നടി കാവ്യാമാധവന് കോടികളുടെ നഷ്ട്ടം, എല്ലാം കത്തി നശിച്ചു; പൊട്ടിക്കരഞ്ഞു കാവ്യമാധവൻ

മലയാളികളുടെ പ്രിയ നടിയാണ് കാവ്യാമാധവന്‍. ബാല താരമായാണ് താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ ആദ്യമായി നായികയായി കാവ്യാ മാധവന്‍ തിളങ്ങി.നടന്‍ ദിലീപും കാവ്യാ മാധവനും തമ്മിലുള്ള വിവാഹം ആരാധകരില്‍ പലര്‍ക്കും അസ്വസ്ഥതകളുണ്ടാക്കി. പിന്നാലെ, ഇരുവര്‍ക്കുമെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബുട്ടീക്കില്‍ തീപിടുത്തം ഉണ്ടായി. ബുട്ടീക്കിനുള്ളിലെ തുണികളും തയ്യൽ മെഷീനുകളു൦ കത്തി നശിച്ചു. ബുധനാഴ്ച്ചപുലർച്ചെ മൂന്ന് മണിക്കാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിന് കാരണ ഷോർട്ട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമന൦. കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് ഉടമസ്ഥന്റെ വിശദീക‌രണം.രാവിലെ സെക്യൂരിറ്റി പരിശോധനക്കായി എത്തിയപ്പോഴാണ് ബുട്ടീക്കിൽ നിന്ന് പുക ഉയരുന്നത് കണ്ടത്.മാളിനകത്ത് തീപിടിച്ച് സ്ഥാപനത്തിലേക്ക് തീ പടരുകയായിരുന്നു.

കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബുട്ടീക്ക് ഇപ്പോൾ ഓൺലൈനായാണ് പ്രധാനമായും കച്ചവടം നടത്തുന്നത്. ഇതിനായുള്ള വസ്ത്രങ്ങൾ തയ്പ്പിച്ചെടുക്കുന്നതിനായിരുന്നു ​ഗ്രാന്റ് മാളിൽ ലക്ഷ്യ ബുട്ടീക്ക് പ്രവർത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് വിലയിരുത്തൽ.ഷോര്‍ട്ട് സെര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.അഞ്ചരയോടെയാണ് തീ പൂര്‍ണമായും അണയ്ക്കാനായത്. കടയിലെ തുണികളും തയ്യല്‍ മെഷീനുകളും കത്തി നശിച്ചു. 2015 ലാണ് ഓണ്‍ ലൈന്‍ വസ്ത്ര വ്യാപാര കേന്ദ്രമായ ലക്ഷ്യയിലൂടെ കാവ്യ മാധവന്‍ സംരഭകത്വത്തിലേക്ക് കടന്നത്.കാക്കനാട് പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം രണ്ട് വര്‍ഷം മുമ്പാണ് ഇടപ്പള്ളിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

അഭിനയവുമായി മുന്നേറുന്നതിനിടയില്‍ തന്നെ ബിസിനസിലേക്ക് തിരിയുകയായിരുന്നു കാവ്യ മാധവന്‍. വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു ചില അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയതും ലക്ഷ്യ വാര്‍ത്തകളില്‍ നിറഞ്ഞതും. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവുമായി പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയിരുന്നു എന്നറിഞ്ഞതിന് പിന്നാലെയായാണ് അന്വേഷണ സംഘം ലക്ഷ്യയിലെത്തിയതും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതും.സുപ്രിയ ടെക്‌സ്റ്റൈല്‍സ് എന്ന കടയുണ്ടായിരുന്നു കാവ്യയുടെ അച്ഛന്. നാളുകള്‍ നീണ്ട ആലോചനയ്ക്ക് ശേഷമായാണ് വസ്ത്രവ്യാപാര രംഗത്തേക്കിറങ്ങാന്‍ തീരുമാനിച്ചത്. ഫാഷന്‍ ഡിസൈനറായ ചേട്ടനാണ് ഒരു ഓണ്‍ലൈന്‍ സംരംഭം തുടങ്ങിക്കൂടേയെന്ന് ആദ്യമായി ചോദിച്ചത്. തുടക്കത്തില്‍ പേടിയായിരുന്നുവെങ്കിലും പിന്നീട് ഇതും ഈസിയായി മാറിയെന്നും കാവ്യ വ്യക്തമാക്കിയിരുന്നു.സിനിമയിലായാലും പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോഴായാലും കാവ്യയും കുടുംബവും അണിയുന്നത് ലക്ഷ്യയില്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ്. മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും വേണ്ടിയും ലക്ഷ്യയില്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാറുണ്ട്്. ഓണപ്പൂക്കളത്തിന് അരികില്‍ ഇരിക്കുന്ന മീനാക്ഷിയുടേയും മഹാലക്ഷമിയുടേയും ചിത്രം മാത്രമല്ല വസ്ത്രങ്ങളും ചര്‍ച്ചയായിരുന്നു. ലക്ഷ്യയിലായിരുന്നു അത് ഡിസൈന്‍ ചെയ്തതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

KERALA FOX

Articles You May Like

x
error: Content is protected !!