ഒരു സിസേറിയനും മൂന്ന് ശസ്ത്രക്രിയയും കഴിഞ്ഞു; നടി മന്യയുടെ ജീവിതത്തിൽ സംഭവിച്ചത് വീണ്ടും നടക്കാന്‍ കഴിയുമെന്ന് പോലും വിചാരിച്ചില്ല എന്ന് താരം

രു കാലത്ത് മലയാള സിനിമയില്‍ സജീവ സാന്നിധ്യമായിരുന്നു നടി മന്യ. ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങളെ മന്യ അവിസ്മരണീയമാക്കിയിരുന്നു. ജോക്കര്‍, അപരിചിതന്‍, വക്കാലത്ത് നാരായണന്‍കുട്ടി,വണ്‍മാന്‍ ഷോ, സ്വപ്‌നക്കൂട്,കനല്‍ കണ്ണാടി തുടങ്ങിയവയാണ് മന്യ അഭിനയിച്ച പ്രധാന സിനിമകള്‍.ജോക്കറിലെ പ്രകടനത്തിന് കേരള ക്രിട്ടിക്‌സ് അവാർഡ് മന്യയ്ക്ക് ലഭിച്ചിരുന്നു. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ കുടുംബത്തോടൊപ്പം വിദേശത്ത് താമസിക്കുന്ന താരം സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം പങ്ക് വെയ്ക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ മന്യ പങ്കുവെച്ചിരിക്കുന്ന കുറിപ്പാണ് വൈറലാകുന്നത്.ഒരു സിസേറിയനും മൂന്ന് ശാസ്ത്രക്രിയകളും ഡിസ്‌കിന് തകരാറും വന്ന ശേഷവും അതിനെയെല്ലാം അതിജീവിച്ച് വീണ്ടും നൃത്തം ചെയ്യുകയും സുഖമായി എഴുന്നേറ്റ് നടക്കുകയും ചെയ്യുന്നതിനെ കുറിച്ചാണ് മന്യയുടെ പുതിയ സോഷ്യൽമീ‍ഡിയ പോസ്റ്റ്.

‘ഞാൻ ഇത് ചെയ്തു…. ഒരു സിസേറിയനും മൂന്ന് ശാസ്ത്രക്രിയകളും ഒരു അക്യൂട്ട് ഡിസ്‌ക് ഹെർണിയയ്ക്കും ശേഷമുള്ള ഡാൻസ്. വീണ്ടും എനിക്ക് നടക്കാൻ കഴിയുമെന്ന് പോലും ഒരിക്കലും ഞാൻ കരുതിയിരുന്നില്ല. നൃത്തം ചെയ്യട്ടെ. ദൈവത്തിനും പ്രാർത്ഥിച്ചവർക്കും നന്ദി’ എന്നാണ് മന്യയുടെ പോസ്റ്റ്. എന്നാൽ സർജറി എന്തിനായിരുന്നു എന്ന് നടി പറഞ്ഞിട്ടില്ല. നട്ടെല്ലിലെ ഹെർഡിയേറ്റ് ഡിസ്‌കിന് ന്യൂക്ലിയസ് പൾപോസസ് ഇന്റർവെർട്രെബൽ സ്‌പേസിൽ നിന്ന് സ്ഥാനഭ്രംശം സംഭവിയ്ക്കുന്ന അവസ്ഥയാണ് ഡിസ്‌ക് ഹെർണിയ. നൃത്തം സന്തോഷം നൽകുന്നു, ശാസ്ത്രക്രിയയ്ക്ക് ശേഷം, സുഖം പ്രാപിയ്ക്കുന്നു, അഭിനേതാവിന്റെ ജീവിതം എന്നൊക്കെയാണ് പോസ്റ്റിന് ഹാഷ് ടാഗ് ആയി മന്യ നൽകിയിരിയ്ക്കുന്നത്. മന്യയുടെ പോസ്റ്റ് വൈറലായതോടെ നടി നിത്യാദാസും മന്യയുടെ സിനിമയിൽ നിന്നുള്ള സുഹൃത്തുക്കളുമെല്ലാം പ്രാർഥനകൾ ആശംസിച്ചു.

ആന്ധ്രാ സ്വദേശിനിയായ മന്യ നായിഡു മോഡലിംഗിലൂടെയായിരുന്നു വെള്ളിത്തിരയിലെത്തുന്നത്. കന്നട, തമിഴ്, തെലുങ്ക്, മലയാളം ഭാഷ ചിത്രങ്ങളിൽ സജീവമായിരുന്ന മന്യ ഇതുവരെ നാൽപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നായികയാകും മുമ്പ് ബാലതാരമായും മന്യ സിനിമകൾ ചെയ്തിരുന്നു. പിന്നീട് മുതിർന്ന ശേഷം മന്യ വീണ്ടും സിനിമയിലേക്ക് മടങ്ങി എത്തി. സീതാരാമ രാജു എന്ന സിനിമയാണ് നായികയായി മന്യ അഭിനയിച്ച ആദ്യ സിനിമ. തെലുങ്കിലായിരുന്നു സിനിമ പുറത്തിറങ്ങിയത്. സിനിമയിൽ നിന്നും ഇടവേള എടുത്ത നടി ഇപ്പോൾ വിദേശത്ത് ഫിനാൻഷ്യൽ അനലിസ്റ്റായി ജോലി ചെയ്യുകയാണ്.2008ൽ സത്യ പട്ടേൽ എന്ന ആളുമായുള്ള വിവാഹ ശേഷം കുറച്ച് വർഷത്തെ ദാമ്പത്യത്തിനൊടുവിൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് 2013ൽ വികാസ് ബാജ്‌പേയി എന്നയാളുമായി മന്യ വീണ്ടും വിവാഹിതയായി.

മുപ്പത്തൊമ്പതുകാരിയായ മന്യയുടെയും മകളുടെയും ഫ്രീക്കൻ ലുക്കിലുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മന്യയെ പോലെ ഫ്രീക്കത്തി തന്നെയാണ് മകളും എന്നാണ് ചിത്രങ്ങൾ കണ്ടവരുടെ പ്രതികരണം.വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച് പോയെങ്കിലും മന്യയുടെ തിരിച്ച് വരവ് ആ​ഗ്രഹിക്കുന്നവരാണ് മലയാളികൾ.

KERALA FOX

Articles You May Like

x
error: Content is protected !!