കാല്‍ തെറ്റി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീണ കുട്ടിയ്ക്ക് രക്ഷകരായി പൊലീസ് ഉദ്യോഗസ്ഥര്‍

നാല് വയസ്സുകാരിയെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി പൊലീസ് ഉദ്യോഗസ്ഥര്‍. കാല്‍ തെറ്റി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീണ കുട്ടിയ്ക്ക് മുന്നിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ രക്ഷകരായി എത്തിയത്. റിയ ശ്രീ ആണ് അപകടത്തില്‍പ്പെട്ടത്. തമിഴ്‌നാട് സ്വദേശികളായ സെല്‍വ കുമാറിന്റേയും രേമുഖിയുടെയും മകളാണ് റിയ ശ്രീ. മധുര പുനലൂര്‍ പാസഞ്ചറില്‍ മധുരയില്‍ നിന്നും വര്‍ക്കല സന്ദര്‍ശിക്കാന്‍ എത്തിയ സംഘമായിരുന്നു ഇത്.

റിയ ശ്രീയുടെ മാതാപിതാക്കളുടെ നിലവിളി കേട്ടാണ് പൊലീസുകാരായ വി. ബിനീഷ്, എം എസ് ഷാന്‍ എന്നിവര്‍ ഓടിയെത്തിയത്. കുട്ടി അപകടത്തില്‍പ്പെട്ടത് അറിഞ്ഞ ഇവര്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗികള്‍ക്കിടയിലൂടെ ട്രാക്കിലേക്ക് ഇറങ്ങിയാണ് കുട്ടിയെ രക്ഷിച്ചത്. മധുര പുനലൂർ പാസഞ്ചർ ട്രെയിൻ കഴിഞ്ഞ ദിവസം ഉച്ചയ്ക്കു വർക്കല റെയിൽവേ സ്റ്റേഷൻ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തിയ ഉടൻ, റിയശ്രീ പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങവെയാണ് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലൂടെ ട്രാക്കിലേക്കു കാൽ വഴുതി വീണത്.അപകടത്തില്‍ റിയ ശ്രീയ്ക്ക് മൂക്കിന് നേരിയ പരുക്കേറ്റു.

ഉടൻ തന്നെ പൊലീസുകാർ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. സിവിൽ പൊലീസ് ഓഫിസർമാർക്കൊപ്പം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റെയിൽവേ സ്റ്റേഷൻ മാനേജർ മാനേജർ എം.ശിവാനന്ദൻ, സ്റ്റാഫ് ആതിര എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിന് ഇപ്പോൾ നിറകൈയ്യടികളാണ് ലഭിക്കുന്നത്.സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ് ഈ പൊലീസുകാര്‍. ഉത്തമ മാതൃക ഈ പൊലീസുകാര്‍ തുടങ്ങി നിരവധി കമന്റുകള്‍ വരുന്നുണ്ട്.ഒരുപാട് പേര്‍ വാര്‍ത്ത ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം; ട്രെയിനപകടത്തിൽ നിന്നും നാലു വയസുകാരിയെ രക്ഷിച്ച് പോലീസ്
ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ കാൽ തെറ്റി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേക്കു വീണ നാലു വയസ്സുകാരിയെ കാര്യമായ പരുക്കേൽക്കാതെ പോലീസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. മധുര പുനലൂർ പാസഞ്ചറിൽ മധുരയിൽ നിന്നു വർക്കല സന്ദർശിക്കാനെത്തിയ സംഘത്തിലെ തമിഴ്‌നാട് സ്വദേശികളായ സെൽവകുമാറിന്റെയും രേമുഖിയുടെയും മകളായ റിയ ശ്രീയാണ് അപകടത്തിൽപ്പെട്ടത്. രക്ഷിതാക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ പൊലീസുകാരായ വി.ബിനീഷ്, എം.എസ്.ഷാൻ എന്നിവർ നിർത്തിയിട്ട ട്രെയിനിന്റെ ബോഗികൾക്കടിയിലൂടെ ട്രാക്കിലേക്ക് ഇറങ്ങിയാണ് കുട്ടിയെ രക്ഷിച്ചത്. മധുര പുനലൂർ പാസഞ്ചർ ട്രെയിൻ കഴിഞ്ഞ ദിവസം ഉച്ചയ്ക്കു വർക്കല റെയിൽവേ സ്റ്റേഷൻ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തിയ ഉടൻ, റിയ ശ്രീ പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങവെയാണ് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലൂടെ ട്രാക്കിലേക്കു കാൽ വഴുതി വീണത്. മൂക്കിനു നേരിയ പരുക്കേറ്റ കുട്ടിയെ പൊലീസുകാർ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.  സിവിൽ പൊലീസ് ഓഫിസർമാർക്കൊപ്പം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റെയിൽവേ സ്റ്റേഷൻ മാനേജർ മാനേജർ എം. ശിവാനന്ദൻ, സ്റ്റാഫ് ആതിര എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

KERALA FOX

Articles You May Like

x
error: Content is protected !!