” എല്ലാവരുടേയും പ്രാര്‍ത്ഥന ഉണ്ടാകണം”, സര്‍ജറിക്ക് മുമ്പുള്ള ചിത്രവുമായി സൗഭാഗ്യ; സൗഭാഗ്യക്ക് സംഭവിച്ചത്‌???

സിനിമ സീരിയൽ രംഗത്തേക്ക് കാലെടുത്ത് വെച്ചിട്ടില്ലെങ്കിലും നടി താര കല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷ് താരമാണ്.സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവേഴ്സുള്ള വ്യക്തിയാണ് സൗഭാഗ്യ. ടിക് ടോക് വീഡിയോകളിലൂടെയാണ് സൌഭാഗ്യ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. ടിക്ടോക് തരംഗമായ കാലത്ത് സൗഭാഗ്യ നെടുനീളൻ ഡയലോഗുകളൊക്കെ മനപാഠമാക്കി ക്യാമറയ്ക്ക് മുന്നിൽ ഭംഗിയായി അവതരിപ്പിച്ചിരുന്നു. എന്നാൽ തനിക്ക് സിനിമാ അഭിനയം വഴങ്ങില്ല എന്ന് സൗഭാഗ്യ വ്യക്തമാക്കിയിട്ടുമുണ്ട്. റിയാലിറ്റി ഷോയുടെ ജഡ്ജ് കൂടിയായിരുന്നു ഒരിടയ്ക്ക് സൗഭാഗ്യ.നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു അർജുൻ സോമശേഖറുമായുള്ള സൗഭാഗ്യയുടെ വിവാഹം. ക്ലാസിക്കൽ ഡാൻസർ ആയ അർജുൻ മികച്ച ഒരു അഭിനേതാവ് കൂടിയാണ്. സൗഭാഗ്യയും അർജുനും തമ്മിലുള്ള വിവാഹം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. സൗഭാഗ്യയ്ക്കൊപ്പമുള്ള നൃത്തത്തിലൂടെയാണ് അർജ്ജുൻ ആരാധകരുടെ ഹൃദയം കീഴടക്കിയത്. പിന്നീടാണ് ഇരുവരും പ്രണയത്തിലാണെന്നറിഞ്ഞതും ഇവർ വിവാഹിതരായതും.ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്തിരുന്ന ചക്കപ്പഴത്തിൽ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്.

ഇപ്പോഴിതാ പ്രസവാനന്തരം മറ്റൊരു സർജറിയ്ക്ക് വിധേയയായിരിക്കുകയാണ് സൗഭാഗ്യ. തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സൗഭാഗ്യ ഈ വിവരം അറിയിച്ചിരിക്കുന്നത്. സര്‍ജറിക്ക് കയറും മുമ്പ് പകര്‍ത്തിയ ചിത്രം സ്റ്റോറിയായി പങ്കുവെച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് താരം. ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖറിനൊപ്പമുള്ള ചിത്രമാണിത്. ഇന്നാണ് സര്‍ജറിയെന്നും എല്ലാവരുടേയും പ്രാര്‍ത്ഥന ഉണ്ടാകണമെന്നും അങ്ങോട്ട് പോകുമ്പോള്‍ പിത്തസഞ്ചി ഉണ്ടെന്നും സര്‍ജറി കഴിഞ്ഞ് തിരികെ വരുമ്പോള്‍ പിത്തസഞ്ചി ഉണ്ടാകില്ല എന്നുമാണ് സൗഭാഗ്യ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചിരിക്കുന്നത്.ഒട്ടേറെ കമന്റുകളുമാണ് താരം പങ്കുവെച്ച പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.

ആരാധകരിൽ ആശങ്കയുളവാക്കുന്ന തരത്തിലായിരുന്നു നടിയുടെ ആദ്യ ഇൻസ്റ്റാഗ്രാം സ്റ്റോറി.ഒരു ശസ്ത്രക്രിയക്കായി തന്നെ ജി ജി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ് എന്ന് മാത്രമായിരുന്നു നേരത്തേ താരം ഇൻസ്റ്റാ സ്റ്റോറിയിൽ കുറിച്ചത്. എത്രയും വേഗം തിരിച്ചു വരുമെന്നും എല്ലാവരുടെയും പ്രാർത്ഥന തന്നോടൊപ്പം ഉണ്ടാകണമെന്നും താരം കുറച്ചിരുന്നുവെങ്കിലും കാരണം പറഞ്ഞിരുന്നില്ല. താരം ആശുപത്രിയിൽ ആണെന്ന വാർത്ത അറിഞ്ഞപ്പോൾ മുതൽ ആരാധകരെല്ലാം പ്രാർത്ഥനയിലായിരുന്നു. അടുത്തിടെ തനിക്കും കു‍ഞ്ഞിനുമടക്കം എല്ലാവർക്കും കൊവിഡ് ബാധിച്ചതിനെ കുറിച്ച് പിന്നീട് അനുഭവപ്പെട്ട ബുദ്ധിമുട്ടുകളെ കുറിച്ചും സൗഭാഗ്യ യുട്യൂബിൽ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞിരുന്നു. ഇനി അതുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലും ബുദ്ധിമുട്ടാണോ എന്നും ആരാധകരിൽ പലരും ആശങ്കപ്പെട്ടിരുന്നു.സര്‍ജറിയുടെ കാരണം വെളുപ്പെടുത്തി സൗഭാഗ്യ വീണ്ടും രംഗത്തെത്തുകയായിരുന്നു.

മുന്‍പ് പ്രസവത്തിന് വേണ്ടി ആശുപത്രയില്‍ എത്തിയത് മുതലിങ്ങോട്ട് ഓരോ നിമിഷവും യൂട്യൂബ് വീഡിയോയിലൂടെ താരങ്ങള്‍ പങ്കുവെച്ചിരുന്നു. മകള്‍ സുധര്‍ശനയുടെ കൂടെയുള്ള ഡാന്‍സ് വീഡിയോ ആണ് ഏറ്റവുമധികം തരംഗമായി മാറിയത്. ഇതിന്റെ പേരില്‍ താരദമ്പതിമാര്‍ക്ക് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിയും വന്നിരുന്നു. ഏറ്റവും ഒടുവില്‍ മകള്‍ ആദ്യമായി ആറ്റുകാല്‍ പൊങ്കാല ഇട്ട വീഡിയോയും താരങ്ങള്‍ പങ്കുവെച്ചിരുന്നു. ഇനിയും അഭിനയ ജീവിതത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും സൗഭാഗ്യയുടെ എന്‍ട്രിയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

KERALA FOX

Articles You May Like

x
error: Content is protected !!