ജനുവരി മുതൽ സ്മാർട്ട് റേഷൻ കാർഡ് അപേക്ഷിക്കേണ്ട രീതി ഇങ്ങനെ


ഒരു നിശ്ചിത അളവിൽ ആവശ്യ വസ്തുക്കളായ ഭക്ഷ്യ, ഭക്ഷ്യേതര വസ്തുക്കൾ വിതരണം ചെയ്യുന്നതിനായി ആണ് റേഷൻ സംവിധാനം രാജ്യത്തു കൊണ്ട് വന്നത്. ഇതിനായി ഉപഭോക്താവിനെ തിരിച്ചറിയാനും വിതരണം ചെയ്യുന്ന ഭക്ഷ്യ ഭക്ഷ്യേതര സാധനങ്ങളുടെ അളവ് കുറിക്കുന്നതിനും ഉള്ള ഒരു ചെറിയ ബുക്ക് ആണ് റേഷൻ കാർഡ് എന്ന് പറയുന്നത്. സംസ്ഥാനങ്ങൾ ഭരിക്കുന്ന അതാത് സംസ്ഥാന സർക്കാറുകൾക്കാണ് റേഷൻ സാധനങ്ങളുടെ വിതരണത്തിനും നിയന്ത്രണത്തിനുമുള്ള അധികാരം കൊടുത്തിരിക്കുന്നത്.

താലൂക്ക് സപ്ലൈ ഓഫീസറോ അസിസ്റ്റന്റ് സപ്ലൈ ഓഫീസറോ ആണ് ഓരോ കുടുംബങ്ങൾക്കും റേഷൻ കാർഡ് അനുവദിക്കുന്നത്. കുടുംബത്തിലെ എല്ലാ വ്യക്തികളുടേയും പേരും വിലാസവും റേഷൻ കാർഡിൽ ഉണ്ടാകും , അത് കൂടാതെ ഗൃഹനാഥന്റെ ഫോട്ടോയും റേഷൻ കാർഡിന്റെ പുറത്തു ഉൾപ്പെടുത്തിയിട്ടുണ്ട് . കാർഡ് ഉടമ റേഷൻ കാർഡ് ഉപയോഗിച്ച് വാങ്ങിയ റേഷൻ സാധനങ്ങളുടെ പൂർണ്ണ വിവരങ്ങൾ റേഷൻ കാർഡിൽ അടയാളപ്പെടുത്തുന്നു. എന്നാൽ ഇതിനൊരു മാറ്റം ഉണ്ടാകാൻ പോവുകയാണ് അടുത്ത വര്ഷം മുതൽ.

ജനുവരി മുതൽ പുതിയ റേഷൻ കാർഡ് കൊണ്ട് വരാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. പഴയ ബുക്ക് രൂപത്തിലുള്ള റേഷൻ കാർഡ് മാറ്റി സ്മാർട്ട് റേഷൻ കാർഡ് കൊണ്ട് വരാനാണ് കേന്ദ്ര സർക്കാർ നീക്കം. നമ്മുടെ കയ്യിലുള്ള എടിഎം കാർഡിന്റെ രൂപത്തിലുള്ള കാർഡാകും ഇനി മുതൽ റേഷൻ കാർഡ് . കാർഡിന്റെ രണ്ട് വശങ്ങളിലും ഉപഭോക്താവിന്റെ ഫോട്ടോയും വിവരങ്ങളും ഉണ്ടാകും. അതുകൊണ്ടു തന്നെ ഇതൊരു ഐഡി കാർഡായും നമുക്ക് ഉപയോഗിക്കാനാകും. സിവിൽ സപ്പ്ളൈസ് വിഭാഗം തയ്യാറാക്കിയ രണ്ടു ടൈപ്പ് കാർഡുകളാണ് ഇപ്പോൾ ഭക്ഷ്യ വകുപ്പിന്റെ മുൻപിൽ ഉള്ളത്. ഇതിൽ ക്യൂആർ കോഡ് ഒക്കെ ഉള്ള സ്കാൻ ചെയ്യാൻ പറ്റുന്ന വിധത്തിലുള്ള ഒന്നാണ് സെലെക്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.

ഈ കാർഡ് ഉപഭോക്താവിന് കൈകാര്യം ചെയ്യാനും പേഴ്സ്ലോ പോക്കെറ്റിലോ ഒക്കെ സൂക്ഷിച്ചു വെക്കാനും എളുപ്പമായിരിക്കും. കാർഡ് കൊണ്ട് പോയി സ്കാൻ ചെയ്യുമ്പോൾ ഉപഭോക്താവിന് കിട്ടേണ്ട ആനുകൂല്യങ്ങൾ സ്‌ക്രീനിൽ തെളിയുകയും ചെയ്യുന്നു. വാങ്ങുന്ന സാധനങ്ങൾ ഓൺലൈനായി രേഖപ്പെടുത്തുകയും അതിന്റെ വിവരങ്ങൾ റേഷൻ കാർഡ് ലിങ്ക് ചെയ്തിട്ടുള്ള മൊബൈലിൽ മെസ്സേജ് ആയി വരുകയും ചെയ്യും. കേന്ദ്ര സർക്കാരിന്റെ വൺ നേഷൻ വൺ റേഷൻ കാർഡ് പദ്ധതിയുടെ ഭാഗമായാണ് പുതിയ സ്മാർട്ട് റേഷൻ കാർഡ് കൊണ്ട് വരുന്നത് .

നിലവിലെ റേഷൻ കാർഡിന്റെ കാലാവധി 2022 വരെ ആണെങ്കിലും ജനുവരി മുതൽ തന്നെ ഇത് കൊണ്ട് വരാനാണ് ശ്രമിക്കുന്നത്. നിലവിലെ റേഷൻ കാർഡിൽ എന്തെങ്കിലും തിരുത്തലുകൾ ആവശ്യമായി ഉണ്ടെങ്കിൽ അത് തിരുത്തി പുതിയ കാർഡിന് അപേക്ഷിക്കാവുന്നതാണ്. സ്മാർട്ട് റേഷൻ കാർഡ് വഴി റേഷൻ സംവിധാനം സുതാര്യവും എളുപ്പവും ആക്കാൻ കഴിയുമെന്നാണ് കരുതുന്നത്. അതുകൂടാതെ റേഷൻ കടകളിലെ തട്ടിപ്പും ഇതോടെ ഇല്ലാതാക്കാനാകും.

KERALA FOX
x