തന്നെ തല്ലിയ അധ്യാപികക്കെതിരെ പരാതിയുമായി മൂന്നാംക്ലാസുകാരന്‍ പൊലീസ് സ്റ്റേഷനില്‍; പിന്നെ സംഭവിച്ചത് കണ്ടോ

രു പരാതിയുമായി മൂന്നാം ക്ലാസുകാരന്‍ പൊലീസ് സ്റ്റേഷനിലേക്ക് നടന്നെത്തി. എന്താണ് പരാതിയില്‍ പറയുന്നത് എന്താണെന്നറിയണ്ടേ…തന്നെ മര്‍ദ്ദിച്ച സ്‌കൂള്‍ അധ്യാപികയ്‌ക്കെതിരെ കേസെടുക്കണം എന്നാണ് അവന്റെ ആവശ്യം. തെലങ്കാനയിലെ ബയ്യാരം സ്വകാര്യ സ്‌കൂളിലെ കണക്ക് അധ്യാപികയ്‌ക്കെതിരെയാണ് പരാതി. വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് അധ്യാപിക തന്നെ അടിച്ചതിലുള്ള പരാതി പറയുന്ന കൊച്ചു മിടുക്കന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു.എസ് ഐ രമാ ദേവിയുടെ മുന്നിലാണ് കുട്ടി തന്റെ പരാതി ബോധിപ്പിക്കുന്നത്. എസ് ഐ വളരെയധികം സ്‌നേഹത്തോടെയാണ് അവനോട് ഓരോ കാര്യങ്ങളും ചോദിച്ച് മനസ്സിലാക്കുന്നത്. പരാതി പറയുന്ന കൊച്ചു മിടുക്കന്‍ മാത്രമല്ല ,അവനോട് സ്‌നേഹത്തോടെ കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുന്ന എസ് ഐയും സൈബര്‍ ഇടങ്ങളിലെ താരമായി മാറിയിട്ടുണ്ട്.

അനില്‍ എന്നാണ് അവന്റെ പേര്. മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്.ടീച്ചര്‍ ക്ലാസ് എടുക്കുന്നതിനിടെ ബഹളം വെച്ചതിനും പാഠഭാഗം പഠിക്കാതെ വന്നതിനും അധ്യാപിക വഴക്ക് പറഞ്ഞെന്നും മര്‍ദിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. ക്ലാസ് കഴിഞ്ഞ ഉടന്‍ തന്നെ സ്‌കൂള്‍ നിന്ന് വേഗം ഇറങ്ങി അവന്‍ നേരെ പോയത് വീട്ടിലേക്കല്ല…മറിച്ച് പൊലീസ് സ്റ്റേഷനിലേക്കാണ്. 200 മീറ്റര്‍ ദൂരമാണ് സ്‌കൂളില്‍ നിന്നും സ്റ്റേഷനിലേക്കുള്ളത്. എസ് ഐയെക്കണ്ട് പരാതി ബോധിപ്പിച്ച ശേഷം തന്റെ പരാതിയില്‍ അധ്യാപികക്കെതിരെ പരാതി എടുക്കണമെന്നും അവന്‍ പറഞ്ഞു.

പരാതി കേട്ട ശേഷം എസ് ഐ രമാദേവി സ്‌കൂളില്‍ നേരിട്ടെത്തി പരാതി സംബന്ധിച്ച് അന്വേഷണം നടത്തി. മാത്രമല്ല, പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കുകയും ചെയ്തു. തുടര്‍ന്ന് എസ് ഐ സ്റ്റേഷനിലേക്ക് മടങ്ങി. കുട്ടിയും അധ്യാപികയും തമ്മിലുള്ള പ്രശ്‌നം രമ്യമായി പരിഹരിച്ചെന്നും കുട്ടികളെ തല്ലരുതെന്ന് അധ്യാപികയ്ക്ക് നിര്‍ദേശം നല്‍കിയെന്നും എസ് ഐ പറഞ്ഞു.സോഷ്യല്‍ മീഡിയ ഒന്നടങ്കം ഈ വീഡിയോ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. ഒരുപാട് പേര്‍ കമന്റുകളും ലൈക്കുകളുമായി എത്തിയിട്ടുണ്ട്. വീഡിയോ ഒരുപാട് പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

KERALA FOX
x
error: Content is protected !!