”നടക്കാൻ പഠിക്കും മുൻപേ നൃത്തം ചെയ്തു തുടങ്ങിയ ആളാണു ഞാൻ. പക്ഷേ, ഒരു ചുവടു വയ്ക്കാൻ പോലും സാധിക്കുന്നില്ലിപ്പോൾ”;തുറന്ന് പറച്ചിലുകളുമായി നടി മഞ്ജിമ മോഹന്‍

ബാലതാരമായി ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന മഞ്ജിമ മോഹന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം നായിക ആയാണ് തിരികെ എത്തിയത്. 1997ല്‍ പുറത്തിറങ്ങിയ കളിഞ്ഞാഞ്ഞൂല്‍ മുതല്‍ 2001ല്‍ ഇറങ്ങിയ സുന്ദരപുരുഷന്‍ എന്ന ചിത്രത്തില്‍ വരെ ബാലതാരമായി പ്രേക്ഷകര്‍ നെഞ്ചേറ്റിയ മഞ്ജിമ പിന്നീട് മലയാളത്തിലേക്ക് നിവിന്‍ പോളി നായകനായെത്തിയ ഒരു വടക്കന്‍ സെല്‍ഫി ചിത്രത്തിലൂടെയാണ് എത്തിയത്.പിന്നീട് തമിഴില്‍ ഗൗതം മേനോന്റെ നായികയായി പ്രേക്ഷക പ്രീതി നേടിയെടുത്തു.ഇപ്പോള്‍ തന്നെക്കുറിച്ച് പ്രചരിക്കുന്ന ഗോസിപ്പുകള്‍ക്കും വിവാഹമടക്കമുള്ള കാര്യങ്ങളെക്കുറിച്ചും മനസ്സ് തുറക്കുകയാണ് മഞ്ജിമ.

മഞ്ജിമയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് എഫ്‌ഐആര്‍. ചിത്രത്തിന് ഒടിടിയില്‍ നിന്ന് വലിയ ഓഫറുകള്‍ വന്നെങ്കിലും തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനമെന്നും പ്രാര്‍ഥന എന്ന അഭിഭാഷകയായാണ് താന്‍ ചിത്രത്തിലെത്തുന്നതെന്നും മഞ്ജിമ പറയുന്നു. അപകടം പറ്റിയതിനെത്തുടര്‍ന്ന് മഞ്ജിമ വോക്കറില്‍ നടന്നിരുന്ന കാലത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംങ്. അത്‌കൊണ്ടുതന്നെ ചിത്രത്തിലെ താരത്തിന്റെ സീനുകളില്‍ ഞൊണ്ടുന്നത് കാണാം എന്നും മഞ്ജിമ പറയുന്നു. കടുത്ത വേദന അനുഭവിച്ച് കൊണ്ടായിരുന്നു എഫ്‌ഐആറില്‍ മഞ്ജിമ അഭിനയിച്ചത്. 3 ാസത്തെ പൂര്‍ണ്ണമായ ബെഡ് റെസ്റ്റ് ആണ് അപകടത്തിന് ശേഷം ഡോക്ടര്‍മാര്‍ മഞ്ജിമയ്ക്ക് നിര്‍ദേശിച്ചിരുന്നത്.പക്ഷേ, രണ്ടര മാസം കഴിഞ്ഞപ്പോഴേക്കും ഷൂട്ടിംങ് തുടങ്ങി. ചിത്രത്തില്‍ പ്ലാന്‍ ചെയ്തിരുന്ന മഞ്ജിമയുടെ നൃത്തം ബുദ്ധിമുട്ട് കണക്കിലെടുത്ത് ഒഴിവാക്കുകയായിരുന്നു.

”ചെന്നൈയിൽ ഞാൻ താമസിച്ചിരുന്ന സ്ഥലത്തെ ഗേറ്റ് അടച്ചു തിരിച്ചു നടക്കുന്നതിനിടെ ഇതേ ഗേറ്റ് വന്ന് ഇടതുകാലിൽ ഇടിച്ചു. കാൽപാദത്തിന്റെ പിന്നിലെ എല്ലു തകർന്നു പോയി. കേൾക്കുമ്പോൾ നിസാരമെന്നു തോന്നുമെങ്കിലും സംഗതി സീരിയസായിരുന്നു. ആദ്യം കാണിച്ച ആശുപത്രിയിൽ പേടിക്കാനൊന്നുമില്ല സ്റ്റിച്ച് ഇട്ടാൽ മതിയെന്നു പറഞ്ഞു വിട്ടു. പക്ഷേ, ദിവസം കഴിയുന്തോറും എനിക്കു കാൽകുത്തി നടക്കാൻ വയ്യാതായി. പിന്നീട് അപ്പോളോയിൽ ചെന്നു കാണിച്ചപ്പോഴാണ് കാൽപാദം മുറിച്ചു കളയേണ്ട അവസ്ഥയായെന്നു ബോധ്യപ്പെട്ടത്. അച്ഛനെയും അമ്മയെയും അറിയിച്ച് ഞാൻ സർജറിക്കു കയറി. നടക്കാൻ പഠിക്കും മുൻപേ നൃത്തം ചെയ്തു തുടങ്ങിയ ആളാണു ഞാൻ. പക്ഷേ, ഒരു ചുവടു വയ്ക്കാൻ പോലും സാധിക്കുന്നില്ലിപ്പോൾ. എത്രയും വേഗം അതു സാധ്യമാകണമെന്നാണ് ആഗ്രഹം”-മഞ്ജിമ പറയുന്നു.സിനിമയ്ക്കും കഥാപാത്രത്തിനും വേണ്ടി രൂപമാറ്റം വരുത്താന്‍ തയ്യാറെന്ന് മഞ്ജിമ പറയുന്നു. ഒരു നടി മെലിഞ്ഞാഞ്ഞാല്‍എന്തെങ്കിലും അസുഖമാണോ എന്ന് ഒരുപാട് പേര്‍ ചോദിക്കും. അതുപോലെ ഒറു നടന്‍ തടി വെച്ചാല്‍ ചോദിക്കാത്ത ചോദ്യങ്ങളാണ് ഒരു നടി തടി വെച്ചാല്‍ ആളുകള്‍ ചോദിക്കുന്നത്. ഇക്കൂട്ടരോട് ഇറിേേറ്റഷന്‍ തോന്നാറുണ്ടെന്നും ഇങ്ങനെയുള്ള ചോദ്യങ്ങള്‍ മനപ്പൂര്‍വ്വം അവഗണിക്കുകയുമാണ് ചെയ്യാറ് എന്നും മഞ്ജിമ പറയുന്നു.

ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം മലയാളത്തില്‍ നിന്നും താരത്തിന് അവസരങ്ങള്‍ വന്നിട്ടില്ല. വന്നാല്‍ തീര്‍ച്ചയായും അഭിനയിക്കുമെന്നും ഇപ്പോഴത്തെ മലയാളം സിനിമകള്‍ കാണുമ്പോള്‍ അഭിമാനം തോന്നുന്നുവെന്നും താരം പറയുന്നു. വിവാഹത്തെക്കുറിച്ചുള്ള ഗോസിപ്പുകള്‍ക്കും മഞ്ജിമ മറുപടി നല്‍കി. ”മൂന്നു വയസ്സുള്ളപ്പോൾ സിനിമയിൽ വന്നയാളാണ് ഞാൻ. എന്റെ ജീവിതത്തിലെ ഇതുവരെയുള്ള എല്ലാ പ്രധാന കാര്യങ്ങളും ഒളിച്ചും പാത്തും സംഭവിച്ചിട്ടുള്ളതല്ല. എന്റെ ചെറിയ സന്തോഷങ്ങൾ പോലും എല്ലാവർക്കുമൊപ്പം ആഘോഷിക്കാൻ ആഗ്രഹിക്കുന്നയാളാണ് ഞാൻ. എനിക്ക് ആരോടും പറയാതെയും രഹസ്യമായും വിവാഹം കഴിക്കേണ്ട കാര്യമൊന്നുമില്ല. ആ വാർത്ത പുറത്തു വിട്ട ആൾ എന്നോട് ഇക്കാര്യം ശരിയാണോ എന്നു ചോദിച്ചിരുന്നു. അതു തെറ്റാണെന്നു ഞാൻ പറഞ്ഞിട്ടും അയാൾ അതു കൊടുത്തു. അതൽപം വേദനിപ്പിച്ചെങ്കിലും പിന്നെ ഞാനതു വിട്ടു. എന്റെ ഏറ്റവും വലിയ ടെൻഷൻ എന്റെ അച്ഛനും അമ്മയും എന്തു വിചാരിക്കുമെന്ന് ഓർത്തായിരുന്നു. പക്ഷേ, അവർ ഇതു വലിയൊരു തമാശയായി കണ്ടു. എനിക്ക് അതു മതി”-താരം പറയുന്നു.

KERALA FOX
x
error: Content is protected !!