വീട് ജപ്തി ചെയ്യാനെത്തിയ ബാങ്ക് ജീവനക്കാര്‍ ആ വീടിൻറെ അവസ്ഥകണ്ട് ജപ്തി ചെയ്‌തില്ല ; പകരം അവർക്ക് വേണ്ടി ചെയ്‌ത് കൊടുത്തത് കണ്ടോ ഇത് മനുഷ്യത്വത്തിന്റെ ഉത്തമ മാതൃക

പ്തി ചെയ്യാനെത്തിയ വീട്ടിലെ നിസ്സഹായാവസ്ഥ കണ്ട് സ്വന്തം പണമെടുത്ത് വീട് പണിയിച്ച് ബാങ്ക് ജീവനക്കാര്‍ തന്നെ നല്‍കിയാലോ? കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം. പക്ഷേ, സംഭവം സത്യമാണ്. കോഴിക്കോട് ജില്ല.ിലെ കൊയിലാണ്ടിയിലാണ് സംഭവം നടന്നത്. നന്മ വറ്റാത്തവരുടെ പ്രതീകമായിരിക്കുകാണ് ഈ സംഭവം.ഒറു വര്‍ഷം മുമ്പായിരുന്നു ബാങ്ക് ജീവനക്കാര്‍ വീട് ജപ്തി ചെയ്യാനായി ആ കൊച്ചു വീട്ടിലേക്ക് എത്തിയത്. കേവലം ഒരു ശുചിമുറി പോലും ആ കൊച്ചു വീട്ടില്‍ ഇല്ലായിരുന്നു. ഇത് കണ്ട ബാങ്ക് മാനേജര്‍ ചോദിച്ചത് ഇങ്ങനെയായിരുന്നു. ” ശുചി മുറി പോലുമില്ലാത്ത ഈ വീട്ടില്‍ അമ്മ എങ്ങനെയാണ് പ്രാഥമിക നിര്‍വഹിക്കുന്നത്” എന്നാണ്. ആ ചോദ്യത്തിന് അമ്മ നല്‍കിയ മറുപടി അദ്ദേഹത്തെ നൊമ്പരപ്പെടുത്തി.

” രാത്രി ആവാന്‍ ഞാന്‍ കാത്ത് നില്‍ക്കും സാറേ ” എന്നായിരുന്നു ഉത്തരം. അമ്മയുടെ വിഷമം കണ്ട് ബാങ്ക് മാനേജര്‍ക്ക് വീടിന്റെ ജപ്തിക്കാര്യം അവരോട് പറയാന്‍ മനസ്സ് വന്നില്ല. അദ്ദേഹം തിരികെ പോയി. എസ് ബി ഐ കൊയിലാണ്ടി എസ് എം ഇ ശാഖയിലെത്തിയ ബാങ്ക് മാനേജര്‍ ആഐ വീടിന്റെ ദയനീയ സ്ഥിതി ഉടന്‍ തന്നെ സഹപ്രവര്‍ത്തകരോട് പങ്ക് വെയ്്ക്കുകയാണ് ചെയ്തത്.ഇന്ന് ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. കാലം മുന്നോട്ട് കുതിച്ചപ്പോള്‍ ആ അമ്മയ്ക്കും പഷാഘാതം വന്ന് ഒരു വശം തളര്‍ന്ന മകനും സ്വസ്ഥമായി ഉറങ്ങാന്‍ ശുചി മുറിയും നേല്‍ക്കൂരയുമുള്ള അടച്ചുറപ്പുള്ള സ്വന്തമായി ഒരു വീടുണ്ട്. യഥാര്‍ത്ഥത്തില്‍ ആ വീടൊരു സ്‌നേഹ വീടാണ്. കാരണം, വീട് ജപ്തി ചെയ്യാനായി ഒരു വര്‍ഷം മുമ്പ് ശുചിമുറിപോലും ഇല്ലാത്ത ആ കൂരയിലേക്ക വന്ന് ബാങ്കിലെ ഒന്‍പത് ജീവനക്കാര്‍

സ്വന്തം കീശയിലെ പണമെടുത്ത് പണിതതാണ് ആ വീട്.ബാഗ് നിര്‍മ്മാണം തുടങ്ങാനാണ് കാപ്പാട് നോര്‍ത്ത് വികാസ് നഗറിലെ പാണാലില്‍ ശശി 5 വര്‍ഷം മുമ്പ് 50,000 രൂപ വായ്പ്പയെടുത്തത്. എന്നാല്‍ പിന്നീട് പക്ഷാഘാതം വന്ന് ശശിയുടെ വലത് വശം തളര്‍ന്ന് പോയതോടെ വായ്പ്പാ തിരിച്ചടവ് മുടങ്ങി. ജീവിക്കാന്‍ ഒരു വഴിയും ഇല്ലാതായപ്പോള്‍ ചേമഞ്ചേരി പഞ്ചായത്തും അഭയം പാലിയേറ്റീവ് കെയറും ചേര്‍ന്ന് ഇട്ടുകൊടുത്ത ചെറിയ കട മാത്രമായി ആശ്രയം. 70,000 രൂപയോളം വായ്പ്പ തിരിച്ചടവുള്ള ശശിയുടെ വീടുതേടി 2021 ഫെബ്രുനരിയിലാണ് എസ് ബി ഐ കൊയിലാണ്ടി എസ്എംഇ ബ്രാഞ്ചിലെ ചീഫ് മാനേജര്‍ എം മുരഹരി എത്തിയത്. ആ ദയനീയാവസ്ഥയിലുള്ള വീട് ജപ്തി ചെയ്യാന്‍ അദ്ദേഹത്തിന്റെ മനസ്സ് സമ്മതിച്ചില്ല.

2021 മാര്‍ച്ചില്‍ ബാങ്ക് അദാലത്ത് സംഘടിപ്പിച്ചിരുന്നു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ജപ്തി ഒഴിവാക്കാനുള്ള അവസരമായിരുന്നു അത്. ശശിയുടെ കുടിശ്ശികയില്‍ ഇളവുകള്‍ക്ക് ശേഷമുള്ള 7000 രൂപ ജീവനക്കാര്‍ സ്വന്തം കൈയ്യില്‍ നിന്നെടുത്ത് അടച്ചു. പിന്നീട് ബാങ്ക് ജീവനക്കാര്‍ ചേര്‍ന്ന് വീട് പുതുക്കി പണിയാന്‍ പണം കണ്ടെത്തുകയും ചെയ്തു. വൈകുന്നേരം ജോലി കഴിഞ്ഞ ശേഷം ജീവനക്കാര്‍ തന്നെയാണ് റോഡില്‍ നിന്ന് കല്ലും മണലും സിമന്റുമൊക്കെ ചുമന്ന് വീട്ടിലെത്തിച്ചത്. പിന്നീട് വീിന്റെ മേല്‍ക്കൂര മാറ്റുകയും അടുക്കള കോണ്‍ക്രീറ്റ് ചെയ്യുകയും ചെയ്തു. ശുചിമുറിയും പണിതു കൊടുത്തു.

KERALA FOX
x
error: Content is protected !!