”അന്ന് രാത്രി മകള്‍ എന്നെ വിളിച്ചിരുന്നു, ഞങ്ങടെ ബുദ്ധിമുട്ട് കണ്ടിട്ടാണ് മകള്‍ പോയത്”; വിങ്ങിപ്പൊട്ടി റിഫ മെഹ്നുവിന്റെ പിതാവ്‌

ലയാളി വ്‌ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്നു (21)വിനെ ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് ദുബൈയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെങ്കില്‍ അവള്‍ എന്തിനാണ് ഈ കടുംകൈ ചെയ്തത് എന്ന ചോദ്യമാണ് എല്ലാവരും ഉയര്‍ത്തുന്നത്. അവളുടെ ഉള്ളില്‍ ആത്മഹത്യ ചെയ്യാനുതകുന്ന വിധത്തില്‍ മാനസിക വിഷങ്ങളുുണ്ടായിരുന്നതായി ആര്‍ക്കും അറിവില്ല.ദുബായില്‍ ഭര്‍ത്താവ് മെഹ്നുവിനൊപ്പമായിരുന്നു താമസം. ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ, സംസ്‌കാരങ്ങൾ എന്നിവയായിരുന്നു റിഫ തന്റെ വ്‌ളോഗിൽ ഉൾപ്പെടുത്തിയിരുന്നത്.  യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഏറെ ആരാധകരുള്ള ഇൻഫ്‌ളുവൻസറാണ് റിഫ. ഇന്‍സ്റ്റാഗ്രാമില്‍ മൂന്ന് ലക്ഷത്തോളം ഫോളോവേഴ്സും യൂട്യൂബില്‍ മുപ്പതിനായിരത്തിലധികം ഫോളോവേഴ്സും റിഫയ്ക്കുണ്ട്.

 

 

റിഫയുടെ പിതാവ് റിഫയെക്കുറിച്ച് പറയുന്ന വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.”എങ്ങനെയെങ്കിലും ഞങ്ങള്‍ക്ക് ഒരു വീട് വെച്ച് നല്‍കണം എന്ന ആഗ്രഹത്തോടെയാണ് റിഫ ദുബായില്‍ പോയത്. ഞങ്ങള്‍ ഇപ്പോള്‍ വാടക വീട്ടിലാണ് താമസം.വീട് വെച്ച് ഞങ്ങളോടൊപ്പം താമസിക്കാനാണ് റിഫയും മെഹ്നുവും ആഗ്രഹിച്ചിരുന്നത്. മെഹ്നുവിന്റെ വീട് നീലേശ്വരത്താണ്. ഇവിടെ നിന്ന് ഒരുപാട് ദൂരമുണ്ട്. ഇവിടെയാണ് അവര്‍ക്ക് കൂടുതല്‍ വര്‍ക്ക് എല്ലാം കിട്ടിയിരുന്നത്. മെഹ്നുവിന്റെ വീട്ടുകാരും നല്ല സഹകരണമാണ്. അവള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമം ഉള്ളതായി തോന്നിയിട്ടില്ല. മരിക്കുന്നതിന് തലേന്ന് രാത്രി വിളിച്ചപ്പോഴും സന്തോഷത്തിലായിരുന്നു. മോനുമായും സംസാരിച്ചിരുന്നു. ഒരു മാസം മുമ്പാണ് അവളുടെ മോനെ ഞങ്ങളുടെ അടുത്താക്കി റിഫ ദുബായില്‍ പോയത്. അവള്‍ എല്ലാ ദിവസവും ഞങ്ങളെ വിളിക്കാറുണ്ട്.

 

 

റിഫയുടെ ഭര്‍ത്താവും റിഫയും തമ്മില്‍ യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. സാധാരണ വീടുകളില്‍ നടക്കുന്ന ചെറിയ പ്രശ്‌നങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മോനെ പിരിഞ്ഞിരിക്കുന്നവള്‍ക്ക് റിഫയ്ക്ക് അധികം വിഷമമില്ലായിരുന്നു. അവള്‍ക്കറിയാം ഞങ്ങള്‍ അവനെ ഒരു വിഷമവും അറിയിക്കില്ലെന്ന്. കുടുംബത്തോട് നല്ല കടമയായിരുന്നു അവള്‍ക്ക്. സോഷ്യല്‍ മീഡിയ വഴി കിട്ടുന്ന പണമെല്ലാം വീട്ടിലെ ആവശ്യങ്ങള്‍ക്കായി അവള്‍ നല്‍കിയിരുന്നു. കൂടുതല്‍ ചിന്തിക്കാനുള്ള പക്വതയും പ്രയവുമൊന്നും അവള്‍ക്കായിട്ടില്ല. പെട്ടന്ന് ദേഷ്യം വരുന്ന പ്രകൃതമായിരുന്നു. കുറിച്ച് നിമിഷം കഴിഞ്ഞാല്‍ അതൊക്കെ മാറുകയും ചെയ്യും. ഞങ്ങള്‍ക്ക് അവളെ വലിയ കാര്യമായിരുന്നു. അവള്‍ ഇങ്ങനെ ചെയ്യമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. എല്ലാ കുട്ടികളോടുമായി പറയാനുള്ള കാര്യം എന്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും വീട്ടിലറിയിക്കണം എന്നാണ്. വീട്ടുകാര്‍ക്ക് അതിനുള്ള പരിഹാരം കാണാന്‍ കഴിയും. വേണ്ടാത്ത ചിന്തകള്‍ മനസ്സില്‍ തോന്നരുത്. ഞങ്ങള്‍ക്ക് നഷ്ടം സംഭവിച്ചു. ഞങ്ങളുടെ മോള്‍ നഷ്ടമായി”- വിതുമ്പലലോടെ പിതാവ് പറഞ്ഞു.

 

 

ബുർജ് ഖലീഫയ്ക്ക് മുമ്പിൽ നിന്ന് ഭർത്താവിനൊപ്പമുള്ള വീഡിയോയാണ് ഇവരുടെ അവസാനത്തെ പോസ്റ്റ്.അടുത്ത കാലത്ത് ചെയ്ത വിഡിയോകളിലെല്ലാം വളരെ സന്തോഷം പ്രകടിപ്പിക്കുന്ന ദമ്പതികളായിരുന്നു ഇരുവരും.അപ്രതീക്ഷിതമായി മാരണവാര്‍ത്ത തേടിയെത്തിയതിന്റെ നടുക്കത്തിലാണ് റിഫയുടെ ഫോളോവേഴ്‌സ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍.

KERALA FOX

Articles You May Like

x
error: Content is protected !!