മകൻ പോയതറിയാതെ പ്രദീപിന്റെ അച്ഛന്‍ വെന്റിലേറ്ററില്‍; അവസാനമായി അമ്മയെ വിളിച്ചപ്പോൾ പറഞ്ഞ്ത് അമ്മെ ഇന്നൊരു പ്രധാന ഡ്യൂട്ടി ഉണ്ട്

ഴിഞ്ഞദിവസം ഊട്ടിക്കു സമീപം കുനൂരിലെ വനമേഖലയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യ മധുലികയും ഉള്‍പ്പെടെ കോപ്റ്ററിലുണ്ടായിരുന്ന 14ല്‍ 13പേരും മരിച്ചിരുന്നു. മി 17 വി 5 എന്ന ഹെലികോപ്റ്ററാണ് ഇന്നലെ ഉച്ചയ്ക്ക് 12.20ന് തകര്‍ന്നു വീണത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സുലൂരിലെ സൈനിക താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തകര്‍ന്നുവീഴുകയായിരുന്നു. ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജ് സ്ഥിതി ചെയ്യുന്ന വെല്ലിങ്ടണിലേക്കായിരുന്നു യാത്ര.

അപകടത്തില്‍ മലയാളി ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപും മരണപ്പെട്ടുവെന്ന വാര്‍ത്താ ഏറെ വേദനാജനകമായിരുന്നു. പ്രദീപിന്റെ വിയോഗത്തിന്റെ ഞെട്ടലില്‍ ആണ് തൃശൂര്‍ പൊന്നുകര ഗ്രാമം. ഉത്സാഹിയായ ഒരു യുവാവിനെ ആണ് നാടിനു നഷ്ടമായത്. 2018ലെ മഹാപ്രളയത്തില്‍ കേരളത്തെ നെഞ്ചോട് ചേര്‍ത്ത സൈനികനായിരുന്നു പ്രദീപ്. കോയമ്പത്തൂര്‍ വ്യോമസേന താവളത്തില്‍ നിന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്ടര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി സ്വമേധയാ ചുമതല ഏറ്റെടുത്ത പ്രദീപിന്റെ നേതൃത്വത്തില്‍ നിരവധി പേരെയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.

പ്രദീപിന്റെ മരണവാര്‍ത്ത വെന്റിലേറ്ററില്‍ കഴിയുന്ന അച്ഛനോട് ഇത് വരെ പറഞ്ഞിട്ടില്ല. ശ്വാസകോശ സംബന്ധമായ രോഗത്താല്‍ ചികിഝയില്‍ കഴിഞ്ഞിരുന്ന പ്രദീപിന്റെ പിതാവ് രാധാകൃഷ്ണനെ കഴിഞ്ഞമാസമായിരുന്നു ആരോഗ്യസ്ഥ്തി വശളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശൂര്‍ പുത്തൂര്‍ പൊന്നൂക്കര അറയ്ക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്റെയും കുമാരിയുടെയും മകനാണു പ്രദീപ്. അച്ഛനെ തിരികെ വീട്ടിലെത്തിക്കുകയും മകന്റെ ജന്മദിനം ആഘോഷിക്കുകയും ചെയ്ത് തിരികെ ജോലിയില്‍ പ്രവേശിച്ച് നാലാം ദിവസമാണ് അപകടം സംഭവിച്ചത്.

പ്രദീപ് ആറുമാസം മുന്‍പാണ് കോയമ്പത്തൂര്‍ സൂലൂരിലെത്തിയത്. 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കുമ്പോള്‍ നാട്ടിലേക്കു മടങ്ങാന്‍ ആയിരുന്നു പ്രദീപ് തീരുമാനിച്ചിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. ഹെലികോപ്റ്ററില്‍ താന്‍ പോകുന്നുവെന്ന് തലേദിവസം വീട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോള്‍ പ്രദീപ് പറഞ്ഞിരുന്നു. ഊട്ടിയില്‍ അപകടം നടന്നത് കേട്ടതുമുതല്‍ ആശങ്കയിലായിരുന്നു. ഇന്നലെ രാവിലെ പ്രദീപ് തിരികെ വിളിക്കാത്തതനെ തുടര്‍ന്ന് തിരികെ എത്തിക്കാണിലെന്നാണ് കരുതിയതെന്നും പ്രദീപിന്റെ അമ്മ പറയുന്നു. ഇന്നലെ രാത്രി വീടിനു ചുറ്റും ആള്‍ക്കൂട്ടം ആവുകയും അവരുടെ സംസാരത്തില്‍ നിന്നും മനസിലായി ഇനി പ്രദീപ് ഒരിക്കലും തിരിച്ചുവരില്ലെന്ന്.

പ്രദീപ് അറക്കല്‍ 2004ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. പിന്നീട് എയര്‍ ക്രൂ ആയി തെരഞ്ഞെടുത്തു. രാജ്യത്തിന്റെ മിക്കയിടത്തും ജോലി ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ഓപ്പറേഷനിലും സന്ദീപ് പങ്കെടുത്തു. ഹെലികോപ്ടറിന്റെ ഫ്ളൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്.

 

 

 

 

KERALA FOX
x
error: Content is protected !!