കോഴിക്കോടൻ മണ്ണിനെ ഇളക്കി മറിച്ച് ഡോക്ടർ റോബിൻ; റോബിനെ സ്നേഹത്തോടെ വരവേറ്റ് ആരാധകർ

ഏറെ റേറ്റിംഗ് ഉള്ള ടെലിവിഷന്‍ ഷോ ആണ് ബിഗ് ബോസ് മലയാളം. വ്യത്യസ്തരായ മത്സരാര്‍ത്ഥികളുമായി ആരംഭിച്ചതാണ് ബിഗ് ബോസ് സീസണ്‍ നാല് . ഇപ്പോള്‍ ബിഗ്ബോസ് മലയാളം സീസണ്‍ നാല് അതിന്റെ അവസാന ദിവസങ്ങളിലേക്ക് കടക്കുകയാണ്. ബിഗ്ബോസ് മലയാളം സീസണ്‍ 4ലെ ഏറെ ആരാധകരുള്ള മത്സരാര്‍ത്ഥിയായിരുന്നു ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. സഹമത്സരാര്‍ത്ഥിയെ ടാസ്‌കില്‍ ശാരീരികമായി പരിക്കേല്പിച്ചതിനു കഴിഞ്ഞ ആഴ്ച റോബിന്‍ ഷോയില്‍ നിന്ന് പുറത്തായി. എന്നാല്‍ റോബിനെ പുറത്താക്കിയതിന് സോഷ്യല്‍ മീഡിയകളില്‍ ഡോ. റോബിന്‍ ഫാന്‍സ് വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്. മുബൈയിലെ ബിഗ്ബോസ് വീട്ടില്‍ നിന്ന് പൊറത്തിറങ്ങി തിരുവനന്തപുരത്തെ വിമാനത്താവളത്തില്‍ എത്തിയ റോബിനു വലിയ സ്വീകരണമാണ് റോബിന്റെ ആരാധകര്‍ ഒരുക്കിയിരുന്നത്. അപ്രതീക്ഷിതമായിട്ടായിരുന്നു റോബിന്‍ ബിഗ് ബോസ് വീടിന്റെ പടിയിറങ്ങേണ്ടി വന്നത്. എന്നാല്‍ റോബിന്‍ ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തായിട്ടും റോബിനുമായി ബന്ധപ്പെട്ട സംസാരം ഷോയില്‍ ഇത് വരെ തീര്‍ന്നിട്ടില്ല എന്നതാണ് വാസ്തവം.

 

റോബിന്‍ ബിഗ്ബോസ് വീട്ടില്‍ നിന്നും ഇറങ്ങിയത് മുതല്‍ സോഷ്യല്‍ മീഡിയകളില്‍ റോബിന്റ്റി വിഡിയോകളും ഫോട്ടോകളും വൈറല്‍ ആവുകയാണ്. ആരാധകര്‍ റോബിനെ കാണാനും സംസാരിക്കാനും അവസരം കാത്തു നില്‍ക്കുന്നുമുണ്ട്. ഇപ്പോഴിതാ റോബിന്റെ മറ്റൊരു വിഡിയോയാണ് വൈറലാവുന്നത്. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഉത്ഘാടനത്തിനു എത്തിയ റോബിനെ ആരാധകര്‍ പൊതിയുന്ന കാഴ്ചയാണ്. ആരാധകരുടെ എണ്ണം കാരണം തിരക്ക് നിയന്ത്രിക്കാന്‍ പോലും സാധിക്കാതെ ഉദ്ഘാടനം പോലും മാറ്റിവെക്കേണ്ടി വന്ന സാഹചര്യമായിരുന്നു ഹൈലൈറ്റ് മാളില്‍ സംഭവിച്ചത്. ആ തിരക്കിനിടയിലും തന്റെ ആരാധകരോട് സ്‌നേഹത്തോടെ സംസാരിക്കാനും റോബിന്‍ മറന്നില്ല. വൈകുന്നേരം അഞ്ചു മണിമുതല്‍ തന്നെ റോബിനെയും കാണാന്‍ പ്രായമായവര്‍ മുതല്‍ ചെറിയ കുട്ടികള്‍ വരെ ഹൈലൈറ്റ് മാളില്‍ നിന്നിരുന്നു. അവിടേക്കാണ് റോബിന്‍ കടന്നു വന്നത്.

 

തങ്ങളുടെ പ്രിയ റോബിനെ കണ്ട ആരാധകര്‍ റോബിനെ പൊതിഞ്ഞു. ആ കൂട്ടത്തിലേക്കാണ് ഒരു അമ്മ കടന്നു വന്നത്. എന്നാല്‍ എല്ലാവരും ചേര്‍ന്ന് ആ അമ്മയെ മാറ്റിയപ്പോഴും റോബിന്‍ ആ അമ്മയെ ചേര്‍ത്തു് പിടിച്ചു. അമ്മയോട് സന്തോഷത്തോടെയും സ്‌നേഹത്തോടെയും സംസാരിച്ചു. ശേഷമാണു റോബിന്‍ തന്റെ മറ്റു ആരാധകരോട് സംസാരിക്കുന്നതു. റോബിനിലെ ഈ നന്മ തന്നെയാണ് അദ്ദേഹത്തിന് ഇത്രയും ആരാധകരെ സ്വന്തമാക്കാനും കഴിഞ്ഞത് എന്ന് വേണം പറയാന്‍. പരിപാടിയുടെ സംഘടകര്‍ പോലും റോബിന്റെ അടുത്തേക്ക് വരുന്ന ആളുകളെ നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോഴും റോബിന്‍ തന്നെ കൊണ്ട് കഴിയുന്ന പോലെ അവരെ എല്ലാം ചേര്‍ത്ത് നിര്‍ത്തി സംസാരിച്ചു. ആരാധകര്‍ക്ക് കൈ കൊടുത്തു പറ്റുന്നവര്‍ക്കൊപ്പം ഫോട്ടോയും എടുത്തു. എത്ര തിരക്കിനിടയിലും തന്റെ ആരാധകരെ കൈ വിടാതെ പിടിച്ചു നിര്‍ത്തി.

 

വീക്കിലി ടാസ്‌ക്കിനിടെ ഉണ്ടായ വഴക്കിനിടയില്‍ സഹമത്സരാര്‍ത്ഥിയെ ശാരീരികമായി ആക്രമിക്കുകയും ബിഗ് ബോസിന്റെ നിയമം തെറ്റിക്കുകയും ചെയ്തതിനെ തുടര്‍ന്ന് റോബിനെ കസ്റ്റഡി റൂമിലേക്ക് മാറ്റിയിരുന്നു. മറ്റു മത്സരാര്‍ത്ഥികളോടും റോബിനോടും സംഭവത്തെ കുറിച്ച് വിശദമായി ചോദിച്ചു. എന്നാല്‍ താന്‍ ചെയ്തത് തെറ്റാണെന്നു റോബിന്‍ സമ്മതിക്കുകയും ചെയ്തിരുന്നു. തനിക്ക് തെറ്റുപറ്റിപ്പോയെന്നും ഒരു അവസരം കൂടി അനുവദിക്കണമെന്നും റോബിന്‍ ബിഗ്ബോസിനോട് പറഞ്ഞിരുന്നു. അതു കൊണ്ട് റോബിന്‍ ബിഗ്ബോസ് വീട്ടിലേക്കു തിരികെ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു റോബിന്റെ ആരാധകര്‍. എന്നാല്‍ ഫാന്‍സിനെ നിരാശരാക്കി കൊണ്ട് റോബിന്‍ രാധാകൃഷ്ണന്‍ എന്ന മത്സരാര്‍ഥി പടിയിറങ്ങി. ഇതിനു ശേഷവും റോബിന്‍ ഫാന്‍സ് സോഷ്യല്‍ മീഡിയകളില്‍ വന്‍ പ്രതിഷേധവും അറിയിച്ചിരുന്നു.

KERALA FOX
x
error: Content is protected !!