ഇത്രയും വലിയ മക്കളോ? അച്ഛൻ പ്രമുഖ നടൻ, സഹോദരൻ സിനിമാതാരം ; നിയാസ് ബക്കറിന്റെ അധികമാർക്കും അറിയാത്ത കുടുംബ വിശേഷം

മിമിക്രി രംഗത്ത് മലയാളത്തിൽ നിന്ന് വ്യത്യസ്തമായ സംഭാവന നൽകിയ വ്യക്തിയാണ് നിയാസ് ബക്കർ. തമാശകളിലൂടെയും, തൻ്റെ ഹാസ്യ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ ചിരിയുടെ ലോകത്തേയ്ക്ക് കൊണ്ടുപോവാൻ അദ്ദേഹത്തിന് സാധിച്ചു. എന്നാൽ നിയാസിനെ ഒരു 20 വയസ്സിന് മേലെ പ്രായമില്ലാത്ത ഒരു പയ്യൻ ആയാണ് പ്രേക്ഷകർ കാണുന്നത്. എന്നാൽ 2019ൽ ആയിരുന്നു നിയാസ് ബെക്കറുടെ മകളുടെ വിവാഹം. വിവാഹ വാർത്ത കേട്ട പ്രേക്ഷകർ അക്ഷരാർത്ഥത്തിൽ ഞെട്ടി എന്ന് തന്നെ പറയാം.. വിവാഹ ദിനത്തിലെ ചിത്രങ്ങളും, വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. മലയാള സിനിമയിലെ മെഗാസ്റ്റാർ മമ്മൂട്ടി ഉൾപ്പടെയുള്ളവർ നിയാസിൻ്റെ മകളുടെ വിവാഹ വേദിയിലെ നിറ സാനിധ്യമായിരുന്നു. എന്നാൽ വിവാഹത്തിന് എത്തിച്ചേർന്ന താരങ്ങളക്കുറിച്ചായിരുന്നില്ല സമൂഹ മാധ്യമങ്ങളിലെ ചർച്ച.

വിവാഹം കഴിപ്പിക്കാൻ പ്രായമായ മകൾ നിയസിനുണ്ടോ എന്നായിരുന്നു. ഇങ്ങനെയൊരു ആശങ്ക തോന്നിയതിൽ പ്രേക്ഷകരെ കുറ്റം പറയാനും സാധിക്കില്ല. അവരെ സംബന്ധിച്ചിടത്തോളം നിയാസ് ബക്കർ ഒരു ചുള്ളൻ പയ്യനാണ് ഇപ്പോഴും. കൂടി പോയാൽ അഞ്ചാം ക്ലാസിലോ, ആറാം ക്ലാസിലോ പഠിക്കുന്ന രണ്ട് ചെറിയ കുട്ടികളുടെ ഉപ്പ. അത്തരം തെറ്റിധാരണകളും, സങ്കൽപ്പങ്ങളും പാടെ തകർന്ന് വീണത് നിയാസിൻ്റെ പൊന്നോമന ജസീലയെ മണവാളൻ മുനീർ മഹർ ചാർത്തിയതോടെയാണ്.

മിമിക്രി,നാടകം, സിനിമ, ടെലിവിഷൻ ഷോ, സീരിയൽ തുടങ്ങി അഭിനയ മേഖലയിൽ റിയാസിൻ്റെ കയ്യൊപ്പ് പതിയാത്ത മേഖലകൾ വളരെ അപൂർവമാണ്. അഭിനയത്തിലെ നിയാസ് ബക്കറുടെ കഴിവ് അങ്ങനെ ചുമ്മാ കിട്ടിയതല്ല, വാത്സല്യം സിനിമയിലെ കുഞ്ഞമാമ്മയായും, ഗന്ധർവ്വത്തിലെ അബൂക്കയായും മലയാളികളുടെ ഹൃദയത്തിൽ പതിഞ്ഞ കഥാപാത്രങ്ങളെ സംഭാവന ചെയ്ത പ്രിയപ്പെട്ട നടൻ അബൂബക്കറുടെ മൂത്ത മകനാണ് നിയാസ് ബക്കർ. മിമിക്രി വേദികളിലെ സജീവ സാനിധ്യമായ കലാഭവൻ നവാസി ൻ്റെ സഹോദരൻ അങ്ങനെ നീളുന്നു ബക്കറിൻ്റെ കുടുംബവും, അഭിനയ മേഖലയും തമ്മിലുള്ള ബന്ധം. നിരവധി പരിപാടികളിൽ വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും മഴവിൽ മനോരമയിലെ ‘മറിമായം’ പരിപാടിയിൽ അദ്ദേഹം അവതരിപ്പിച്ച വേഷമാണ് പ്രേക്ഷകർക്കിടയിൽ നിയാസിന് വലിയ സ്വീകാര്യത നേടി കൊടുക്കുന്നത്.

തൻ്റെ രൂപവും, വേഷവുമെല്ലാം കണ്ടിട്ട് മുന്നേയും പല ആളുകളും തന്നോട് ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടെന്നും, നിയാസ് തൻ്റെ ചേട്ടനാണെന്നാണ് പലരും ധരിച്ചു വെച്ചിരുന്നതെന്നും, സത്യത്തിൽ അവൻ തന്നെക്കാൾ രണ്ട് വയസിന് താഴെയാണെന്നും, ഒരു ചെറുപുഞ്ചിരിയോടെ നിയാസ് പറയുന്നു. ഉമ്മയ്ക്കും, ഉപ്പയ്ക്കും തങ്ങൾ മൂന്ന് ആൺമക്കൾ ആയിരുന്നു ഉള്ളതെന്നും, ഉപ്പ പരിപാടികൾക്ക് പോകുമ്പോൾ സെറ്റിൽ ഉമ്മയും കൂടെ പോകുമായിരുന്നെന്നും, അതുകൊണ്ട് തങ്ങൾ മൂന്നു മക്കളും വീട്ടിൽ ഒറ്റയ്ക്ക് ആകുന്ന സന്ദർഭം വന്നതുകൊണ്ടാണ് തന്നെ നേരത്തെ വിവാഹം കഴിപ്പിച്ചതെന്നും, തങ്ങൾക്ക് ഒരു അനിയനുണ്ടെന്നും, നിസാമുദ്ധീൻ, അവൻ മാധ്യമ പ്രവർത്തകനാണെന്നും നിയാസ് കൂട്ടിച്ചേർ ത്തു. തൻ്റെ മകൾ ജസീലയ്ക്ക് ഇപ്പോൾ 23 വയസ് കഴിഞ്ഞെന്നും, മരുമകൻ മുനീർ ഖത്തറിലാണെന്നും നിയാസ് ബക്കർ സൂചിപ്പിച്ചു.

മകളെ കൂടാതെ നിയാസ് ബക്കറിന് ഒരു മകൻ കൂടെയുണ്ട്. താഹ എന്നാണ് മകൻ്റെ പേര്. പത്തു വർഷത്തിലേറേയായി നിയസും കുടുംബവും ആലുവയിലാണ് താമസം. എന്തൊക്കെ തന്നെയായാലും ആളുകളുടെ മനസിലെ തന്നെകുറിച്ചുള്ള ചെറുപ്പക്കാരൻ ഇമേജ് അങ്ങനെ തന്നെ ഇരിക്കട്ടെയെന്നും, അതിനൊരു മെഡിസിനുണ്ടെന്നും, അത് എന്താണ് പറയാമോ എന്ന ചോദ്യത്തിന് കണ്ണുകൾ ഇറുക്കികൊണ്ട് അദ്ദേഹം മറുപടി പറഞ്ഞത് “നന്നായി ചിരിക്കുക, നല്ല സൗഹൃദങ്ങൾ ഉണ്ടാക്കുക, എല്ലാത്തിലും തൃപ്തരാവുക” എന്നായിരുന്നു.

KERALA FOX

Articles You May Like

x
error: Content is protected !!