
ഓരോ കുഞ്ഞുങ്ങളേയും എന്റെ മകളുടെ പുനർജ്ജന്മമായാണ് ഞാൻ കാണുന്നത് ; ഞാൻ തേടുകയാണ് എന്റെ പ്രിയപ്പെട്ട മകളെ, ഒരച്ഛന്റെ സ്നേഹവും വാത്സല്യവും നൽകാൻ
മലയാള ചലച്ചിത്രരംഗത്തെ ഒരു മികച്ച നടനാണ് സുരേഷ് ഗോപി. രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ മോഹൻലാലിന്റെ വിശ്വസ്ത കൂട്ടാളിയായ കുമാർ എന്ന വേഷമാണ് സിനിമ ലോകത്തേക്കുള്ള വഴിത്തിരിവായത്. എന്നാൽ ബാലതാരമായി ഓടയിൽ എന്ന സിനമയിലൂടെ വന്ന് ആരാധക മനസ്സിൽ ഇടം നേടാൻ അന്ന് തന്നെ കഴിഞ്ഞ നടനാണ് ഇന്നത്തെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി. പിന്നീട് കുറച്ചുകാലം വില്ലൻ കഥാപാത്രങ്ങൾ മാത്രമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. കമ്മീഷണർ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ആയിരുന്നു സൂപ്പർ താരനിരയിലേക്ക് ഉയർന്നുവരാൻ കഴിഞ്ഞിരുന്നത്. കളിയാട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാർഡും അന്നുതന്നെ കരസ്ഥമാക്കിയിരുന്നു. മലയാള ചലച്ചിത്രലോകത്തെ പോലെതന്നെ തമിഴിലും തെലുങ്കിലും അഭിനയ മികവ് തെളിയിച്ചു.

സിനിമാലോകത്ത് വളരെ ഏറെ ആരാധകരുള്ള ഒരു താരം കൂടിയാണ് സുരേഷ് ഗോപി. രാഷ്ട്രീയത്തിലും എല്ലാത്തിലും തന്നെ ആക്ടീവായി പ്രവർത്തിക്കുന്ന ആണ്. ഒരു നടൻ എന്നതിലുപരി ഒരു സാധാരണക്കാരൻ ആയിട്ടാണ് ആരാധകർക്ക് മുന്നിലേക്കെത്തുന്നത്. ഏതു സമയത്തും എന്തിനു വിളിച്ചാലും ഒരു ഫോൺകോൾ അകലത്തിൽ എന്നത് പോലെ സുരേഷ് ഗോപി ഓടി എത്താറുണ്ടെന്ന് ആരാധകർ പറയുന്നു. കണ്ണുനിറഞ്ഞ് തന്റെ കണ്മുന്നിൽ പെടുന്നവരുടെ കണ്ണുനീർ തുടയ്ക്കുന്ന കൺകണ്ട ദൈവം ആയാണ് സുരേഷ് ഗോപിയെ കാണുന്നതെന്നും സഹായം ചെയ്തവരിൽ പലരും സോഷ്യൽ മീഡിയകളിലൂടെ അറിയിച്ചിട്ടുണ്ട്. ഒരു വിളിപ്പാടകലെ വിളി കേൾക്കാവുന്ന ദൂരത്തിലാണ് താരം സഹായവുമായി എല്ലാവർക്ക് മുന്നിലേക്ക് എത്തുന്നത്. ഒരു മടിയും കൂടാതെ യാണ് പലർക്കും സഹായ വാഗ്ദാനം നൽകുന്നതും അത് നടപ്പിലാക്കി കൊടുക്കുന്നതും. ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉള്ള സിനിമാലോകത്ത് സുരേഷ് ഗോപിയെ പോലെ സഹായങ്ങൾ നൽകുന്ന മറ്റാരും തന്നെ ഉണ്ടാകില്ല. കുഞ്ഞുമക്കളെ ഒരുപാട് ഇഷ്ടമുള്ള സുരേഷ് ഗോപി കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരുപാട് സഹായങ്ങളും സമ്മാനങ്ങളും നൽകാറുണ്ട്.

അകാലത്തിൽ പൊലിഞ്ഞു പോയ ലക്ഷ്മി എന്ന മകളുടെ ഓർമ്മയിലാണ് ഇന്നും സുരേഷ് ഗോപി. ലക്ഷ്മിയെ കുറിച്ച് ഇപ്പോൾ സംസാരിക്കുമ്പോൾ ആണെങ്കിൽ തന്നെയും 28 വർഷങ്ങൾക്കിപ്പുറം ആണെന്ന് ഓർക്കാതെ തന്നെ താൻ വിതുമ്പി പോകാറുണ്ട്. തന്റെ ഏറ്റവും വലിയ നഷ്ടം അത് ലക്ഷ്മി തന്നെയാണെന്ന് സുരേഷ് ഗോപി പല അഭിമുഖങ്ങളിലും പരിപാടികളിലും പറഞ്ഞിട്ടുമുണ്ട്. ഒന്നര വയസ്സുള്ളപ്പോൾ ആണ് സുരേഷ് ഗോപിയുടെയും രാധികയുടെ മകൾ ലക്ഷ്മി സുരേഷ് ഗോപി മരിക്കുന്നത്. നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടിയിൽ മകളെക്കുറിച്ച് സുരേഷ് ഗോപി സംസാരിക്കുമ്പോൾ എല്ലാം തന്നെ വാക്കുകൾ മുഴുവനാക്കാൻ കഴിയാത്തവിധം പൊട്ടിക്കരഞ്ഞു പോകാറുണ്ട്. എന്നാൽ താൻ ആ വേദന മുഴുവൻ മറക്കുന്നത് ലക്ഷ്മി സുരേഷ് ഗോപി എന്ന സഹായ നിധിയിലൂടെയും അല്ലാതെയും താൻ നൽകുന്ന സഹായങ്ങളിലൂടെയാണ്. ആ സഹായങ്ങൾ ലഭിക്കുമ്പോൾ അവരിൽ കാണുന്ന പുഞ്ചിരി പലപ്പോഴും തനിക്ക് തന്റെ മകളുടെ പുഞ്ചിരിയായി തന്നെ തോന്നാറുണ്ട്. സഹായങ്ങൾ നൽകുന്നതിൽ താരനിരയിൽ മുന്നിൽ തന്നെ നിൽക്കുന്ന ഈ താരത്തിന്റെ പല സഹായങ്ങളും ആരും തന്നെ അറിയാറില്ല. ആരെയും കാണിച്ച് തനിക്ക് ഒന്നും തന്നെ ചെയ്യേണ്ട എന്നും തന്റെ സഹായത്തിൽ അവർ സന്തോഷത്തോടെ ഇരിക്കണം എന്നും മാത്രമേ നിർബന്ധമുള്ളൂ എന്നും പറഞ്ഞു. ഓരോരുത്തരിലും താൻ കാണുന്ന സന്തോഷം തന്റെ മകളുടെ സന്തോഷം തന്നെയായി കാണുന്നു എന്നും താരം പല പരിപാടികളിലും പറഞ്ഞിട്ടുണ്ട്.

കോടീശ്വരൻ എന്ന പരിപാടിയിൽ വന്നതോടെയാണ് താരത്തിന്റെ പല സഹായങ്ങളും ആരാധകർ അറിയാൻ തുടങ്ങിയത്. ഒരു മടിയും കൂടാതെ വേണ്ടതെല്ലാം ചെയ്തു നൽകുകയും വാങ്ങി നൽകുകയും ചെയ്യുന്ന സ്വഭാവമാണ് സുരേഷ് ഗോപിയുടേത്. ലക്ഷ്മിയുടെ ഓർമ്മകളിൽ ആണ് താരം ഇന്നും ജീവിക്കുന്നത് എങ്കിലും ആരാധകർക്കു മുന്നിൽ എത്തുമ്പോഴും കുഞ്ഞു മക്കൾക്ക് മുന്നിൽ എത്തുമ്പോഴും തനിക്ക് തന്റെ മകൾ അടുത്തുള്ളത് പോലെ ആണ് തോന്നുന്നത്. പറ്റുന്നിടത്തോളം കാലം താൻ സഹായങ്ങൾ ചെയ്യുമെന്നും അതിനുശേഷം തന്റെ മക്കൾ അത് നോക്കി നടത്തും എന്നുള്ള വിശ്വാസം തനിക്ക് ഉണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. എന്തു പറഞ്ഞു തുടങ്ങിയാലും അവസാനം അവസാനിക്കുന്നത് ലക്ഷ്മിയിൽ ആണെന്നും പിന്നീടത് മുഴുവനാക്കാൻ കഴിയാറില്ല എന്നും താരം പറഞ്ഞിട്ടുണ്ട്. അതിന്റെ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. പല പരിപാടികളിലും ലക്ഷ്മിയുടെ ഓർമ്മകളിൽ കണ്ണുനിറയുന്ന സുരേഷ് ഗോപിയെ കാണാം. ഇനിയും ഒരുപാട് കാലം ലക്ഷ്മി സഹായ നിധി തുടരും എന്ന് പറഞ്ഞു. ലക്ഷ്മിയെ കുറിച്ചും തന്നെ ലക്ഷ്മി സഹായ നിധിയെ കുറിച്ചും സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.