റോബിന്‍ വന്ന് കാല് പിടിച്ചു, അടിയും വഴക്കും പഴങ്കഥ ; അടിപൊളി വീഡിയോയുമായി റോബിനും ജാസ്മിനും

പ്രേക്ഷകരുടെ ഇഷ്ട റിയാലിറ്റി ഷോകളിൽ ഒന്നായ ‘ബിഗ് ബോസ് സീസൺ 4 മലയാളം’ അതിൻ്റെ അവസാന ഘട്ടത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ മത്സരത്തിൻ്റെ എല്ലാ വാശിയും, വീറും ബിഗ് ബോസിൽ പ്രകടമാവുകയാണ്. പരസ്‌പരം അടിയും, വഴക്കുമായിട്ടായിരുന്നു ബിഗ് ബോസ് സീസൺ ഫോർ മുൻപോട്ട് പോയികൊണ്ടിരുന്നത്. എല്ലാ സീസണുകളിലും മത്സരാർത്ഥികൾ തമ്മിൽ ഇത്തരത്തിൽ വഴക്കും, അടിയും, പിണക്കുമെല്ലാം സ്വാഭാവികമാണ്. അതേസമയം ഇത്തരത്തിലുളള വഴക്കുകളെല്ലാം തന്നെ ബിഗ് ബോസിന് അകത്ത് തന്നെ ഉപേക്ഷിച്ച് അവിടെ നിന്നും പുറത്തേയ്ക്ക് വരുമ്പോൾ അവസാനിക്കാറുണ്ട്.

എന്നാൽ ബിഗ് ബോസ് ഷോയുടെ ചരിത്രത്തിലെ തന്നെ എല്ലാ കാലത്തെയും വഴക്കുകളിൽ ഒന്നായിരുന്നു റോബിനും, ജാസ്മിനും തമ്മിലുണ്ടായിരുന്നത്‌. താൻ ഫേയ്ക്ക് ആണെന്ന് പറഞ്ഞുകൊണ്ട് ഗെയിം കളിക്കുന്ന റോബിനും, താൻ താനായിട്ട് തന്നെയാണ് നില നിൽക്കുന്നതും, പ്രവർത്തിക്കുന്നതെന്നും, എത്തിക്സ് വിട്ട് ഒരിക്കലും കളിക്കില്ലന്നുമാണ് അന്ന് ജാസ്മിൻ പറഞ്ഞിരുന്നത്. നിരന്തരം ഇരുവരും തമ്മിൽ വഴക്കായിരുന്നു. ബിഗ് ബോസ് സീസൺ ഫോർ ആരംഭിച്ചത് മുതൽ അവിടെ നിന്നും ഇരുവരും പടിയിറങ്ങുന്നത് വരെ തമ്മിൽ കലഹിക്കാത്ത ദിവസങ്ങൾ ഇല്ലായിരുന്നു.

റോബിനും, ജാസ്മിനും ബിഗ് ബോസിൽ നിന്ന് പടിയിറങ്ങിയെങ്കിലും ഇരുവരും തമ്മിലുള്ള വഴക്ക് ബിഗ് ബോസ് വീടിന് പുറത്തും തുടർന്നു കൊണ്ടേയിരുന്നു. ബിഗ് ബോസിന് വെളിയിൽ നിന്ന് സോഷ്യല്‍ മീഡിയയിലൂടെ റോബിന്‍ ഫാന്‍സിനെതിരെയും, റോബിനെതിരേയും ജാസ്മിന്‍ വലിയ രീതിയിലുള്ള പ്രതികരണങ്ങൾ നടത്തിയിരുന്നു. അതുകൊണ്ട് തന്നെ റോബിനും, ജാസ്മിനും ഇടയിലെ പ്രശ്നങ്ങൾ ഒരിക്കലും അവസാനിക്കില്ലെന്നും, ഇരുവരും വലിയ ശത്രുക്കളായി മാറുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ അത്തരം ധാരണകളെയും, സങ്കൽപ്പങ്ങളെയുമെല്ലാം പാടെ തിരുത്തി കുറിച്ചിരിക്കുകയാണ് ജാസ്മിനും, റോബിനും.

ഇപ്പോഴിതാ റോബിനും, ജാസ്മിനും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചിരിക്കുകയാണ്. റോബിനെ കാണാന്‍ നിമിഷയും, ജാസ്മിനും കഴിഞ്ഞ ദിവസം നേരിട്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഇരുവും ഒരുമിച്ച് വിമാനത്തിൽ യാത്ര ചെയ്യുന്നതിൻ്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു ഇതിന് പിന്നാലെയാണ് ആരാധകരെ അമ്പരിപ്പിച്ച് കൊണ്ട് റോബിനൊപ്പമുള്ള വീഡിയോകളും, ചിത്രങ്ങളും നിമിഷ പങ്കുവെച്ചിരിക്കുന്നത്.

ജാസ്മിനാണ് ആദ്യം വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ സ്നേഹത്തോടെ ജാസ്മിനെ ചേർത്തു പിടിക്കുന്ന റോബിനെ കാണാം. തമാശയിൽ ജാസ്മിന്‍, ഇയാള്‍ എന്നെ ഞെക്കി കൊല്ലുന്നു സുഹൃത്തുക്കളേ എന്ന് നിലവിളിക്കുന്നുണ്ട്. ചിരിച്ചുകൊണ്ട്, ‘ഫിസിക്കള്‍ അസോള്‍ട്ട് ബിഗ് ബോസ്’ എന്ന് നിമിഷയും വിളിച്ചു പറയുന്നത് കാണാം. ചിരിച്ചുകൊണ്ട് ഈ വീഡിയോ റോബിനും, നിമിഷയു ഷെയർ ചെയ്തിട്ടുണ്ട്.

ബിഗ് ബോസ് വീട്ടില്‍ നിന്നും ഒരേ സമയത്ത് പുറത്ത് പോയ മത്സരാർത്ഥികളായിരുന്നു ജാസ്മിനും റോബിനും. റിയാസിനെ കയ്യേറ്റം ചെയ്തത കാരണം ചൂണ്ടി കാണിച്ചാണ് റോബിനെ പുറത്താക്കിയത്. എന്നാൽ റോബിനെ തിരിച്ച് ബിഗ് ബോസിൽ കൊണ്ടു വരുന്നതിൽ പ്രതിഷേധിച്ചായിരുന്നു ജാസ്മിന്‍ ഷോയിൽ നിന്നും പുറത്ത് പോയത്. പോകുന്ന സമയത്ത് ജാസ്മിന്‍ റോബിൻ്റെ ചെടിച്ചട്ടി ഉൾപ്പടെ എറിഞ്ഞ് പൊട്ടിച്ചിരുന്നു. ഇരുവർക്കും ഇടയിലുള്ള പ്രശ്നങ്ങളെല്ലാം അവസാനിച്ച്, നല്ല സുഹൃത്തുക്കൾ ആയിരിരിക്കുന്നു എന്ന വാർത്തകേട്ട് വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ബിഗ് ബോസ് പ്രേക്ഷകർ. സമൂഹ മാധ്യമങ്ങളിൽ ഇരുവരുടെയും വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

KERALA FOX

Articles You May Like

x
error: Content is protected !!