കുടുംബത്തിലേക്ക് കുഞ്ഞഥിതി എത്തി ; കുഞ്ഞു യാമികയുമൊത്തുള്ള ചിത്രം പങ്കുവെച്ചു മൃദുലയും യുവയും

മലയാള ടെലിവിഷനിലെ സെലിബ്രിറ്റി കപ്പിള്‍സ് ആണ് മൃദുല വിജയും യുവ കൃഷ്ണയും.തങ്ങളുടെ ഓരോ വിശേഷ്ങളും ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. മഞ്ഞില്‍ വിരിഞ്ഞ പൂവ്, സുന്ദരി തുടങ്ങിയ സീരിയലുകളിലാണ് യുവ ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കല്യാണ സൗഗന്ധികം. കൃഷ്ണ തുളസി, തുമ്പപ്പൂ തുടങ്ങിയ പരമ്പരകളിലൂടെ സുപരിചിതയാണ് മൃദുല. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് ഗെയിം ഷോയിലും മൃദുലയും യുവയും സാനിധ്യമറിയിച്ചിട്ടുണ്ട്.അടുത്തിടെയാണ് മൃദുല ഗര്‍ഭിണി ആയതിനെത്തുടര്‍ന്ന് അഭിനയത്തില്‍ നിന്നും വിട്ട് നിന്നത്.ചേച്ചിക്ക് പിന്നാലെയായാണ് അനിയത്തിയും അഭിനയരംഗത്തേക്കെത്തിയത്.

കുടുംബവിളക്കില്‍ ശീതള്‍ എന്ന കഥാപാത്രത്തെയായിരുന്നു പാര്‍വതി അവതരിപ്പിച്ചത്. നടി മീര വാസുദേവ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പരമ്പരയായ കുടുംബ വിളക്കിൽ മീരയുടെ മകളായിട്ടായിരുന്നു പാർവതിയുടെ ആദ്യ സീരിയൽ എൻട്രിയും. ഈ പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു പാര്‍വതിയും അരുണും പ്രണയത്തിലായതും വിവാഹിതരായതും.തുടക്കത്തില്‍ എതിര്‍പ്പുകളുണ്ടായിരുന്നുവെങ്കിലും പിന്നീട് എല്ലാവരും ഇവരെ സ്വീകരിച്ചിരുന്നു. വാഹശേഷമായി പാര്‍വതി അഭിനയം അവസാനിപ്പിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച്‌ പാര്‍വതി എത്താറുണ്ട്. അമ്മയായതിന്റെ സന്തോഷത്തിലാണ് പാര്‍വതി വിജയ്. കുഞ്ഞതിഥിയുടെ കാലിന്റെ ചിത്രം പങ്കിട്ടും ഇവരെത്തിയിരുന്നു.

ഭർത്താവ് അരുണിനൊപ്പം കുഞ്ഞിന് മുത്തം കൊടുക്കുന്ന ചിത്രമാണ് ഇപ്പോള്‍ പാർവതി പങ്കുവെച്ചിരിക്കുന്നത്. “ഞങ്ങൾ ഞങ്ങളുടെ കുഞ്ഞിനെ പരിചയപ്പെടുത്തുന്നു യാമിക” എന്ന അടിക്കുറിപ്പോടെയാണ് പാർവതി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. തുടർന്ന്, മൃദുലയും യുവയും ചേർന്ന് കുഞ്ഞിനെ എടുത്ത് നിൽക്കുന്ന ഒരു ചിത്രം യുവ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ആയി പങ്കുവെച്ചു. ചിത്രത്തോടൊപ്പം, “വല്യച്ഛനും വല്യമ്മക്കുമൊപ്പം യാമിക ബേബി” എന്നും യുവ കുറിച്ചു.പോസ്റ്റ് ചെയ്ത് നിമിഷ നേരം കൊണ്ട് തന്നെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്തിട്ടുള്ളത്. പോസ്റ്റിന് താഴെ കമന്റുകള്‍ അറിയിക്കാനും ആരാധകര്‍ മറന്നില്ല.

വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന പാർവതി സോഷ്യൽ മീഡിയയിൽ സജീവം ആണ്. ഭർത്താവ് അരുണിനും, പാർവതിയുടെ കുടുംബത്തിനും ഒപ്പമുള്ള മിക്ക വിശേഷങ്ങളും അതിവേഗം ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.തന്റെ വിശേഷങ്ങൾ പങ്കിടുന്ന അവസരങ്ങളിൽ ഒക്കെയും പാർവതിയോട് അഭിനയത്തിലേക്ക് വരാനുള്ള അഭ്യർത്ഥന ആരാധകർ പങ്കിടാറുണ്ട്. പാർവതി എന്ന നടിയോടുള്ള ഇഷ്ടം കൊണ്ടുതന്നെ താരത്തിന്റെ തിരിച്ചുവരവും ആരാധകർ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അഭിനയത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യത ഇല്ലെന്ന് താരം തുറന്നുപറഞ്ഞിരുന്നു. ചേച്ചിയും അനിയത്തിയും ഒരു വീട്ടില്‍ ഗര്‍ഭിണിയായ ദിവസങ്ങള്‍ വളരെ രസകരമായിരുന്നുവെന്ന് പാർവതി പറഞ്ഞിരുന്നു. 2021 ജൂലൈയിൽ തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു മൃദുലയും യുവ കൃഷ്ണയും തമ്മിലുള്ള വിവാഹം.

KERALA FOX
x
error: Content is protected !!