലൂടെയും ആരാധകരുമായി പങ്കുവെക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്ത് വൈറൽ ആക്കാറുള്ളതാണ് , അതുപോലെ രസ്നയുടെ പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു .ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്

KERALA FOX
x
error: Content is protected !!