രണ്ട് മക്കളുടെ അച്ഛൻ സുന്ദരിയായ ഭാര്യ; എന്നിട്ടും ഗായത്രിയെ പ്രണയിച്ച് താലി ചാർത്തി ഹോട്ടലിൽ കൊണ്ട് പോയി കൊലപ്പെടുത്തി ഒടുവിൽ കുറ്റം സമ്മതിച്ച് പ്രവീൺ

തിരുവനന്തപുരത്ത് തമ്പാനൂരില്‍ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. കാട്ടാക്കട വീരണക്കാവ് സ്വദേശി ഗായത്രി(24)യെ ആയിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ഗായത്രിക്കൊപ്പം ഹോട്ടലില്‍ മുറിയെടുത്ത കൊല്ലം സ്വദേശി പ്രവീണിനെ സംഭവം നടന്ന ശേഷം കാണാനുണ്ടായിരുന്നില്ല. എന്നാല്‍ ഞായറാഴ്ച്ച ഉച്ചയോടെ പ്രവീണ്‍ കൊല്ലം പരവൂര്‍ സ്റ്റേഷനില്‍ കീഴടങ്ങുകയും ചോദ്യം ചെയ്യലില്‍ ഗായത്രിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് സമ്മതിക്കുകയും ചെയ്തു. പ്രണയത്തെച്ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രവീണ്‍ പറഞ്ഞു.

മൂന്ന് ദിവസം മുമ്പാണ് ഗായത്രി തന്റെ വീട്ടില്‍ നിന്നും പോയത്. ഇതിനിടയില്‍ പള്ളിയില്‍ വെച്ച് പ്രവീണിനെ താലി കെട്ടുന്ന ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. ഇതോടെ മകളെ കാണാനില്ലെന്ന് കാണിച്ച് ഗായത്രിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി. ഇതിന് ശേഷമാണ് ഗായത്രിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു മുറി. വായില്‍നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു ഗായത്രിയുടെ മൃതദേഹം. പ്രവീണ്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.

ശനിയാഴ്ച രാവിലെയാണ് പ്രവീണ്‍ തമ്പാനൂര്‍ അരിസ്റ്റോ ജംഗ്ഷനിലുള്ള ഹോട്ടലില്‍ മുറിയെടുത്തത്. ഉച്ചയായപ്പോളഅ# ഗായത്രിയും ഇവിടെ എത്തി. ശേഷം ഹോട്ടല്‍ ജീവനക്കാര്‍ കാണാതെ പ്രവീണ്‍ പുറത്ത് പോവുകയായിരുന്നു. അര്‍ധരാത്രി പ്രവീണിന്റെ സുഹൃത്ത് ആണെന്ന് പറഞ്ഞ് ഒരാള്‍ ഹോട്ടല്‍ റിസപ്ഷനില്‍ ഫോണ്‍ വിളിച്ച് ഗായത്രി മരിച്ച് കിടക്കുന്നതായി ആരോ അറിയിച്ചു. ഇതറിഞ്ഞ് ഗായത്രിയുടെ മുറിക്കടുത്തേക്ക് ചെന്ന ജീവനക്കാര്‍ മുറി പുറത്ത് നിന്ന് പൂട്ടിയതാണ് കണ്ടത്. പിന്നീട് അവര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി മുറി പരിശോധിച്ചപ്പോള്‍ വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു മൃതദേഹം. വിഷം കഴിച്ച് മരിച്ചതെന്ന സംശയത്തിലാണ് ആദ്യം എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് പ്രവീണിനെ തേടിയും അന്വേഷണം തുടങ്ങി.മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിനിടെ പ്രവീണ്‍ പൊലീസില്‍ കീഴടങ്ങുകയും ചോദ്യം ചെയ്യലില്‍ ശ്വാസം മുട്ടിച്ച് കൊല നടത്തുകയായിരുന്നെന്ന് സമ്മതിക്കുകയും ചെയ്തു.

ഇരുവരും പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധം പ്രവീണിന്റെ ഭാര്യ അറിയുകയും പറവൂര്‍ പോലീസില്‍ വിഷയം സംബന്ധിച്ചു പ്രവീണിന്റെ ഭാര്യ പരാതി നല്‍കുകയും ചെയ്തിരുന്നു. കൂടാതെ പ്രവീണ്‍ ജോലി ചെയ്തിരുന്ന ജ്വല്ലറിയില്‍ എത്തിയും യുവതിയുടെ വീട്ടില്‍ എത്തിയും കാര്യങ്ങള്‍ ധരിപ്പിച്ചു. ഇതിനിടെ പ്രവീണിനെ ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും തമിഴ്നാട് ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി. ഇതു ഭാര്യ കാരണമാണ് എന്നു പറഞ്ഞു ഇയാള്‍ കഴിഞ്ഞ രണ്ടു മാസമായി കൊല്ലത്തെ വീട്ടില്‍ പോയിരുന്നില്ല. ജോലി നഷ്ടപ്പെട്ടതോടെ യുവതി നാട്ടില്‍ ജിമ്മില്‍ ട്രെയിനര്‍ ആയി ജോലി നോക്കുകയായിരുന്നു. അച്ഛന്‍ മാരിയപ്പ 11 വര്‍ഷം മുന്‍പ് മരിച്ചു. അമ്മ സുജാത ഹോട്ടല്‍ തൊഴിലാളിയാണ്. ഒരു സഹോദരിയുണ്ട്. സംഭവം അറിഞ്ഞ ഞെട്ടലിലാണ് ഗായത്രിയുടെ ബന്ധുക്കള്‍. കാട്ടാക്കട വീരണാകാവ് സ്വദേശിനിയായ ഗായത്രി വീടിന്റെ പ്രതീക്ഷയായിരുന്നു. അച്ഛന്‍ ചെറുപ്പത്തിലേ മരിച്ചതിനാല്‍ വീട്ടിലെ അമ്മയുടെ ദുരിതം മാറ്റാന്‍ വേണ്ടി ജോലിക്ക് ഇറങ്ങുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

KERALA FOX

Articles You May Like

x
error: Content is protected !!