” ഒരു രാത്രി ഒരുമിച്ച് കഴിയാമോ എന്ന് അയാള്‍ എന്നോട്‌ ചോദിച്ചു, ഇതേക്കുറിച്ച് പറയാന്‍ കോഡിനേറ്ററെ വിളിച്ചപ്പോള്‍ ഒരുരാത്രിയല്ലേ അഡ്ജസ്റ്റ് ചെയ്തൂടേയെന്നായിരുന്നു ചോദിച്ചത്.’;തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് ജസീല പര്‍വീന്‍

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ജസീല പര്‍വീന്‍. നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്കിലൂടെയാണ് താരം ശ്രദ്ധേയായത്.തേനും വയമ്പും എന്ന സീരിയലിലൂടെയാണ് ജസീല മലയാളം ടെലിവിഷന്‍ രംഗത്തെത്തിയത്. പിന്നീട് സുമംഗലി ഭവ, മിസിസ് ഹിറ്റ്‌ലര്‍ , ദയ എന്നീ പരമ്പരകളിലും അഭിനയിച്ചു. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. തന്റെ വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുമുണ്ട്.ഇപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് കൊണ്ടുള്ള ജസീലയുടെ അഭിമുഖത്തിന്റെ പ്രമോ വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. എം ജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിലാണ് താരത്തിന്റെ തുറന്ന് പറച്ചില്‍.

സഹോദരനെപ്പോലെ കാണുന്നയാളില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് ജസീല പര്‍വീന്‍. ഒരുപാട് നാളുകള്‍ക്ക് ശേഷം കണ്ടുമുട്ടിയതായിരുന്നു അന്ന്. ഇരുവരുമൊന്നിച്ച് വര്‍ക്ക് ചെയ്തിരുന്നു. അതേക്കുറിച്ചൊക്കെ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ജസീല പര്‍വീനോട് ഉമ്മ തരാമോ എന്ന് ചോദിച്ചത്. ഇതുകേട്ട ജസീല പര്‍വീന്‍ ഡോര്‍ തുറക്കാന്‍ പോയെങ്കിലും ജസീലയെ അദ്ദേഹം വിടുന്നുണ്ടായിരുന്നില്ല.വിവാഹത്തെക്കുറിച്ച് എം ജി ശ്രീകുമാര്‍ ചോദിച്ചതിനുള്ള മറുപടിയും താരം നല്‍കിയിരുന്നു. ഇടയ്ക്ക് ആളെ കണ്ടെത്തുമെന്നും പിന്നീട് പക്ഷേ കമ്മിറ്റാവാതെ പോവുമെന്നും ജസീല പറയുന്നു. അത്തരത്തിലുള്ള മൂന്ന് നാല് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും താരം പറയുന്നു. ഇനി വിവാഹം വൈകിപ്പിക്കേണ്ട എന്ന ഉപദേശം എം ജി ശ്രീകുമാര്‍ ജസീല പര്‍വീന് നല്‍കുന്നുണ്ട്.

ഒരു ആഡ് ഷൂട്ടിംങിനിടയിലും മോശം അനുഭവം താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. അന്ന് ബാംഗ്ലൂരില്‍ നിന്നാണ് ജസീല വരുന്നത്. കൂടെ യാത്രയില്‍ കോര്‍ഡിനേറ്ററിന്റെ സുഹൃത്തും ഉണ്ടായിരുന്നു. അതിനിടയില്‍ അദ്ദേഹം ഒരു രാത്രി ഒരുമിച്ച് കഴിയാമോ എന്ന് ചോദിച്ചു.ഇതേക്കുറിച്ച് പറയാന്‍ കോഡിനേറ്ററെ വിളിച്ചപ്പോള്‍ ഒരുരാത്രിയല്ലേ, അഡ്ജസ്റ്റ് ചെയ്തൂടേയെന്നായിരുന്നു ചോദിച്ചത്. എത്ര പൈസയാണ് അയാള്‍ പറഞ്ഞതെന്നും ചോദിച്ചിരുന്നു.

ഫിറ്റ്‌നസിന്റെ കാര്യത്തിലും ജസീല പര്‍വീന് ശ്രദ്ധ പുലര്‍ത്താറുണ്ട്. ജിമ്മില്‍ നിന്നുള്ള വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളുമെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്.സിനിമ മേഖലയിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞുള്ള പറയാം നേടാം എപ്പിസോഡ് മിസ്സാക്കരുതെന്നുള്ള പോസ്റ്റും താരം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്.

KERALA FOX

Leave a Reply

Your email address will not be published. Required fields are marked *

x
error: Content is protected !!