‘കിടപ്പറ രംഗം എത്ര തവണ ചിത്രീകരിച്ചു’; ചോദ്യത്തിന് മാസ് മറുപടി നല്‍കി പ്രിയ നടി മാളവിക മോഹനന്‍

2013ല്‍ പുറത്തിറങ്ങിയ പട്ടം പോലെ എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് മളവിക മോഹനന്‍.ഒരു ഫെയർനസ് ക്രീമിന്റെ പരസ്യചിത്രത്തിന്റെ ഷൂട്ടിംഗിന് അച്ഛന്റെ സഹായിയായി പ്രവർത്തിച്ച മാളവികയെ കണ്ട നടൻ മമ്മൂട്ടിയാണ് അദ്ദേഹത്തിന്റെ മകൻ ദുൽഖർ സൽമാൻ നായകനാകുന്ന പട്ടം പോലെ സിനിമയിൽ നായികയാകാൻ ക്ഷണിച്ചത്. തുടർന്ന് നിർണ്ണായകം, ഗ്രേറ്റ് ഫാദർ എന്നിവയുൾപ്പെടെ ചില മലയാള ചിത്രങ്ങളിലും, നാനു മാട്ടു ലക്ഷ്മി എന്ന കന്നഡ സിനിമയിലും,പേട്ട, മാസ്റ്റർ, മാരന്‍ എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. പ്രശസ്ത ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ ബിയോൻഡ് ദ് ക്ലൌഡ്സ് എന്ന ഹിന്ദി ചിത്രത്തിൽ മാളവിക മോഹനൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. മസാബ മസാബ എന്ന ഇംഗ്ലീഷ് സിനിമയിലും മാളവിക അഭിനയിച്ചു.സെലിബ്രിറ്റികളോട് അശ്ലീലം കലര്‍ന്ന ചോദ്യങ്ങള്‍ ചോദിക്കുന്ന പ്രവണത നാം നിരന്തരം കണ്ടുവരുന്നതാണ്. ചിലര്‍ ഇതിന് തക്ക മറുപടിയും കൊടുക്കും. അത്തരത്തില്‍ തന്നോട് അശ്ലീലച്ചുവയോടെ ചോദ്യം ചോദിച്ച വ്യക്തിക്ക് മാസ് മറുപടി നല്‍കിയിരിക്കുകയാണ് മാവിക മോഹനന്‍.

 

 

ട്വിറ്ററിൽ ആരാധകരുമായി നടത്തിയ സംവാദത്തിലാണ് ഫേക്ക് ഐഡിയിൽ എത്തിയ ഒരാൾ നടിയോട്‌
അശ്ലീലചുവയോടുള്ള ചോദ്യം ചോദിച്ചത്‌.മാളവിക ഏറ്റവും അവസാനമായി ചെയ്ത ധനുഷ് നായകനായ മാരന്‍ എന്ന ചിത്രത്തിലെ കിടപ്പറ രംഗം എത്ര നേരം ചിത്രീകരിച്ചു എന്നതായിരുന്നു ചോദ്യം. ഇതിന് മാസ് മറുപടിയാണ് താരം നല്‍കിയിരിക്കുന്നത്. ‘ ഏറ്റവും ദു:ഖം നിറഞ്ഞ സ്ഥലമാണ് നിങ്ങളുടെ തല’ എന്നാണ് മാളവിക അയാള്‍ക്ക് മറുപടി നല്‍കിയത്.

”നിങ്ങളുടെ അഭിനയം വളരെ മോശമാണെന്ന് ഞങ്ങൾക്കും നിങ്ങൾക്കും അറിയാവുന്ന കാര്യമാണ്. സമൂഹമാധ്യമങ്ങളിലെ നിങ്ങളുടെ ചൂടൻ ഫോട്ടോഷൂട്ടും ചിത്രങ്ങളും കണ്ടുവരുന്നവരാണ് ആരാധകരെന്ന് പറഞ്ഞ് പുറകെ നടക്കുന്നത്. ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളത്” എന്ന ചോദ്യത്തിനും മാളവിക മോഹനന്‍ തക്ക മറുപടി നല്‍കിയിട്ടുണ്ട്. ”നിങ്ങളും എന്നെ ട്വിറ്ററിൽ പിന്തുടരുന്നുണ്ടല്ലോ? അപ്പോൾ പറഞ്ഞുവരുന്നത് നിങ്ങളും എന്റെ ഫോട്ടോഷൂട്ടുകളുടെ ആരാധകനാണെന്നാണോ” എന്ന മറുപടിയാണ് മാളവിക നല്‍കിയത്.

ചലച്ചിത്ര ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളാണ് മാളവിക മോഹനന്‍.മാളവിക പഠിച്ചതും വളർന്നതും മുംബൈയിലായിരുന്നു. മുംബൈയിലെ വിൽസൺ കോളേജിൽ നിന്നും മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്തതിനുശേഷം അച്ഛൻ കെ യു മോഹനനെപ്പോലെ ഒരു സിനിമാട്ടൊഗ്രാഫറാകാനാണ് മാളവിക മോഹനന്‍ ആഗ്രഹിച്ചത്. എന്നാല്‍ സിനിമയില്‍ അഭിനയ രംഗത്ത് എത്തിച്ചേരുകയായിരുന്നു താരം.

KERALA FOX

Leave a Reply

Your email address will not be published. Required fields are marked *

x
error: Content is protected !!