”ഭര്‍ത്താവ് ജോലിക്ക് പോയാല്‍ വീട്ടിലെ മുറിയില്‍ തന്നെ പൂട്ടിയിടും, ഭക്ഷണം പോലും നല്‍കില്ല, ടോയിലറ്റിലെ വെള്ളം കുടിച്ച്‌ ദാഹമകറ്റി”;അമ്മായിയമ്മയും ആണ്‍സുഹൃത്തും തമ്മിലുള്ള ബന്ധം കണ്ടെത്തിയതിന് യുവതിക്ക് ക്രൂരമര്‍ദനം

മ്മായിയമ്മയും ആണ്‍സുഹൃത്തും തമ്മിലുള്ള ബന്ധം കണ്ടെത്തിയതിന് യുവതിക്ക് ക്രൂരമര്‍ദനം.ഭര്‍ത്താവിന്റെ അമ്മയുടെ സുഹൃത്തായ സത്യവാനാണ് തന്നെ മര്‍ദ്ദിച്ചതെന്ന് യുവതി പറഞ്ഞു. ആക്രമണത്തില്‍ മുഖത്തിനും എല്ലുകള്‍ക്കും സാരമായ പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമ്മായി അമ്മയ്ക്ക് ആണ്‍ സുഹൃത്തുമായുള്ള ബന്ധം യുവതി കണ്ടെത്തുകയും യുവതിയും ഭര്‍ത്താവും ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് ആ, ക്ര, ണത്തിന് പിന്നിലെന്നാണ് യുവതി ആരോപിക്കുന്നത്. യുവതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച പോസ്റ്റിലൂടെയാണ് സംഭവം പുറത്തറിയുന്നത്.രണ്ടാം തവണയാണ് താന്‍ ആ, ക്ര, മിക്കപ്പെടുന്നതെന്ന് യുവതി പറയുന്നു. നേരത്തെയും ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞ അന്ന് മുതല്‍ അമ്മായി അമ്മ തന്നെ ദ്രോ, ഹി, ക്കുകയാണ്.ഭര്‍ത്താവ് ജോലിക്ക് പോയാല്‍വീട്ടിലെ മുറിയില്‍ തന്നെ പൂട്ടിയിടും. ഭക്ഷണം പോലും നല്‍കാറില്ലായിരുന്നു. ഈ സമയത്ത് ടോയിലറ്റിലെ വെള്ളം കുടിച്ചാണ് ദാഹമകറ്റിയിരുന്നതെന്നും യുവതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.

 

 

ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

നാളെ വനിതാ ദിനം… പക്ഷെ ഇപ്പോഴും ഇവിടത്തെ വനിതകള്‍ക്ക് നിയമത്തിന്റെ ഭാഗത്തു നിന്ന് ഒരു സേഫ്റ്റി ഇല്ല എന്നുള്ളതിന്റെ ജീവിച്ചിരിക്കുന്ന സ്മാരകം ആണ് എന്റെ ഭാര്യ .. ന്റെ അമ്മയുടെ കാമുകന്‍ തല്ലിയതാണ്. അവിഹിത ബന്ധം അറിഞ്ഞുന്ന് കണ്ടപ്പോള്‍ എന്റെ ഭാര്യയെയും എന്നെയും കൊ, ല്ലാ, ന്‍ ശ്രെമിച്ചത്. ഇതവളുടെ പ്രൊഫൈല്‍ ആണ് അവള്‍ക്ക് വേണ്ടി ഞാന്‍ നിങ്ങളെ എല്ലാം അറിയിക്കുന്നു. മുഖത്തെ 3,4 എല്ലുകള്‍ പൊട്ടി. ശ്വാസം പോലും മര്യാദക് വലിക്കാനോ, മര്യാദക്ക് ഭക്ഷണം കഴിക്കാനോ പറ്റാതെ വേദന കൊണ്ട് പുളയുകയാണവള്‍.എന്നാല്‍ ഇതൊക്കെ ചെയ്ത ആള്‍ ഇപ്പോഴും സ്വതന്ത്രനായി നടക്കുന്നു. കാരണം ആള്‍ വലിയ ബിജെപി കാരനാണ്. ഹിന്ദു ഐക്യ വേദിയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു. അതുകൊണ്ട് തന്നെ ഇനി അവള്‍ക് നീതി കിട്ടണേല്‍ നിങ്ങള്‍ എല്ലാരും സഹായിക്കണം. വിവാഹം കഴിഞ്ഞ് 6 മാസത്തിനിടയില്‍ 2ആം തവണ ആണ് അവള്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കുന്നത്. ഒരു ആഴ്ചയോളം പട്ടിണികിട്ടു. വൈകിട്ട് ഞാന്‍ വരുമ്പോള്‍ മാത്രം ആണവള്‍ ഭക്ഷണം കഴിക്കുന്നത് (എന്റെ അമ്മ എല്ലാ ഭക്ഷണം ഉണ്ടാക്കി റൂമില്‍ കേറ്റി പൂട്ടി വെക്കുകയാര്‍ന്നു അവരെ പേടിച്ചട്ട് അവള്‍ റൂമില്‍ നിന്ന് ഇറങ്ങില്ല, ടോയ്ലെറ്റില്‍ നിന്നും വെള്ളം കുടിച്ച്‌
അവിടെ ഇരുന്നു… ഞാന്‍ നിസ്സഹായന്‍ ആരുന്നു ).

 

 

ഡിസംബര്‍ 12 ആം തിയതി എന്റെ അമ്മയും അവരുടെ ആങ്ങളയും ചേര്‍ന്ന് അവളെ പട്ടിക കോല്‍ വെച്ച് തല്ലി. ഈ 6 മാസത്തിനിടെ അവള്‍ സമാധാനം സന്തോഷം എന്താണെന് അറിഞ്ഞട്ടില്ല. ഇപ്പോള്‍ നിങ്ങള്‍ ചോദിക്കും എന്ത് ഭര്‍ത്താവ് ആടോ താന്‍ എന്ന്. എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല കാരണം തല്ലാണ്ട് തന്നെ തല്ലി എന്ന് പറഞ് ശാരീരിക പീ, ഡ, നം നടത്തി ഒരുപാട് തല്ലി എന്നൊക്കെ പറഞ് അവര്‍ കേസ് കൊടുത്തേക്കുകയാണ് വനിതാ സെല്ലില്‍ . ഞാന്‍ തല്ലിലേലും അവര്‍ അങ്ങനെ വരുത്തി തീര്‍ക്കും. ഞാന്‍ നിസ്സഹായ അവസ്ഥയില്‍ ആണ്. നിങ്ങള്‍ക് മാത്രെ ഇനി അവള്‍ക് നീതി വാങ്ങി കൊടുക്കാന്‍ സാധിക്കു എന്നെ കൊണ്ട് വിളിക്കാന്‍ പറ്റുന്ന എല്ലാരേം ഞാന്‍ വിളിച്ചു. പക്ഷെ ആരെയൊക്കെ വിളിച്ചിട്ടും ഉപകാരം ഉണ്ടായില്ല… മീഡിയയില്‍ വന്നാല്‍ മാത്രമേ ഇനി അവള്‍ക്ക് നീതി കിട്ടോളൂ. അതിനാല്‍ ആണ് ഞാന്‍ ഈ പോസ്റ്റ് ഇവിടെ ഇടുന്നത്.. ഇന്നലെ രാത്രി 9.30 നടന്നതാണ് ഈ സംഭവം ഇത്ര നേരം ആയിട്ടും അയാള്‍ സ്വാതന്ത്രന്‍ ആയി നടക്കുകയാണ്..

KERALA FOX
x
error: Content is protected !!