മഞ്ഞ പട്ട് സാരിയും മുല്ലപ്പൂവമൊക്കെ ചൂടി നിറവയറില്‍ നടി ആതിര മാധവ്;വൈറലായി താരത്തിന്റെ വളക്കാപ്പ് ചിത്രങ്ങള്‍

ഷ്യാനെറ്റിലെ കുടുംബവിളക്ക് സീരിയലിലൂടെയാണ് നടി ആതിര മാധവ് ജനപ്രീതി നേടി എടുക്കുന്നത്. സീരിയലിലെ ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തെ മനോഹരമാക്കാന്‍ ആതിരയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ നടി ഗര്‍ഭിണിയായതിനെ തുടര്‍ന്നാണ് പരമ്പരയില്‍ നിന്നും ഇടവേള എടുക്കുന്നത്. പകരം മറ്റൊരാള്‍ ഈ റോളിലേക്ക് എത്തുകയും ചെയ്തു. ഇപ്പോള്‍ ഗര്‍ഭകാലം വളരെയധികം ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ആതിര. സീരിയലിൽ അഭിനയിക്കുന്നില്ലെങ്കിലും ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലൂടെയുമായി വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട് താരം. യൂട്യൂബ് ചാനലുമായി സജീവമാണ് ആതിര.

ഗര്‍ഭിണിയായതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം താരം പങ്കിടാറുണ്ട്. അടുത്തിടെയായിരുന്നു ആതിര പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് വന്നത്. അധികം വൈകാതെ തന്നെ വളക്കാപ്പ് ചടങ്ങ് നടത്തുമെന്നും താരം പറഞ്ഞിരുന്നു. വളക്കാപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളെക്കുറിച്ചുള്ള സ്റ്റോറികളും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ വളക്കാപ്പ് ചടങ്ങിലെ ചിത്രങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം.

അമ്മയാവാനായി കാത്തിരിക്കുന്നതിനിടയിലെ ഈ വനിതദിനം തനിക്കേറെ പ്രിയപ്പെട്ടതാണ്. സ്വന്തമായി ഒരു സ്ഥാനം നേടിയെടുക്കുന്നതിനും കുടുംബം പരിപാലിക്കുന്നതിനുമിടയില്‍ ഒത്തിരി തടസങ്ങള്‍ നേരിടേണ്ടി വന്നേക്കാം. എപ്പോഴും എല്ലാവരും ശക്തരായിരിക്കട്ടെ, നക്ഷത്രങ്ങളെപ്പോലെ തിളങ്ങട്ടെ. എല്ലാവര്‍ക്കും വനിതാദിന ആശംസകള്‍ എന്നുമായിരുന്നു ആതിര കുറിച്ചത്. വളക്കാപ്പ് ചടങ്ങിലെ കൂടുതല്‍ ചിത്രങ്ങള്‍ ഇനിയും വരാനുണ്ടെന്നും പറഞ്ഞായിരുന്നു ആതിര പുതിയ പോസ്റ്റുമായെത്തിയത്.

അതേ സമയം വളൈക്കാപ്പില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ വൈകാതെ വന്നേക്കും എന്നും ആതിര സൂചിപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ നിറവയറില്‍ അതീവ സുന്ദരിയായി ഒരുങ്ങിയ ആതിരയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. മഞ്ഞയും നീലയും കലര്‍ന്ന പട്ടുസാരിയും ടെംപിള്‍ ഗോള്‍ഡ് ആഭരണങ്ങളും മുല്ലപ്പൂവുമൊക്കെ വെച്ച് അതീവ സുന്ദരിയായുള്ള ചിത്രങ്ങളാണ് ആതിര പോസ്റ്റ് ചെയ്തത്. നിറവയറില്‍ കൈവെച്ചും ആതിര ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായി മാറിയത്. മനോഹരമായ മെഹന്ദി ഡിസൈനും ആതിരയ്ക്കായി പ്രിയപ്പെട്ടവര്‍ ഒരുക്കിയിരുന്നു.

പാര്‍വതി കൃഷ്ണ, അമൃത നായര്‍, മൃദുല വിജയ്, പാര്‍വതി വിജയ് തുടങ്ങി നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായെത്തിയത്. ബ്യൂട്ടിഫുള്‍ മം എന്ന് മൃദുല കമന്റ് ചെയ്തപ്പോള്‍ അനദര്‍ ബ്യൂട്ടിഫുള്‍ മം റ്റു ബി മൃദുലക്കുട്ടിയെന്നായിരുന്നു ആതിരയുടെ മറുപടി. മൃദുലയും പാര്‍വതിയുമായെല്ലാം അടുത്ത സൗഹൃദമുണ്ട് ആതിരയ്ക്ക്. എന്റെ സ്വീറ്റ്ഹാര്‍ട്ട് എന്നായിരുന്നു അമൃത പറഞ്ഞത്, നിന്നെ മിസ് ചെയ്യുന്നുവെന്നായിരുന്നു ആതിരയുടെ മറുപടി.കഴിഞ്ഞ നവംബറില്‍ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിനൊപ്പമാണ് താന്‍ ഗര്‍ഭിണിയാണെന്ന കാര്യം ആതിര പുറംലോകത്തോട് പങ്കുവെച്ചത്.

അന്ന് നാലഞ്ച് മാസത്തോളം ഗര്‍ഭിണിയാണെങ്കിലും അഭിനയത്തില്‍ തുടര്‍ന്ന് പോന്നിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടി വരാന്‍ തുടങ്ങിയതോടെ സീരിയലില്‍ നിന്നും പിന്മാറുകയാണെന്നും നടി പ്രഖ്യാപിച്ചു. ഇനി പ്രസവത്തിന് ശേഷം അഭിനയത്തിലേക്ക് താന്‍ തിരിച്ച് വരിക ചെയ്യുമെന്നും ആതിര സൂചിപ്പിച്ചിരുന്നു. കുടുംബവിളക്കില്‍ ഇനി തുടാരാന്‍ സാധിക്കില്ലെങ്കിലും അവസരം കിട്ടുന്നതിന് അനുസരിച്ച് ഉണ്ടാവുമെന്ന് തന്നെയാണ് നടി പറഞ്ഞത്.

KERALA FOX

Articles You May Like

x
error: Content is protected !!