എന്റെ കുറവുകളെ ഞാൻ പോസിറ്റീവ് ആയി മാത്രമേ കണ്ടിട്ടുളളു ; ഇന്ന് ഈ കസേരിയിൽ ഇരിക്കാൻ പറ്റിയത് തന്നെ ഭാഗ്യമാണ് വിശേഷങ്ങൾ പങ്കുവെച്ച് നടൻ ജോബി

ലയാള സിനിമയ്ക്ക് സുപരിചിതനാണ് ജോബി. കുറവുകളെ അതിജീവിച്ച് വിജയം കൈവരിക്കുന്ന കലാകാരന്‍ എന്ന് നമുക്ക് ജോബിയെ വിശേഷിപ്പിക്കാം. കലാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരനാണ് അദ്ദേഹം. തന്റെ ഉയരക്കുറവ് ഒരു ഭാഗ്യമായിട്ടാണ് കരുതുന്നത് എന്ന് പലപ്പോഴായി അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.തനിക്കു കഴിയുന്നത്ര ഉത്തരവാദിത്ത്വങ്ങള്‍ ചെയ്യാന്‍ ഒരു മടിയും കൂടാതെ വിവിധ സംഘടനകളുടെ മുന്‍നിരയില്‍ നിൽക്കുന്ന ആളാണ് ജോബി. അദ്ദേഹത്തിന്റെ ചില ജീവിത വിശേഷങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ണുന്നതെന്ന് ജോബി പറയുന്നു. മടിയില്ലാതെ സംസാരിക്കാന്‍ എപ്പോഴും ശ്രമിക്കുന്നത് കൊണ്ട് തന്നെ സിനിമയിലും നാടകങ്ങളിലും വ്യത്യസ്ഥ കഥാപാത്രങ്ങളെ അദ്ദേഹത്തിന് അവതരിപ്പിക്കാന്‍ സാധിച്ചു. മണ്ണാങ്കട്ടയും കരിയിലയും എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, ആ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡാണ് ഒടുവില്‍ ജോബിയെ തേടിയെത്തിയത്. അദ്ദേഹത്തിന് ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും സംതൃപ്തി നല്‍കിയ കഥാപാത്രം അതുതന്നെയാണ്.

നാടകങ്ങളിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് ചുവടുറപ്പിക്കുന്നത്. സ്‌കൂള്‍ കാലം മുതലേ നാടകങ്ങളില്‍ സജീവ സാനിധ്യമായിരുന്നു. ജില്ലാതലങ്ങളിലും സംസ്ഥാന തലങ്ങളിലും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മിക്രിയും വശമുണ്ട്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് പ്രൊഫഷണല്‍ മിമിക്രിയുടെ ഭാഗമായി ഷോ ചെയ്യാന്‍ ആരംഭിക്കുന്നത്. യൂണിവേഴ്‌സിറ്റി കലാതിലകമായും ജോബി തിളങ്ങി. അതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.തുടര്‍ന്നാണ് ബാലചന്ദ്രമേനോന്റെ അച്ചുവേട്ടന്റെ വീട് എന്ന സിനിമയിലേക്കുളള പ്രവേശനം ലഭിക്കുന്നത്. ശേഷം ദൂരദർശനിലും പരിപാടി അവതരിപ്പിച്ചു.ജോബി ലുട്ടാപ്പിക്ക് ശബ്ദം കൊടുത്തതാണ് ചെയ്തതില്‍ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ടതും കൗതുകകരമായതുമെന്ന് അദ്ദേഹം പറയുന്നു. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സിനിമയില്‍ ഒരു കുട്ടിയ്ക്ക് ശബ്ദം നല്‍കിയതും ജോബി തന്നെയാണ്.മിമിക്രി ചെയ്യുന്നത് കൊണ്ട് തന്നെ ഒരുപാട് ശബ്ദങ്ങൾ പരീക്ഷിക്കാൻ അദ്ദേഹം എന്നും താല്പര്യം കാണിച്ചിരുന്നു.

ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന സന്തുഷ്ട കുടുംബമാണ് ജോബിയുടേത്. ഭാര്യ സൂസന്‍ സപ്പോര്‍ട്ടായി ജോബിക്കാപ്പം എന്നുമുണ്ട്. സിദ്ധാര്‍ത്ഥ്, ശ്രേയസ്സ് എന്നിവരാണ് മക്കള്‍. ഇളയ മകന്‍ ശ്രേയസ്സ് ഓട്ടിസം ബാധിതനാണ്. അത് കൊണ്ട് തന്നെ സംസാരിക്കാനോ സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനോ കഴിയില്ല. മൂത്ത മകന്‍ സിദ്ധാര്‍ത്ഥ് ഡിഗ്രി കഴിഞ്ഞു. ജോലി ഇപ്പോള്‍ കെ എസ് എഫ് ഇയുടെ ബ്രാഞ്ച് മാനേജര്‍ ആയി ജോലി ചെയ്യുകയാണ്. ഒരുപാട് സംഘടനകളുടെ പ്രഥമ സ്ഥാനത്ത് ഇരിക്കുന്ന അദ്ദേഹം എപ്പോഴും തിരക്കിലാണ്. ഈ തിരക്കും കലയോടുളള പ്രണയവുമാണ് ജോബിയെ മുന്നോട്ട് നയിക്കുന്നത്.

KERALA FOX
x
error: Content is protected !!