‘ഒന്നും നോക്കിയില്ല.. തട്ടേലങ്ങോട്ട് കേറി കളിച്ചു.. മ്മടെ ചെക്കനല്ലേ’;റാഫിയുടെ വിവാഹം ആഘോഷമാക്കി ചക്കപ്പഴം ടീം വീഡിയോ കാണാം

ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയാണ് ചക്കപ്പഴം. ചുരുങ്ങിയ കാലം കൊണ്ടാണ് പരമ്പര ജനപ്രീതി നേടിയെടുത്തത്. ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത്, സബീറ്റ ജോര്‍ജ്, ശ്രുതി രജനീകാന്ത്, റാഫി തുടങ്ങിയവരാണ് പരമ്പരയില്‍ ആദ്യ ഘട്ടങ്ങളില്‍ ഉണ്ടായിരുന്നതെങ്കിലും ചില താരങ്ങള്‍ ഇടയ്ക്ക് വെച്ച് പിന്‍മാറിയിരുന്നു. ചക്കപ്പഴത്തില്‍ റാഫി എന്ന കഥാപാത്രമായി എത്തുന്നത് നടന്‍ റാഫി ആണ്. ടിക് ടോക് വീഡിയോകളിലൂടെയും ഇന്‍സ്റ്റഗ്രാം വീഡിയോകളിലൂടെയുമാണ് അദ്ദേഹം ശ്രദ്ധേയനായത്. കൂടാതെ, വെബ് സീരീസുകളിലും അഭിനയിച്ചിരുന്നു.ആരാധകരും ചക്കപ്പഴം ടീമും കൂടെ ചേര്‍ന്ന് റാഫിയുടെ വിവാഹം ശരിയ്ക്കും ഒരു ആഘോഷമാക്കി തീര്‍ത്തിരിയ്ക്കുകയാണ്. വിവാഹത്തിന്റെ ചിത്രങ്ങള്‍ എല്ലാം ഇതിനോടകം പുറത്ത് വന്ന് കഴിഞ്ഞു.

വിവാഹ ആഘോഷത്തിനിടെയുള്ള വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. ചക്കപ്പഴം പരമ്പരയിലെ ഭൂരിഭാഗം പേരേയും വീഡിയോയില്‍ കാണാം. വീഡിയോ പങ്കുവെച്ചത് ചക്കപ്പഴത്തില്‍ റാഫിയുടെ അച്ഛനായി അഭിനയിക്കുന്ന അമല്‍ രാജ്‌ദേവ് ആണ്.’ഒന്നും നോക്കിയില്ല.. തട്ടേലങ്ങോട്ട് കേറി കളിച്ചു.. മ്മടെ ചെക്കനല്ലേ’ എന്ന് പറഞ്ഞകൊണ്ടാണ് അമല്‍ രാജ്‌ദേവ് വീഡിയോ പങ്കുവച്ചത്. അച്ഛനായി അഭിനയിക്കുന്ന അമല്‍ തന്നെയാണ് ഡാന്‍സിന് തുടക്കം കുറിച്ചതും. തുടര്‍ന്ന് സബീറ്റ ജോര്‍ജ്ജും അശ്വതിയും അര്‍ജ്ജുനും എല്ലാം അതിനൊപ്പം ചേര്‍ന്നു. ചക്കപ്പഴത്തിലെ കുട്ടിക്കൂട്ടങ്ങള്‍ ഡാന്‍സിന് ഇരട്ടി മാറ്റേകി.മണവാളനും മണവാട്ടിയും കൂടെ ഡാന്‍സിന് ചുവടുവെച്ചപ്പോള്‍ കണ്ടുനിന്നവര്‍ക്കും കുളിര്‍മ്മ കൂടി. ചക്കപ്പഴം ടീം വേദിയേയും കൂടിനിന്നവരേയും കൈയ്യിലെടുത്തു എന്ന് തന്നെ പറയാം.

ചക്കപ്പഴം ടീം എത്തിയപ്പോള്‍ ആരാധകര്‍ തിരഞ്ഞത് പൈങ്കിളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ശ്രുതി രജനികാന്തിനെയായിരുന്നു. എന്നാല്‍ ശ്രുതി വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നില്ല. അതേസമയം റാഫിയ്ക്ക് വിവാഹ ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ താരം എത്തിയിരുന്നു. സുമേ എന്ന് വിളിക്കുന്ന സുമേഷിന് ( റാഫിക്ക്) എല്ലാവിധ ആശംസകളും എന്നാണ് ശ്രുതി കുറിച്ചത്. റാഫിയുടെ സഹോദരിയായാണ് ശ്രുതി ചക്കപ്പഴത്തില്‍ എത്തിയിരുന്നത്. ഇരുവരുടേയും സഹോദരന്‍-സഹോദരി കോംമ്പോ ജനപ്രീതിയാകര്‍ഷിച്ചിരുന്നു.

ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തയായ മഹീന ആണ് വധു. ഒന്നര വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.പ്രീ വെഡ്ഡിംങ് ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളും റാഫി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. കൊല്ലം കൊട്ടാരക്കര സ്വദേശിയാണ് റാഫി.2020 ആഗസ്റ്റ് 10നാണ് ചക്കപ്പഴം സീരിയല്‍ ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ആരംഭിച്ചത്. ഒരു കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങള്‍ വളരെ നര്‍മ്മ രസത്തോടെയാണ് ഇതില്‍ അവതരിപ്പിക്കുന്നത്. പരമ്പരയിലെ പ്രകടനത്തിന് റാഫിയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു.”എത്ര തിരക്ക് ആണേലും എന്നോട് മിണ്ടാതെ ഒരു ദിവസം പോലും ഇരിക്കില്ല. എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് എന്റെ ഇക്ക” എന്നാണ് നേരത്തേ റാഫിയുടെ പ്രത്യേകതയെ കുറിച്ച് ചോദിച്ച ആരാധകർക്ക് മഹീന നൽകിയ മറുപടി.

KERALA FOX

Articles You May Like

x
error: Content is protected !!