കുടുംബത്തിന്റെ ഏക പ്രതീക്ഷ ആയിരുന്നു ഗായത്രി ; വിവാഹിതനായ പ്രവീൺ ഗായത്രിയെ താലികെട്ടി ഹോട്ടെലിൽ മുറിയെടുക്കുകയായിരുന്നു

തിരുവനന്തപുരത്ത് തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കാട്ടാക്കട വീരണക്കാവ് സ്വദേശിയായ ഗായത്രിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ശനിയാഴ്ച ഗായത്രിക്കൊപ്പം ഹോട്ടലില്‍ മുറിയെടുത്ത കൊല്ലം സ്വദേശി പ്രവീണിനെ കണ്ടെത്തിയാലെ ഗായത്രിയുടെ മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് വ്യക്തമാകൂ. സംഭവത്തില്‍ കേസെടുത്ത തമ്പാനൂര്‍ പൊലീസ് കൊലപാതകമാണെന്ന് സംശയിക്കുന്നതായി പറയുന്നു.

ഹോട്ടല്‍ മുറി പൂട്ടി പുറത്തുപോയ പ്രവീണാണ് മുറിക്കുള്ളില്‍ മൃതദേഹം ഉള്ള വിവരം ഹോട്ടല്‍ റിസപ്ഷനില്‍ വിളിച്ചു പറഞ്ഞതെന്നാണ് വിവരം. മരിച്ച പെൺകുട്ടിയും പ്രവീണും നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു. ഗായത്രി 8 മാസം മുമ്പ് വരെ ഇവിടെ ജീവനക്കാരിയായിരുന്നു. പ്രവീൺ കഴിഞ്ഞ ദിവസമാണ് നഗരത്തിലെ ഷോ റൂമിൽ നിന്ന് ട്രാൻസ്ഫർ ആയത്. പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു മുറി. വായില്‍നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു ഗായത്രിയുടെ മൃതദേഹം. വിഷം കഴിച്ചു മരിച്ചതാണോയെന്നു പരിശോധിക്കുന്നുണ്ട്. നേരത്തേ പ്രവീണിനായി അന്വേഷണം ആരംഭിച്ചതായും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും തമ്പാനൂര്‍ സി.ഐ എസ്.സനോജ് പറഞ്ഞു.

പ്രവീണിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.ഇരുവരും പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധം പ്രവീണിന്റെ ഭാര്യ അറിയുകയും പറവൂര്‍ പോലീസില്‍ വിഷയം സംബന്ധിച്ചു പ്രവീണിന്റെ ഭാര്യ പരാതി നല്‍കുകയും ചെയ്തിരുന്നു. കൂടാതെ പ്രവീണ്‍ ജോലി ചെയ്തിരുന്ന ജ്വല്ലറിയില്‍ എത്തിയും യുവതിയുടെ വീട്ടില്‍ എത്തിയും കാര്യങ്ങള്‍ ധരിപ്പിച്ചു. ഇതിനിടെ പ്രവീണിനെ ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും തമിഴ്നാട് ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി. ഇതു ഭാര്യ കാരണമാണ് എന്നു പറഞ്ഞു ഇയാള്‍ കഴിഞ്ഞ രണ്ടു മാസമായി കൊല്ലത്തെ വീട്ടില്‍ പോയിരുന്നില്ല. ജോലി നഷ്ടപ്പെട്ടതോടെ യുവതി നാട്ടില്‍ ജിമ്മില്‍ ട്രെയിനര്‍ ആയി ജോലി നോക്കുകയായിരുന്നു. അച്ഛന്‍ മാരിയപ്പ 11 വര്‍ഷം മുന്‍പ് മരിച്ചു. അമ്മ സുജാത ഹോട്ടല്‍ തൊഴിലാളിയാണ്. ഒരു സഹോദരിയുണ്ട്. സംഭവം അറിഞ്ഞ ഞെട്ടലിലാണ് ഗായത്രിയുടെ ബന്ധുക്കള്‍. കാട്ടാക്കട വീരണാകാവ് സ്വദേശിനിയായ ഗായത്രി വീടിന്റെ പ്രതീക്ഷയായിരുന്നു. അച്ഛന്‍ ചെറുപ്പത്തിലേ മരിച്ചതിനാല്‍ വീട്ടിലെ അമ്മയുടെ ദുരിതം മാറ്റാന്‍ വേണ്ടി ജോലിക്ക് ഇറങ്ങുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഗായത്രിയെ മൂന്ന് ദിവസം മുമ്പ് കാണാതായെന്നാണ് അടുത്ത ബന്ധുക്കള്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് പൊലീസില്‍ വീട്ടുകാര്‍ പരാതി നല്‍കിയത്. മണിക്കൂറുകള്‍ക്കകമാണ് ഗായത്രിയെ തമ്പാനൂരിലെ ചോള സമ്രാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനിടെ പള്ളിയില്‍ വച്ച് ഗായത്രിയെ പ്രവീണ്‍ താലികെട്ടുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഏത് പള്ളിയിലാണ് ചടങ്ങ് നടത്തിയതെന്നു വ്യക്തമല്ല. താലികെട്ടല്‍ കഴിഞ്ഞ ശേഷമാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത് എന്നാണ് വിവരം. ഇരുവരും തമ്മിലെ അടുപ്പം വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്.ശനിയാഴ്ച ഉച്ചയോടെയാണ് ഗായത്രിയും പ്രവീണും തമ്പാനൂരിലെ അരിസ്റ്റോ ജംഗ്ഷനിലുള്ള ചോള സമ്രാട്ട് ഹോട്ടലില്‍ മുറിയെടുക്കുന്നതെന്ന് പോലീസ് പറഞ്ഞു. പ്രവീണ്‍ പുറത്തുപോയത് ഹോട്ടല്‍ ജീവനക്കാര്‍ ശ്രദ്ധിച്ചിരുന്നില്ല. രാത്രി പന്ത്രണ്ടു മണിയോടെ ഹോട്ടലിലെ ലാന്‍ഡ് ഫോണിലേക്ക് ഗായത്രി മരിച്ചതായുള്ള വിളി വരികയായിരുന്നു. ഈ സമയത്താണ് പ്രവീണ്‍ മുറിയിലില്ലെന്ന് ജീവനക്കാര്‍ അറിയുന്നത്. പ്രവീണിന്റെ സുഹൃത്തെന്ന് പറഞ്ഞ് വിളിച്ചയാളാണ് മുറിയില്‍ ഗായത്രി മരിച്ചു കിടക്കുകയാണ് എന്ന വിവരം അറിയിച്ചത്.ഭാര്യഭര്‍ത്താക്കന്മാര്‍ എന്ന് പറഞ്ഞാണ് മുറി എടുത്തതെന്നാണ് സൂചന. ഇന്നലെ പ്രവീണുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ ഗായത്രി വാട്സാപ്പ് സ്റ്റാറ്റസാക്കിയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം ഇരുവരും സിനിമയ്ക്ക് പോയതിന്റെ വാട്സാപ്പ് സ്റ്റാറ്റസും കൂട്ടുകാരികള്‍ക്ക് അയച്ചതായി പറയപ്പെടുന്നു. യുവതിയും ഒപ്പമുണ്ടായിരുന്ന യുവാവും വിവാഹിതരായിരുന്നെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. മരിച്ച നിലയില്‍ കണ്ടെത്തിയ കാട്ടാക്കട സ്വദേശി ഗായത്രിയും ഒപ്പമുണ്ടായിരുന്ന കൊല്ലം കോട്ടപ്പുറം പരവൂര്‍ സ്വദേശിയായ പ്രവീണ്‍ എന്ന യുവാവും തമ്മില്‍ അടുപ്പം തെളിയിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്. പള്ളിയില്‍ വച്ച് ഗായത്രിക്ക് പ്രവീണ്‍ മിന്നു കെട്ടുന്നതിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് പൊലീസിന് ലഭിച്ചത്.

KERALA FOX

Articles You May Like

x
error: Content is protected !!