ഇത് കൊട്ടാരമല്ല മമ്മൂട്ടി സ്വന്തമാക്കിയ പുതിയ കാരവാൻ ആണ്

നടൻ മമ്മൂട്ടിയുടെ വാഹന കമ്പം ആരാധകർക്കും സഹപ്രവർത്തകർക്കും നന്നായി അറിയാം. പുതിയ വാഹനങ്ങളും ഗാഡ്ജറ്റുകളും വാങ്ങാൻ താരത്തിന് വലിയ താല്പര്യമാണ്. ഐഫോൺ 12 പ്രോ ഇറങ്ങിയപ്പോൾ അത് കേരളത്തിൽ ആദ്യം സ്വന്തമാക്കിയ താരമാണ് മമ്മൂക്ക. മമ്മൂക്കക്ക് കാറുകളോട് ആണ് പ്രിയമെങ്കിൽ മകൻ ദുൽഖറിന് ബൈക്കുകളോട് ആണ് പ്രിയം. സിനിമകളിൽ കാർ സ്കിഡ് ചെയ്യാനുള്ള രംഗങ്ങളെല്ലാം ഡ്യൂപ്പില്ലാതെ മമ്മൂക്ക സ്വന്തമായാണ് അഭിനയിക്കുന്നത്.

 

മൂന്നു കൊല്ലം മുമ്പ് കടലുകൾ താണ്ടി അദ്ദേഹത്തിന് ഒരു വാഹനം എത്തി വാനിറ്റി വാനുകളുടെ ചക്രവർത്തിയായ ബെൻസിൻറെ കാരവനായയ മാർക്ക് പോളയാണ് അത്. ലണ്ടനിൽ നിന്നാണ് ആ വണ്ടി എത്തിയത്. സഞ്ചരിക്കുന്ന കൊട്ടാരം എന്നാണ് മാർക്കോ പോളോ കാരവാൻ അറിയപ്പെടുന്നത്. പിന്നീട് മുംബൈയിൽ ആണ് ആ വാഹനം മോഡിഫൈ ചെയ്തത്. മോഡിഫൈ ചെയ്ത് വാഹനം പിന്നീട് ദുൽഖർ ആണ് ഉപയോഗിച്ചു കൊണ്ടിരുന്നത്. ഗോൾഡൻ മെറ്റാലിക് കളർ ആയിരുന്നൂ അതിന്.

അന്നും മമ്മൂക്കയും കാരവാനും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോൾ മമ്മൂക്കയ്ക്ക് ആയി പുതിയ കാരവാൻ ഒരുങ്ങുകയാണ്. പണി പൂർത്തിയാക്കി ജനുവരി രണ്ടാം വാരത്തിൽ തന്നെ കാരവാൻ മമ്മൂട്ടിക്ക് കൈമാറും .കാരവാൻ നിർമ്മിക്കാൻ ഇന്ത്യയിൽ ലൈസൻസ് ഉള്ള ഏക സ്ഥാപനമായ കോതമംഗലം ഓജസ് ആണ് മമ്മൂട്ടിക്ക് വേണ്ടി രണ്ടാമത്തെ കാരവാൻ ഒരുക്കുന്നത്. ഭാരത് ബെൻസ് ഷാൾ റിലീസ് ആണ് 12 മീറ്റർ നീളമുള്ള വാഹനം തയ്യാറക്കിയിട്ടുള്ളത്. സെമി ബുള്ളറ്റ്പ്രൂഫ് ഗ്ലാസും പൂർണമായി സൗണ്ട് പ്രൂഫ് തുടങ്ങിയവ പ്രത്യേകതകളാണ്. യാത്ര ചെയ്യാനും വിശ്രമിക്കാനും താമസിക്കാനും ഉപകരിക്കുന്ന പ്രത്യേകമായി രൂപകൽപ്പന ചെയ്യുന്ന വാഹനങ്ങളാണ് കരാവാനുകൾ.

മമ്മൂട്ടിക്കായി ഒരുക്കുന്ന കാരവാൻറെ ഉള്ളിൽ തിയേറ്റർ സംവിധാനത്തിന് സൈനേജ് ടിവികൾ ഉപയോഗിച്ചിട്ടുണ്ട്. ആവശ്യമുള്ളപ്പോൾ ഇതു ഉയർന്ന് വന്ന് വാഹനത്തിനകത്ത് തീയേറ്റർ ആയി മാറുന്ന രീതിയിലാണ് സജ്ജീകരണം . യമഹയുടെ തീയറ്റർ സംവിധാനമാണ് ഉപയോഗിച്ചിട്ടുള്ളത്.കിടപ്പുമുറി വാഹനത്തിന് പുറത്തേക്ക് വളർന്നു മാറുന്ന തരത്തിലാണ്. റോൾസ് റോയ്സ് വിസിലും മറ്റുമുള്ള ആകാശനീലിമ ആസ്വദിക്കാനുള്ള സൗകര്യവുമുണ്ട്. നൂതന സാങ്കേതിക സംവിധാനത്തോടു കൂടി നിർമിച്ച അടുക്കളയിൽ ഫ്രിഡ്ജ് ഓവൻ തുടങ്ങിയവയുമുണ്ട്. വെള്ളം മൂന്നു തലത്തിൽ ശുദ്ധി ചെയ്താണ് എത്തുക.

അത്യാധുനിക സൗകര്യങ്ങൾ ഉള്ള ബാത്രൂം ആണ് മറ്റൊരു സവിശേഷത. ഒരാഴ്ചയ്ക്കുള്ള വെള്ളം ഉൾപ്പെടെ സംഭരിക്കാനുളള സൗകര്യമുണ്ട് . വാഹനത്തിൻറെ മുന്നിലും പിന്നിലും എയർ ബലൂണുകൾ ആയിരുന്നതിനാൽ കുലുക്കം തീരെ അനുഭവപ്പെടില്ല . മമ്മൂക്കയുടെ പുതിയ കാരവാൻ മെറ്റാലിക് ബ്ലൂ നിറത്തിലാണ്. മമ്മൂക്കയുടെ എല്ലാ വാഹനങ്ങളുടെയും നമ്പർ 369 ആണ്. ആദ്യമായി മമ്മൂക്ക സ്വന്തമാക്കിയ വാഹനം ഒരു അംബാസഡറായിരുന്നു അതിൻറെ നമ്പർ 369 ആണ്. അതിനുശേഷം മമ്മുക്ക സ്വന്തമാക്കുന്ന എല്ലാ വാഹനങ്ങളുടെ നമ്പർ 369 ആണ്. ഈ കാരവനായും 369 എന്ന നമ്പർ സ്വന്തമാക്കിയിരിക്കുകയാണ് മമ്മൂക്ക. KL 07 CU 369 ആണ് വാഹനത്തിന്റെ നമ്പര്‍.

KERALA FOX
x
error: Content is protected !!