”പറഞ്ഞ് തീര്‍ക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ ഉണ്ടായി, വീട്ടുകാരുടെ വാക്കിന് വില കല്‍പ്പിക്കാതെയായിരുന്നു ആ വിവാഹം” ; തുറന്ന് പറഞ്ഞ ഉര്‍വശി

തെന്നിന്ത്യന്‍ ചലച്ചത്ര താരമായ ഉര്‍വശി സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ്. 1977ല്‍ തന്റെ എട്ടാം വയസിലാണ് ഉര്‍വശി അഭിനയ രംഗത്തേക്കെത്തിയത്. ‘വിടരുന്ന മൊട്ടുകള്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 1984ല്‍ മമ്മൂട്ടി നായകനായെത്തിയ ‘എതിര്‍പ്പുകള്‍’ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു.1985-1995 കാലഘട്ടത്തിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു ഉർവ്വശി. ഇക്കാലയളവിൽ 500-ൽ അധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളം, തമിഴ് എന്നിവ കൂടാതെ തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും വേഷമിട്ടു.5 തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ഉർവ്വശി നേടിയിട്ടുണ്ട്. ഒരു തവണ തമിഴ്നാട് സംസ്ഥാന അവാർഡും ലഭിച്ചു.2006-ൽ മികച്ച സഹ നടിക്കുള്ള അവാർഡ് അച്ചുവിൻ്റെ അമ്മ എന്ന ചിത്രത്തിലെ അഭിനയത്തിന് ഉർവ്വശിക്ക് ലഭിച്ചു.

2000 മെയ് 2ന് ആയിരുന്നു നടന്‍ മനോജ് കെ ജയനുമായുള്ള ഉര്‍വശിയുടെ വിവാഹം. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നെങ്കിലും 200ല്‍ വിവാഹ മോചിതരായി. ആദ്യ വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തക്കുറിച്ച് ഉര്‍വശി നേരത്തെ ഒരു ചാനലിന് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്.” പരസ്പരം പറഞ്ഞ് തീര്‍ക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ ഞങ്ങളുടെ വിവാഹ ജീവിതത്തിനിടയില്‍ വന്നു. എന്റെ വീട്ടുകാരുടെയും ബന്ധുക്കളുടെയും വാക്കിന് വില കല്‍പ്പിക്കാതെയായിരുന്നു എന്റെ ആദ്യ വിവാഹ ജീവിതം ഞാന്‍ തെരഞ്ഞെടുത്തത്, അവരാരും എനിക്ക് സപ്പോര്‍ട്ട് നല്‍കിയില്ല. പറഞ്ഞത് തന്നെ ആവര്‍ത്തിച്ച് പറഞ്ഞ് വിവാഹ മോചനക്കേസ് കോടതിയില്‍ നീട്ടിക്കൊണ്ടു പോകുകയാണ് . എനിക്കതില്‍ പ്രശ്‌നമില്ല. പക്ഷേ, വളര്‍ന്ന് വരുന്ന ഒരു പെണ്‍കുഞ്ഞുണ്ട് ഞങ്ങള്‍ക്കിടയില്‍.അത് അവളേയും ബാധിക്കും. മകളെ വെച്ചും മീഡിയ വിവാഹ മോചന വാര്‍ത്തകള്‍ ആഘോഷിക്കുന്ന സാഹചര്യമുണ്ടായി. പരമാവധി അവളെ അതില്‍പ്പെടുത്താതിരിക്കാന്‍ ശ്രമിച്ചു.

അച്ഛനും അമ്മയും തുല്യമായ പരിഗണന വേണമെന്നതായിരുന്നു മകളുടെ കാര്യത്തില്‍ കോടതി ആദ്യം തീരുമാനിച്ചിരുന്നത്.അതിന് എതിരായിട്ട് പിന്നീട് പെറ്റീഷ്യന്‍ പോയി. എന്റെ അമ്മയുടെ കൂടെയായിരുന്നു കുഞ്ഞ് താമസിച്ചിരുന്നത്.പെട്ടന്ന് കുഞ്ഞിനെ പറിച്ചെടുത്തത് പോലെ ഹോസ്റ്റലിലേക്ക് മാറ്റുന്ന ഉത്തരവ് വന്നു. ഒരു വര്‍ഷത്തിലേറെയായി ഞാന്‍ മോളെ കണ്ടിട്ട്. കോടതിയില്‍ വെച്ച് മാത്രമേ കാണുന്നുള്ളൂ. പെട്ടന്ന് കുഞ്ഞിനെ മറ്റൊരിടത്തേക്ക് പറിച്ചുനടപ്പോള്‍ ആരുമില്ലാത്ത അവസ്ഥ വന്നു അവള്‍ക്ക്. കുറച്ച് നേരത്തെ പല തീരുമാനങ്ങളും എടുത്തിരുന്നെങ്കില്‍ ജീവിതം ഇത്ര സങ്കീര്‍ണ്ണമാകുമായിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്.

ഞാന്‍ വിവാഹ ജീവിതത്തില്‍ സംഭവിച്ച പാളിച്ചകളെ സ്വയം ന്യായീകരിക്കുന്നില്ല. എന്റെ ജീവിതത്തില്‍ സംഭവിച്ച ശരികേടുകളെല്ലാം ഞാന്‍ അനുഭവിക്കാന്‍ ബാധ്യസ്ഥയാണ്. മോളെ അതെല്ലാം ബാധിക്കുന്നുവെന്ന പ്രശ്‌നമേ ഉള്ളൂ. എന്റെ പേഴ്‌സണല്‍ കാര്യങ്ങള്‍ ആരെയും ഞാന്‍ അറിയിക്കാറില്ല. അതുകൊണ്ട് തന്നെ , അവ എന്നെ ഒരുപാട് ബാധിച്ചു. സിനിമയിലെ സഹപ്രവര്‍ത്തകര്‍ പലപ്പോഴും ആശ്വാസമായിട്ടുണ്ട് ” ഉര്‍വശി പറഞ്ഞു.

KERALA FOX

Articles You May Like

x
error: Content is protected !!