പീരിഡ്‌സ് ആയപ്പോള്‍ ആദ്യം പറഞ്ഞത് അച്ഛനോട്, പാഡ് എങ്ങനെ വെക്കണമെന്ന് വരെ പറഞ്ഞു തന്നത് അച്ഛനാണ് – സൗഭാഗ്യ പറയുന്നു

മലയാളി പ്രേക്ഷകർക്ക് ഏറെ പരിചിതയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. പാരമ്പര്യമായി കലാരംഗത്ത് സജീവമായ സൗഭാഗ്യയും, കുടുംബവും സമൂഹ മാധ്യമങ്ങളിൽ തങ്ങളുടെ വിശേഷം ആരാധകരുമായി പങ്കുവെക്കാറുണ്ട്. പ്രശസ്ത നർത്തകി താര കല്ല്യണിൻ്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. നർത്തകനും, നടനുമായ അർജുൻ സോമശേഖറിനെയാണ് സൗഭാഗ്യ വിവാഹം കഴിച്ചത്.  2019 ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യ വെങ്കിടേഷും, അര്‍ജ്ജുന്‍ സോമശേഖരും വിവാഹിതരായത്.  പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും.

ഇപ്പോഴിതാ സൗഭാഗ്യ തൻ്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. ആദ്യമായി തനിയ്ക്ക് ആർത്തവം ഉണ്ടായപ്പോഴുള്ള അനുഭവത്തെക്കുറിച്ചാണ് സൗഭാഗ്യ വീഡിയോയിൽ പറയുന്നത്. ആദ്യം പിരീഡ്‌സ് ആയ സമയത്ത് അച്ഛനോട് താൻ ഈ കാര്യം സൂചിപ്പിച്ചതെന്നും, മാറ്റി നിർത്താതെ എല്ലാ കാര്യങ്ങളൾക്കും നിർദേശം തന്നത് അച്ഛനായിരുന്നെനും സൗഭാഗ്യ പറഞ്ഞു.

സൗഭാഗ്യയുടെ വാക്കുകൾ …

ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് താൻ ആദ്യമായി ഋതുമതിയായതെന്നും, അന്ന് തനിയ്ക്ക് പന്ത്രണ്ട് വയസ് മാത്രമാണ് പ്രായമുള്ളതെന്നും, അമ്മ ആ സമയത്ത് വീട്ടിലില്ലായിരുന്നെന്നും, ഷൂട്ടിന് പോയ സമയമായിരുന്നു അതെന്നും, തനിയ്ക്ക് വയസറിയിച്ചെന്ന കാര്യം അച്ഛനുമായി ഷെയർ ചെയ്യുമ്പോൾ തനിയ്ക്ക് ഒരു തരത്തിലുള്ള മടിയും തോന്നിയിട്ടില്ലെന്നും, അത് തുറന്നു പറയുവാനുളള സ്വാതന്ത്ര്യം വീട്ടിൽ ഉണ്ടായിരുന്നതായും സൗഭാഗ്യ സൂചിപ്പിച്ചു. അച്ഛനടുത്ത് ഇത് പറഞ്ഞെല്ലോ എന്ന ചമ്മൽ തോന്നാത്തതിന് കാരണം ഇതായിരുന്നെന്നും സൗഭാഗ്യ കൂട്ടിച്ചേർത്തു. തങ്ങളുടെ വീട്ടിൽ എല്ലാവരും പരസ്പരം ഓപ്പണായി സംസാരിക്കുന്നവർ ആണെന്നും, ഇങ്ങനെയൊരു കാര്യം അറിഞ്ഞപ്പോൾ അച്ഛൻ തന്നെയാണ് ഒട്ടും മടി കാണിക്കാതെ അമ്മയുടെ ബ്യുറോ തുറന്ന് പാഡ് എടുത്ത് തന്നതും, എങ്ങനെയാണ് അത് ഉപയോഗിക്കേണ്ടതെന്ന് പറഞ്ഞ് തന്നതെന്നും സൗഭാഗ്യ കൂട്ടിച്ചേർത്തു.

അച്ഛൻ കാര്യങ്ങൾ പറഞ്ഞ് തരുന്നതിന് മുൻപേ തന്നെ ചില ക്ലാസുകളും ആ സമയത്ത് ലഭി ച്ചിരുന്നതായും സൗഭാഗ്യ പറയുന്നു. പിന്നീട് തൻ്റെ സുഹൃത്തുക്കളെയെല്ലാം വിളിച്ച് അച്ഛനും അമ്മയും ചടങ്ങുകൾ നടത്തിയിരുന്നതായും, തനിയ്ക്ക് അത്തരം ഓര്‍മകള്‍ ഉള്ളതിനാലാണ് ബന്ധുക്കളുടെ വീട്ടിലെ പെണ്‍കുട്ടികളും ഋതുമതിയാകുമ്പോൾ ചടങ്ങ് നടത്തുന്നതെന്നും, ഇത്തരം സന്ദർഭങ്ങളിൽ വേദനയുണ്ടാകുമെന്നും, വെള്ളം കുടിക്കണമെന്നും, വിശ്രമിക്കണമെന്നെല്ലാം റഞ്ഞ് തന്നത് അച്ഛനായിരുന്നെന്നും സൗഭാഗ്യ ഓർക്കുന്നു.

സൗഭാഗ്യയുടെ അച്ഛൻ രാജാറാം 2017 ജൂലൈ – 30 നാണ് മരിക്കുന്നത്. വൈറൽ പനിയെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ആക്കുകയായിരുന്നു. പിന്നീട് പനി മൂർച്ഛിക്കുകയും നെഞ്ചില്‍ ഇന്‍ഫെക്ഷനാവുകയും ചെയ്തു. ഇത് പിന്നീട് സെപ്‌റ്റെസീമിയ എന്ന ഗുരുതരാവസ്ഥയിലേയ്ക്ക് മാറി അവയവങ്ങളെല്ലാം പതിയെ തകരാറിലാവുന്ന അവസ്ഥയിലേയ്ക്ക് എത്തുകയായിരുന്നു. ഒൻപത് ദിവസത്തിലധികം ആശുപത്രിയിൽ അദ്ദേഹം കഴിയുകയായിരുന്നു. പിന്നീട് ഭേതമാകാതെ മരണത്തിന് കീഴടങ്ങുകയും ചെയ്തു. സീരിയലുകളിലെയും, സിനിമകളിലും നിറ സാനിധ്യമായിരുന്നു രാജാറാം. അച്ഛനെ താൻ ഒരുപാട് സ്നേഹിച്ചിരുന്നതായും, ഇപ്പോഴും ആ സ്നേഹം ഉള്ളിൽ അതുപോലെ ഉണ്ടെന്നും ഇന്ന് തനിയ്‌ക്കൊപ്പം അച്ഛൻ ഇല്ലാത്തതാണ് വലിയ സങ്കടമെന്നും, ആ സ്നേഹവും, കരുതലും എപ്പോഴും മിസ് ചെയ്യാറുണ്ടെന്നും മുൻപ് സൗഭാഗ്യ പറഞ്ഞിരുന്നു.

KERALA FOX
x
error: Content is protected !!