അവരെ ഞാൻ മനസ്സിൽ നിന്ന് പിരിച്ചുവിട്ടിട്ടില്ല ദാമ്പത്യ ജീവീതത്തിൽ താളപ്പിഴ സംഭവിച്ചതെവിടെ – അന്ന് മുകേഷ് പറഞ്ഞത്

മലയാള സിനിമയിലെ ഒരു കാലത്തെ താര ജോഡികളായിരുന്നു മുകേഷും, സരിതയും. പക്ഷേ ഇരുവരും വേർപിരിഞ്ഞത് ഏറെ ആശ്ചര്യത്തോടെയാണ് പ്രേക്ഷകരും, സിനിമ ലോകവും കേട്ടത്. സരിതയുമായി വിവാഹ ബന്ധം വേർപ്പെടുത്തിയതിന് പിന്നാലെ മുകേഷ് രണ്ടാമത് പ്രശസ്ത നർത്തകി മേതിൽ ദേവികയെ വിവാഹം കഴിക്കുകയായിരുന്നു. അതേസമയം സരിത മറ്റൊരു വിവാഹം കഴിക്കാതെ അവരുടെ കുട്ടികളോടൊപ്പം ജീവിക്കുകയും ചെയ്തു. എന്നാൽ മുകേഷും, മേതിൽ ദേവികയും തമ്മിലുള്ള വിവാഹം അധിക നാൾ നീണ്ടു നിന്നില്ല. ഇരുവരും വേർപിരിയുകയിരുന്നു. മുൻപ് കൈരളി ടിവിയിലെ ജെ.ബി ജങ്ങ്ഷനെന്ന പരിപാടയിൽ പങ്കെടുത്ത് മുകേഷ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

മറ്റെല്ലാ മേഖലയിലും താങ്കൾ വിജയിച്ചെങ്കിലും സ്വന്തം കുടുംബജീവിതത്തിലെ കണക്കുകൂട്ടലുകൾ പിഴച്ചു പോയോ ? എന്നായിരുന്നു മുകേഷിനോട് അവതാരകൻ ജോൺ ബ്രിട്ടാസ്‌ ചോദിച്ചത്. ബ്രിട്ടസിൻ്റെ ചോദ്യത്തിനുള്ള മുകേഷിൻ്റെ മറുപടി ഇങ്ങനെയായിരുന്നു. ‘അതെല്ലാം നമുക്ക് വന്ന് ഭവിക്കാനുള്ളതാണെന്നാണ് തൻ്റെ വിശ്വാസമെന്നും, എങ്ങനെയൊക്കെ വേണ്ട എന്നു പറഞ്ഞാലും വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന അഭിപ്രായമാണ് തനിയ്ക്കുള്ളതെന്നും, ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുകയാണെങ്കിൽ വേർപിരിഞ്ഞ് ജീവിക്കുന്നതാണ് നല്ലതെന്നും, രണ്ട് ആളുകളുടെയും ജോലി, സമാധാനം, സന്തോഷം എന്നിവയ്‌ക്കെല്ലാം നല്ലത് അത്തരമൊരു തീരുമാനം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

വിവാഹജീവിതം എന്നത് പാർട്‌നർഷിപ്പല്ലേയെന്നും ചിലപ്പോൾ വിജയിക്കാം അല്ലെങ്കിൽ പരാജയപ്പെടാമെന്നും, സരിത ഒരുപാട് കഴിവുള്ള ആളാണെന്നും .രണ്ട് പേർ ഒരുമിച്ച് നിൽക്കുന്നതിനേക്കാൾ വേർപിരിഞ്ഞ് നിൽക്കുന്നതാണ് നല്ലതെന്നും, ജോലി ചെയ്യുന്നതിൽ അതാണ് കൂടുതൽ മനസമാധാനവും, സന്തോഷവും നൽകുന്നതെന്നും, രണ്ട് വ്യക്തികളും തമ്മിൽ ചേർച്ച കുറവ് ഉണ്ടായിരുന്നെന്നും, പിന്നെ അതിൽ കടിച്ചുതൂങ്ങേണ്ട ആവശ്യമില്ലെന്നും മുകേഷ് കൂട്ടിച്ചേർത്തു. വിവാഹ ജീവിതത്തിലെ അഡ്ജസ്റ്റ്‌മെന്റിനെക്കുറിച്ച് പറഞ്ഞ ബ്രിട്ടാസിനോടുള്ള മുകേഷിൻ്റെ മറുപടി ഇങ്ങനെയായിരുന്നു. ചില അഡ്ജസ്റ്റ്‌മെന്റുകൾ നമ്മുടെ ആത്മാഭിമാനത്തെ പോലും ബാധിക്കുമെന്നും, ചിലപ്പോൾ എന്തിന് എന്ന തോന്നൽ പോലും വരുന്നതായും, കുട്ടികൾ വലുതായി. അവർ താങ്കളുടെ രണ്ട് പേരുടെയും കൂടെയും വളരെ കംഫർട്ടബിളാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

നിയമപരമായി ഇരുവരും പിരിഞ്ഞോ എന്ന ചോദ്യത്തിന് പിരിഞ്ഞു എന്നും, സർട്ടിഫിക്കറ്റിന് അതിൽ പ്രസക്തിയില്ലെന്നും സൂചിപ്പിച്ചു. മറ്റൊരു വിവാഹം കഴിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഒരുപാട് ആലോചനകൾ വരുന്നുണ്ടെന്നും, ഒന്നും അങ്ങട്ട് ശരി ആവുന്നില്ലെന്നായിരുന്നു തമാശ രൂപത്തിൽ അദ്ദേഹം പ്രതികരിച്ചത്. അതോടൊപ്പം ‘അവരെ അത്രമാത്രം താൻ മനസിൽ നിന്ന് പിരിച്ചുവിട്ടിട്ടില്ലെന്നും, മറ്റൊരാളെ മനസ്സിൽ പ്രതിഷ്ഠിക്കാൻ സമയമായിട്ടില്ലെന്നും, ചിലപ്പോൾ വരുമായിരിക്കാംമെന്നും മുകേഷ് വെളിപ്പെടുത്തുന്നു.

മുകേഷിനെ വിവാഹം കഴിച്ചതിന് ശേഷം സരിത സിനിമയിൽ അത്ര സജീവമല്ലായിരുന്നു. ഇരുവർക്കും രണ്ട് ആൺമക്കളാണുള്ളത്. ഇരുവരും പിരിയുന്നത് വരെ സരിത ഒന്നും തുറന്നു പറഞ്ഞിരുന്നില്ല. എന്നാൽ മുകേഷ് മേതിൽ ദേവികയെ വിവാഹം ചെയ്തതിന് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ സരിത തൻ്റെ പ്രതികരണവുമായി രംഗത്തെത്തിയത്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

KERALA FOX

Articles You May Like

x
error: Content is protected !!