ഇടക്കിടക്ക് ശരീരം ഏലി കരണ്ടും , അപ്പോഴും വേദന അറിയില്ല ; ശരീരം തളർന്ന മകനെ കൈക്കുഞ്ഞിനെ പോലെ നോക്കുന്ന ഒരമ്മ

ന്റെ കാലം കഴിഞ്ഞാല്‍ മകനെ ആര് നോക്കും എന്ന ആധിയാണ് ഈ അമ്മയുടെ മനസ്സ് മുഴുവനും. നിലമ്പൂര്‍ അമരമ്പലം തൊണ്ടിവളവ് സ്വദേശിയാണ് കുഞ്ഞമ്മ. പ്രായം 83 ആയി. 48 വയസ്സുള്ള മകന്‍ റെജി കൂടെയുണ്ട്. പക്ഷേ, റെജിയ്ക്ക് കഴുത്തിന് താഴേക്ക് ശേഷിയില്ല. 15 വര്‍ഷമായി റെജി കട്ടിലില്‍ കിടന്ന് ജീവിതം തള്ളി നീക്കാന്‍ തുടങ്ങിയിട്ട്. തന്റെ മകനെ ഒരു കൊച്ചുകുഞ്ഞിനെ പോലെയാണ് കുഞ്ഞമ്മ നോക്കിവരുന്നത്.

 

തന്റെ മരണ ശേഷം റെജി എങ്ങനെ ജീവിക്കും എന്ന ആധി കുഞ്ഞമ്മയെ എപ്പോഴും അലട്ടുകയാണ് .അതിനാലാണ് തന്റെ ആയുസ്സ് നീട്ടിത്തരാന്‍ മറക്കാതെ എന്നും തൊഴുകൈയ്യുകളോടെ ഈ അമ്മ പ്രാര്‍ത്ഥിക്കുന്നത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നു റെജി, പക്ഷേ, 2007ല്‍ അദ്ദേഹത്തിന്റെ ജീവിതം മാറിമറിയുകയായിരുന്നു. 2007ല്‍ ജോലിക്കിടെ വീണ് റെജിയുടെ നട്ടെല്ലിന് ക്ഷതം സംഭവിക്കുകയായിരുന്നു. പിന്നീട് മാസങ്ങളോടളം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു, പക്ഷേ, കഴുത്തിന് താഴേക്ക് നഷ്ടപ്പെട്ട ചലന ശേഷി വീണ്ട് കിട്ടിയില്ല.

ഇടയ്ക്കിടെ റെജിയുടെ ശരീരം എലി കരളും. അപ്പോഴും വേദന അറിയാന്‍ സാധിക്കില്ല. 2013ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച് കിട്ടിയ മിച്ച ഭൂമിയിലാണ് ഈ അമ്മയും മകനും താമസിക്കുന്നത്. ക്ഷേമ പെന്‍ഷനാണ് ഇവരുടെ ഏക ആശ്രയം. 3200 രൂപയാണ് രണ്ട് പേര്‍ക്കുമായി ലഭിക്കുന്നത്. എന്നാല്‍ ഈ തുക മരുന്നിന് പോലും തികയാത്ത അവസ്ഥയാണ്. പൂക്കോട്ടുംപാടും പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന്റെ പരിചരണവും മറ്റുള്ള സുമനസ്സുകളുടെ സഹായവും കൊണ്ടാണ് ഈ കുടുംബം ഇന്ന് കഴിഞ്ഞ് വരുന്നത്.റെജിയുടെ ശരീരത്തിന് ഈയിടെ വിറയല്‍ അനുഭവപ്പെടാന്‍ തുടങ്ങി. ഡോക്ടര്‍മ്മാര്‍ ശസ്ത്രക്രിയ നടത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് പക്ഷേ, സ്‌കാനിംങിന് പോലും ഇവരുടെ കൈയ്യില്‍ പണമില്ല. റെജിക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡോ ആധാര്‍ കാര്‍ഡോ ഇല്ല. കിടപ്പ് രോഗികളുടെ വീട് സന്ദര്‍ശിച്ച് ആധാര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ ലഭ്യാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ടെങ്കിലും അധികൃതര്‍ക്ക് ഇതുവരേയും ലഭ്യമാക്കാനായിട്ടില്ല.

മറ്റുള്ളവരുടെ സഹായമില്ലാതെ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനാകാത്ത അവസ്ഥയാണ് ഈ കുടുംബത്തിന്. ആധാര്‍ ഇല്ലാത്തതിനാല്‍തന്നെ റെജിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് എടുക്കാനായിട്ടില്ല. നിലമ്പൂര്‍ അര്‍ബന്‍ സഹകരണ ബാങ്ക് പൂക്കോട്ടുംപാടം ശാഖയില്‍ കുഞ്ഞമ്മയുടെ പേരില്‍ അക്കൗണ്ട് ഉണ്ട്.

അക്കൗണ്ട് നമ്പര്‍ : 00601010004225
ഐഎഫ്എസ്‌സി : എന്‍സിയുബി 0000006
ഫോണ്‍ : 8078378341

KERALA FOX

Articles You May Like

x
error: Content is protected !!