മലയാളി മനസ്സ് കീഴടക്കി രാജസ്ഥാനി സുന്ദരി ; ഉത്സവപ്പറമ്പില്‍ ബലൂണ്‍ വില്‍ക്കാനെത്തിയ നാടോടി പെണ്‍കുട്ടിയെ മലയാളി മങ്കയാക്കിയപ്പോൾ

ഫോട്ടോഷൂട്ടുകളും മേക്കോവറും അരങ്ങ് വാഴുന്ന കാലമാണിന്ന്‌ .സിനിമാതാരങ്ങളുടെയും സാധാരണക്കാരുടെയും പല തരത്തിലുള്ള മേക്കോവറുകള്‍‌ നാം കണ്ടിട്ടുണ്ട്. ഒരു നാടോടി പെണ്‍കുട്ടിയുടെ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.ഉത്സവ പറമ്പില്‍ ബലൂണ്‍ വിറ്റുകൊണ്ടിരുന്ന കിസ്ബു എന്ന രാജസ്ഥാന്‍ സ്വദേശിനിയുടെ മേക്കോവര്‍ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അതിന് കാരണമായതാകട്ടെ, അര്‍ജുന്‍ കൃഷ്ണ എന്ന ഫോട്ടോഗ്രാഫറും.
കണ്ണൂര്‍ അണ്ടല്ലൂര്‍ക്കാവിലെ ഉത്സവ പറമ്പില്‍ വെച്ചാണ് ഫോട്ടോഗ്രാഫറായ അര്‍ജുന്‍ കൃഷ്ണ ഒരു നാടോടി പെണ്‍കുട്ടിയെ കാണുന്നത്. ബലൂണുകളും കൈയ്യില്‍ പിടിച്ച് ഉത്സവ പറമ്പിലൂടെ ബലൂണ്‍ വില്‍ക്കാന്‍ ഇറങ്ങിയതായിരുന്നു അവള്‍. അവളുടെ ആരെയും ആകര്‍ഷിക്കുന്ന തീഷ്ണമായ നോട്ടം അര്‍ജുന്‍ തന്റെ കാമറയില്‍ പകര്‍ത്തി. അവളുടെ ചിരിയും ചലനങ്ങളുമടങ്ങിയ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രങ്ങള്‍ വൈറലായി മാറുകയായിരുന്നു.

തുടര്‍ന്ന് അര്‍ജുന്‍ തന്നെ തന്റെ കാമറയില്‍ പതിപ്പിച്ച അവളുടെ ഫോട്ടോ പെണ്‍കുട്ടിയ്ക്കും അവളുടെ അമ്മയ്ക്കും കാണിച്ച് കൊടുത്തു. ഇരുവര്‍ക്കും ഫോട്ടോ വളരെ ഇഷ്ടമായി. കിസ്ബു എന്നായിരുന്നു ആ നാടോടി പെണ്‍കുട്ടിയുടെ പേര്. രാജസ്ഥാന്‍ സ്വദേശികളായിരുന്നു ഇവര്‍. കിസ്ബുവിനെ മോഡലാക്കി ഒരു മേക്കോവര്‍ ഫോട്ടോഷൂട്ട് നടത്താന്‍ അര്‍ജുനും സുഹൃത്തായ ശ്രേയസിനും താല്പര്യമുണ്ടായിരുന്നു. അവര്‍ ഇക്കാര്യം കിസ്ബുവിനെയും അമ്മയെയും അറിയിക്കുകയും അവര്‍ സമ്മതം മൂളുകയും ചെയ്തു.അങ്ങനെ സ്‌റ്റൈലിസ്റ്റ് രമ്യയുടെ മേക്കോവറില്‍ കിസ്ബു അതീവ സുന്ദരിയായി അര്‍ജുന്റെ കാമറയ്ക്ക് മുന്നിലെത്തുകയായിരുന്നു. സെറ്റ് സാരി, പാവാടയും ബ്ലൗസും എന്നിങ്ങനെ രണ്ട് വസ്ത്രങ്ങളും ഒപ്പം ട്രഡീഷണല്‍ സ്റ്റൈല്‍ ആഭരണങ്ങളും കുപ്പിവളകളുമൊക്കെ ചേര്‍ന്നതോട അവള്‍ ഒരു മലയാളി മങ്കയായി. അവളുടെ മനോഹരമായ ചിത്രങ്ങള്‍ കാമറ അതി മനോഹരമായി തന്നെ ഒപ്പിയെടുത്തു.

മേക്കോവറിലുള്ള കിസ്ബുവിന്റെ ചിത്രങ്ങളും വളരെ പെട്ടന്നാണ് വൈറലായത്. ഈ മേക്കോവര്‍ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച് കൊണ്ടിരിക്കുന്നത്. അതോടൊപ്പം തന്നെ നിരവധി പേര്‍ ചിത്രം ഷെയര്‍ ചെയ്യുകയും കമന്റുകള്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.ചിത്രങ്ങള്‍ വൈറലായതോടെ നിരവധി അവസരങ്ങളും അവളെ തേടിയെത്തിയിട്ടുണ്ട്. ഫ്രീലീന്‍സ് വെഡ്ഡിംങ് ഫോട്ടോഗ്രാഫര്‍ ആണ് അര്‍ജുന്‍.ഒന്നര വര്‍ഷമായി അദ്ദേഹം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. ചെറിയ രീതിയിലെങ്കിലും ഒരാളുടെ ജീവിതത്തില്‍ മാറ്റം വരുത്താനായതില്‍ സന്തോഷമുണ്ടെന്നാണ് അര്‍ജുന്‍ പറയുന്നത്.

KERALA FOX
x
error: Content is protected !!