ദാമ്പത്യം വേണ്ട എന്ന് വച്ചതിന് മറ്റാരെയും കുറ്റപ്പെടുത്തില്ല; വിവാഹബന്ധം വേണ്ടെന്ന് വെയ്ക്കാനുള്ള കാരണം വെളിപ്പെടുത്തി വാവ സുരേഷ്‌

ഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് കേരളക്കരയൊട്ടാകെ വാവ സുരേഷിന് വേണ്ടി കൈകൂപ്പി പ്രാര്‍ത്ഥിച്ചത്. മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അദ്ദേഹം പിന്നീട് സുഖം പ്രാപിച്ച് വീട്ടിലേക്ക് എത്തുന്നതുവരെ എല്ലാവരും അദ്ദേഹത്തോടൊപ്പം നിന്നു…സുഖപ്രാപ്തിക്കായി പ്രാര്‍ത്ഥിച്ചു…സോഷ്യല്‍ മീഡിയ ഒന്നടങ്കം വാവ സുരേഷ് വാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞു.

മരണത്തെ മുഖാമുഖം കണ്ട് തിരികെ ജീവിതത്തിലേക്ക് തിരിച്ച് വന്ന വാവ സുരേഷ് നിരവധി അഭിമുഖങ്ങളിലും സ്ഥാനം പിടിച്ചിരുന്നു. കൂടാതെ, മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ”പടം തരും പണം” എന്ന റിയാലിറ്റി ഷോയിലും സുരേഷ് പങ്കെടുത്തിരുന്നു. നടന്‍ ജഗദീഷ് ആണ് ഷോ അവതരിപ്പിക്കുന്നത്. പരിപാടിയില്‍ വാവ സുരേഷിന്റെ വിവാഹ ജീവിതത്തെക്കുറിച്ചും ജഗദീഷ് ചോദിച്ചിരുന്നു. അതിന് അദ്ദേഹം നല്‍കിയ ഉത്തരമാണിപ്പോള്‍ വൈറലാകുന്നത്. മറ്റൊരു പൊതുവേദിയിലും അദ്ദേഹം തന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല.

താന്‍ പതിമൂന്ന് വര്‍ഷം മുമ്പ് കല്ല്യാണം കഴിച്ചിരുന്നുവെന്നാണ് വാവ സുരേഷ് പറഞ്ഞത്. പക്ഷേ, പിന്നീട് ഭാര്യയുമായി സംസാരിക്കാനോ ഉള്‍കൊള്ളാനോ കഴിഞ്ഞില്ല.പാമ്പുകളുമായുള്ളതാണ് എന്റെ ജീവിതം. എപ്പോഴും യാത്രയാണ്. രാത്രിയും പകലും എന്നില്ലാതെയുള്ള യാത്രകള്‍. എന്നിട്ടും അവര്‍ ആവശ്യപ്പെട്ടതല്ല, ഞാനായിട്ട് ഒഴിഞ്ഞതാണ്. ദാമ്പത്യം വേണ്ട എന്ന് വച്ചതിന് മറ്റാരെയും കുറ്റപ്പെടുത്തില്ല, അത് എന്റെ തീരുമാനമാണ്. എന്റെ തീരുമാനങ്ങള്‍ക്ക് അപ്പുറം ജീവിക്കാന്‍ കഴിയാത്ത ആളാണ് ഞാന്‍. അതുകൊണ്ട് ആ ബന്ധം ഒഴിവാക്കി – വാവ സുരേഷ് പറഞ്ഞു.

സ്‌കൂള്‍ പഠന കാലത്ത് തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്ന് വാവ സുരേഷ് പറയുന്നു. അന്ന് എന്നും രാവിലെ ഒരു പെണ്‍കുട്ടിയ്ക്ക് റോസാപ്പൂ നല്‍കുമായിരുന്നുവത്രെ. അഞ്ഞൂറോളം പൂവുകള്‍ അങ്ങനെ നല്‍കി. പൂ കൊടുക്കുമ്പോള്‍ ചിരിക്കുകയൊക്കെ ചെയ്യുമായിരുന്നു. എന്നാല്‍ പിന്നീട് അവര്‍ മറ്റൊരു വിവാഹം ചെയ്ത് പോയി. ഇപ്പോള്‍ ഭര്‍ത്താവും കുട്ടിയുമൊക്കെയായി ജീവിയ്ക്കുകയാണ്. രണ്ട് ദിവസം മുന്‍പ് കുടുംബത്തോടൊപ്പം എന്നെ കാണാന്‍ വന്നിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

KERALA FOX

Articles You May Like

x
error: Content is protected !!