ഫഹദിന്റെ ആദ്യ നായിക വിവാദങ്ങൾ ഇല്ലാതാക്കിയ സ്വപ്‌നങ്ങൾ ഇപ്പോൾ?

വ്യത്യസ്തമായ അഭിനയത്തിലൂടെയും പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന നടനാണ് ഫഹദ് ഫാസിൽ. ആദ്യ സിനിമ വൻ പരാജയമായിരുന്നെങ്കിലും ഫഹദ് ഫാസിലിന്റെ തിരിച്ചു വരവ് ഏവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു. എന്നാൽ സിനിമാ ആസ്വാദകർക്ക് ഒരിക്കലും മറക്കാനാവാത്ത ചിത്രം ആണ് ഫഹദ് ഫാസിൽ നായകനായി ആദ്യം അഭിനയിച്ച അച്ഛനായ ഫാസിൽ സംവിധാനം ചെയ്ത കൈയെത്താ ദൂരത്ത്. ചിത്രത്തിലെ നായികാ കഥാ പാത്രമായ സുഷമാ ബാബു നാഥനെ അവതരിപ്പിച്ചത് നടി നികിത തുക്രാൽ ആണ്. ചിത്രത്തിനായി നായികയെ കണ്ടെത്തിയത് സംവിധായകൻ ഫാസിൽ തന്നെയാണ്.

കന്നട തമിഴ് തെലുങ്ക് ഹിന്ദി മലയാളം ഭാഷകളിൽ ഭാഷകളിലെ സിനിമയിൽ നികിത അഭിനയിച്ചിട്ടുണ്ട്. 2002 ലാണ് നിഖിത മോഡൽ രംഗത്തേക്ക് കടന്നു വരുന്നത്. മോഡൽ രംഗത്ത് സജീവമായതിനു ശേഷം അനവധി അവസരം സിനിമാ രംഗത്തു നിന്ന് ലഭിച്ചു. പ്രൊഡ്യൂസറായ ഡി രാമറാവു ആണ് നിഖിതയ്ക്ക് അഭിനയിക്കാൻ അവസരം കൊടുത്തത്. അദ്ദേഹത്തിൻറെ ചിത്രമായ ഹായ് എന്ന തെലുങ്ക് സിനിമയിലൂടെയാണ് നികിത സിനിമയിലേക്ക് കടന്നു വരുന്നത്.

മലയാളത്തിൽ ബസ് കണ്ടക്ടർ എന്ന മമ്മൂക്ക ചിത്രത്തിലും കനൽ എന്ന മോഹൻലാൽ ചിത്രത്തിലും നിഖിതയുടെ അഭിനയം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. മമ്മൂട്ടി ചിത്രമായ ഡാഡി കൂളിൽ നിഖിത ഒരു ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഐറ്റം ഡാൻസ് സീനിൽ വളരെ മികച്ച രീതിയിൽ നൃത്ത ചുവടുകൾ അവതരിപ്പിച്ച നികിത പ്രേക്ഷകരെ ഹരം കൊള്ളിച്ചു. മുംബൈയിലെ ഒരു പഞ്ചാബി കുടുംബത്തിലാണ് നിഖിത ജനിച്ചത്. അച്ഛൻ ഇർവിൻഡർ സിംഗ് തുക്രാൽ അമ്മ നിവിൻഡർ കൗർ തുക്രാൽ.

മുംബൈയിലെകിഷിൻചന്ദ്‌ ചെല്ലേരം കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. എല്ലാ ഭാഷകളിലുമായി മുപ്പതിലധികം സിനിമകളിൽ നിഖിത അഭിനയിച്ചു . 2007 ലായിരുന്നു നികിതയുടെ വിവാഹം. മുംബൈ യൂത്ത് കോൺഗ്രസിലെ വൈസ് പ്രസിഡൻറ് പ്രമുഖ ബിസിനെസ്സുകാരനുമായ ജഗൻദീപ് സിംഗ് മാഗോ ആണ് ഭർത്താവ്. ഏകമകൾ ജാസ്മീറ നികിത മാഗോ ആണ്. രാജ സിംഹ എന്ന കന്നട സിനിമയിൽ ആണ് താരം ഒടുവിലായി അഭിനയിക്കുന്നത്.

2019 സെപ്റ്റംബറിൽ കന്നട ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിഖിതയ്ക്ക് മൂന്നുവർഷത്തെ വിലക്കേർപ്പെടുത്തിയിരുന്നു. കന്നട നടനായ ദർശനമായി നിഖിതയ്ക്ക് ബന്ധമുണ്ടെന്ന് ദർശൻറെ ഭാര്യ നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി. ആരോപണത്തെ നികിത എതിർക്കുകയും തെളിവ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബിഗ് ബോസ് കന്നടയിലും താരം ഏറെ ശ്രദ്ധ നേടിയിരുന്നു. ബസ് കണ്ടക്ടര്‍, ഭാര്‍ഗ്ഗവചരിതം മൂന്നാം ഖണ്ഡം, ഡാഡി കൂള്‍, പത്താംക്ലാസും ഗുസ്തിയും, കനൽ തുടങ്ങിയ മലയാളം സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇൻസ്റ്റാഗ്രാമിൽ സ്ഥിരമായി ചിത്രങ്ങൾ പങ്കുവെക്കാറുണ്ട് താരം .

KERALA FOX
x