ഏവരുടെയും പ്രിയ സുന്ദരി നടിയുടെ ജോലി പോക്കറ്റടി; പുസ്‌തകമേളയിൽ പോക്കറ്റടിച്ച നടിയെ കൈയോടെ പിടിച്ച് അറസ്റ്റ് ചെയ്‌ത്‌ പോലീസ്

ന്താരാഷ്‌ട്ര പുസ്തകമേളക്കിടെ പോക്കറ്റടി നടത്തിയ നടി അറസ്റ്റിൽ. ബം​ഗാളി ടെലിവിഷൻ നടിയായ രൂപ ദത്തയാണ് അറസ്റ്റിലായത്. ബിധാനഗർ നോർത്ത് പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അന്താരാഷ്‌ട്ര പുസ്തകമേളക്കിടെ പോക്കറ്റടി നടത്തിയ നടി അറസ്റ്റിൽ. ബം​ഗാളി ടെലിവിഷൻ നടിയായ രൂപ ദത്തയാണ് അറസ്റ്റിലായത്. ബിധാനഗർ നോർത്ത് പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്.

ഞായാഴ്ച്ച ആയിരുന്നു അറസ്റ്റിന് ആസ്പദമായ സംഭവം.മോഷ്ടിക്കുന്ന പണത്തിന്റെ കണക്കുകള്‍ രേഖപ്പെടുത്തുന്ന ഒരു ഡയറി ഇവരുടെ ബാഗില്‍ നിന്ന് കണ്ടെടുത്തെന്നും ഇതിനു മുമ്പും ഇവര്‍ മോഷണം നടത്തിയിട്ടുണ്ടെന്നും ബിധാനഗര്‍ നോര്‍ത്ത് പൊലീസ് അറിയിച്ചു.

75,000 രൂപ രൂപ ദത്തയുടെ ബാഗില്‍ നിന്നും പൊലീസ് കണ്ടെടുത്തു. പണം തന്റേതാണെന്നു ആദ്യം അവകാശവാദം ഉന്നയിച്ചെങ്കിലും ഒടുവില്‍ പോക്കറ്റടിച്ചതാണെന്നു നടി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.തിരക്കുള്ള സ്ഥലങ്ങൾ സന്ദർശിച്ച് മോഷണം നടത്തുന്നത് ഇവരുടെ പതിവായിരുന്നുവെന്നാണ് വിവരം. നടിയെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

നേരത്തെ സംവിധായകൻ അനുരാഗ് കശ്യപിനെതിരെ തെറ്റായി ലൈംഗികാരോപണം ഉന്നയിച്ച് രൂപ ദത്ത വാർത്തകളിൽ ഇടംനേടിയിരുന്നു. അനുരാഗ് തനിക്ക് മോശം മെസേജുകൾ അയച്ചെന്നാരോപിച്ച് നടി ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ പുറത്തു വിട്ടിരുന്നു. ശേഷം നടന്ന അന്വേഷണത്തിൽ അനുരാഗ് എന്ന് പേരുള്ള മറ്റൊരാൾ അയച്ച മെസേജുകൾ ആയിരുന്നു ഇവയെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു.

KERALA FOX
x
error: Content is protected !!